ഒരു മഴയോർമ്മ
രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ ഇടവപ്പാതിതൻ ഈണങ്ങൾ വീണ്ടും-ഹൃദയത്തിൻ തന്തിയിൽ മീട്ടിടുന്നു,ജനലഴിച്ചാരെ പെയ്തിറങ്ങുന്നൊരീ-കുളിരിന്നു പഴയൊരു ഗന്ധമത്രേ.തൊടിയിലെ മാവിൻ ചുവട്ടിൽ കൊഴിഞ്ഞൊരു-കണ്ണുനീർ തുള്ളിയായ് വീണ കാലം,കടലാസ്സു തോണി തൻ തുഴയെറിഞ്ഞു-പുഴയാക്കി മാറ്റിയ മുറ്റമത്രേ.അമ്മതൻ ചാരത്തു പറ്റിച്ചേർന്നു-നനഞ്ഞൊരാ കുപ്പായം മാറ്റിടുമ്പോൾ,ചുടുചായ നൽകുന്ന…
