പാളത്തിനു മുകളിൽ പറക്കുന്ന ചിത്രശലഭം
രചന : എം ബി ശ്രീകുമാർ ✍ തീവണ്ടിയിൽഎതിർവശത്തെ സീറ്റിൽഒറ്റക്കിരിക്കുന്നപെൺകുട്ടിയുടെ മുഖത്ത് ….അവളുടെ കണ്ണുകളിൽ നിന്ന്രണ്ട് നദികൾ ഒഴുകുന്നു.തുടകളിൽ തട്ടി തെറിച്ച്കടലിലേക്ക്…. കയ്യിൽ നിവർത്തിപ്പിടിച്ചപത്രത്തിൽ നിന്നുംവാർത്തകളുടെകൈകൾ നീണ്ട് നിവർന്ന്അവളുടെ മുഖത്ത് തഴുകുന്നുണ്ടായിരുന്നു.തീവണ്ടിക്ക് മുന്നേ പറക്കുന്നചിത്രശലഭങ്ങൾ… അവൾ പറയുന്നുഎനിക്കിന്ന് മുഖമില്ല.മുഖമില്ലാത്ത ഒരു പെൺകുട്ടി…
