കാതരയാനം.
രചന : എം.എ.ഹസീബ് പൊന്നാനി✍ നീ ജീവിതവുംഞാൻ മരണവുമാണ്.നീ ഒടുങ്ങുമ്പോൾ,ഞാൻ നിന്നിൽ പടരും.പിന്നെ ഞാൻ,അനന്തസുപ്തിയിലാകും ജഡം!ഗാത്രം മണ്ണിലലിഞ്ഞു വിസ്‌മൃതമാകുമെങ്കിലുംവിണ്ണിലേക്കുയരുമാത്മാവായ്നീ പുതുപ്പിറവികൊള്ളും.അന്നുമുതലങ്ങോട്ടിരുട്ടില്ലാതാകും.മുന്നേ മുനിഞ്ഞു കത്തിത്തീരുംമുമ്പ്,വാഴ്‌വെണ്ണയൂറ്റിത്തെളി-യിച്ചതെല്ലാം വെളിച്ചമാണ്!തേനാറും പാലാറുമൊഴുകു-മാനന്ദനാകത്തിലാറാടുമെങ്കിലും,സുഖദുഃഖപൂരണം,നിന്നോളമാകില്ലൊരുസുരഭിലസ്വർഗ്ഗവും!കാറ്റിലും കോളിലുമുലഞ്ഞാലും,ഘോരതീക്ഷ്‌ണവെയിൽച്ചൂടി-ലിടയ്ക്കിടെ വന്നെത്തുംതണലും,ശുക്ലപക്ഷത്തിലെ നിലാപെയ്ത്തുംകണ്ണീരും കിനാവുമിടകലരുംകാതരയാനംതന്നെയെന്നുമിഷ്ടമെൻ ജീവനേ.!
