തിരുപ്പിറവിയുടെ കുന്തിരിക്കം.
രചന : ജയരാജ് പുതുമഠം.✍️ ഹൃദയത്തിൻ മിഴിവാതിൽഒരുങ്ങിനിൽപ്പൂനിൻ ദിവ്യദീപ്തി കണ്ടുണരാൻകാതോർത്തു മാനവർനെഞ്ചിൽ തളിർത്ത ചന്ദനക്കൂടുമായ്സ്നേഹരാഗത്തിൻതാരകപ്പൂക്കൾക്കായി തമ്പേറ് കേൾക്കുന്നുദിവ്യനിശയുടെകുന്തിരിക്കഗന്ധം പൊങ്ങി വാനിൽആധികൾ പൂക്കുന്ന ജീവിതവാരിധിദാനമായ് നൽകിയ വ്യാധികളേറിഞങ്ങളും നിൽപ്പുണ്ട്അന്ധകാരദ്വീപ്യിൻ അങ്കണത്തിൽ ജെറുസലേം മണ്ണിലെ ഉണ്ണികളേറെനൊന്തുകരിഞ്ഞതിൻഗന്ധഗോപുരം കുന്തിരിക്കപ്പുകയിൽമറയ്ക്കാനാകുമോസഹന നാഥാ… നിന്റെ ശിരസ്സിൻ മുറിവിനെവിനോദമായ് കാണുംലോകരാക്ഷസ…