ഏത് നിലാവാണ് പുതയ്ക്കാൻഒരിരുൾ മറ തേടാത്തത്
രചന : മധുശങ്കർ മീനാക്ഷി ✍️ 💙നിന്നെ ചേർത്തുപിടിച്ച്ചേർത്തുപിടിച്ച്ഈ റെയിൽപ്പാളത്തിലൂടെ ഒറ്റയ്ക്ക്.!നോക്കൂ, അറ്റുപോയആരുടെയോ തലകടിച്ചോടുന്ന ഉറുമ്പുകൾനമ്മെ ശ്രദ്ധിക്കുന്നുണ്ട്.!ഞാൻ നോക്കിയിട്ട്നിലത്ത് വീണുകിടക്കുന്നഉടലുകൾക്കൊന്നുംആ തല ചേരുന്നതല്ല.!വിലാസമെഴുതാത്ത കത്തുകൾ പോലെകുറേക്കാലം ഏതെങ്കിലുംമോർച്ചറിയിൽ കാത്തുകിടന്ന്അവ ദ്രവിച്ചുതീരും.!രക്തമൊലിക്കുന്നകൈപ്പത്തികളിലൊന്നുംവിരലടയാളം ഉണ്ടായിരുന്നില്ല.!മരിച്ചുകഴിഞ്ഞാലുംഅനാഥമായ നെഞ്ചിൻ കൂട്ടിൽഒരു രഹസ്യമെങ്കിലുംബാക്കിയുണ്ടാകേണ്ടതാണ്.!വെള്ളമില്ലാത്ത ജലാശയത്തിന്റെഅടിത്തട്ടിലേക്കിറങ്ങാൻ പറ്റിയസ്കൂബാ വേഷംകണ്ടുപിടിക്കാത്ത കാലത്തോളംഅതുകൊണ്ട്…
