കർണ്ണൻ
രചന : ഷൈൻ മുറിക്കൽ✍️ കവചകുണ്ഡലധാരിയായിപ്പിറന്നവൻകരളുറപ്പുകൊണ്ടു ധീരനായവൻകരവിരുതുകൊണ്ടു വീരനായവൻസൂര്യപുത്രനായിപ്പിറന്നവനെങ്കിലുംസൂതപുത്രനായി വളർന്നവൻഅലങ്കാരം മാറ്റി അസത്യം ചൊല്ലിഅസ്ത്രവിദ്യ പഠിച്ചീടുകിൽഅനുഗ്രഹം ചൊരിയേണ്ട ഗുരുവിൽനിന്ന്ശാപവചനങ്ങളേറ്റുവാങ്ങിആക്ഷേപശരങ്ങളാൽഅഭിമാനക്ഷതമേറ്റ്അന്തരംഗത്തിൽ നിണം പൊടിഞ്ഞ്അസ്വസ്ഥനായി നിൽക്കുന്നേരംഅംഗരാജ്യം നൽകി, അന്തസ്സു കാത്തആത്മാർത്ഥസുഹൃത്തിനായ്സമർപ്പിതജീവിതംവാക്കിനു വില നൽകി കാപട്യമറിഞ്ഞിട്ടുംകവചകുണ്ഡലങ്ങൾ ദാനം നൽകിനിർഭയം മൃത്യുവിനെ നേരിട്ടവൻനീയല്ലാതാരുണ്ട് കർണ്ണാധർമ്മാധർമ്മങ്ങൾ ചൊല്ലുവാൻ കഴിയാത്തയുദ്ധത്തിൽ…