മോഷ്ടിക്കപ്പെട്ടു പോയെന്ന്
രചന : സുവർണ്ണ നിഷാന്ത് ✍ മോഷ്ടിക്കപ്പെട്ടു പോയെന്ന്ഞാനാരോപിക്കുന്ന എന്നെപലയിടത്ത് പലനേരങ്ങളിൽപിന്നീട് കണ്ടവരുണ്ടെന്ന്.ചെടികളറിയാതെ കൊഴിഞ്ഞു-വീഴുന്ന പൂക്കൾക്കൊപ്പം.അത്രമേൽ കനത്തഇരുട്ടുകൊണ്ട് നിലാവിൽപുള്ളികുത്തുന്ന രാത്രിക്കൊപ്പം.കുഞ്ഞു ഞരമ്പിൽ പോലുംഒരുപച്ച ഒച്ചയില്ലാതെ-നടക്കുന്നതിന്റെ പാദപതനംകേൾക്കാനില്ലാതിരുന്നിട്ടും,ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടുംശിശിരത്തെ അതിജീവിക്കുന്നഅതിരാണിക്കാടുകൾക്കിടയിൽ.മോഷ്ടിക്കപ്പെട്ടുപോയൊരുഓർമ്മയായിരുന്നിട്ടുംസാഹചര്യങ്ങളെനിക്കെതിരെ,നക്ഷത്രങ്ങളുടെ അരികുകൊണ്ട്മുറിഞ്ഞ മൊഴികൾകൊടുക്കുന്നുണ്ടാവണം.അലസമായൊരു നീന്തലിനിടെതികച്ചും അപ്രതീക്ഷിതമായിചൂണ്ടയിൽ കോർക്കപ്പെട്ടമീൻകടലിനെ നോക്കുന്നപോലെഅത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്ഞാനപ്പോൾ എടുത്തുചാടും.പിന്നെയോരോ…