പ്രതിബിംബം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഞാനൊരു നിഴലായ് നിൻനേർക്കങ്ങനെ;നീളുകയാണെന്നുംനീയൊരു കനവായെൻ മനതാരിൽകൂടുകയാണെന്നും!ആരറിയുന്നീവാഴ് വിൻ മായാ-ലീലകളീമണ്ണിൽ?നേരറിവിൻ തായ് വഴികൾതേടിനടക്കുകയല്ലീ,ഞാൻ!ഒരു ചെറു വിത്തിന്നുള്ളിലൊളിച്ചേ,ജീവനിരിപ്പൂ,ഹാ!ജനിമൃതി തത്വമതാരുഗ്രഹിക്കു –ന്നവനിയിലൊരു നിമിഷം!കാലത്തിൻ ചടുലാഗമമങ്ങനെ;നീളുമ്പോഴും നാം,നമ്മളിലുള്ളൊരനശ്വര ഭാവംചികയുന്നീലൊട്ടും!ഒരു ചെറുമൊട്ടായ്,പൂവായ്,കായായ്,കനിയായ്,വിത്തായി;പരിണാമത്തിൻപ്രക്രിയ തുടരു-ന്നൊരുപോലെല്ലാരും!ആരുടെ ചിന്തയ്ക്കാവും വിശ്വ-സമസ്യകൾ തൊട്ടറിയാൻ?ആരുടെ ജൻമമതിൻ പാകത്തിൽ,പാരമുണർന്നീടാൻ!ഞാനൊരു നിഴലായ്…
