പ്രണയസ്പന്ദനം
രചന : ഡോ. ബിജു കൈപ്പാറേടൻ ✍ പ്രിയേ,ഗുൽമോഹറുകൾഅശോകവനം തീർത്തക്യാമ്പസിൻ കുളിരേറ്റ്വെഞ്ചാമരത്തണലിൽ,മടികളന്യോന്യംതലയിണകളാക്കി മയങ്ങവേ-യന്നു നാം കണ്ട സ്വപ്നങ്ങളിൽപാടിയതൊക്കെയുംനീ മറന്നുവോ..!വർഷങ്ങളെത്രയോകടന്നുപോയ്വർഷമേഘങ്ങളെത്രയോപെയ്തുപോയ്…ഹൃദയതാഴ്-വരയിലെവിടെയോ നിന്ന്ഇന്നുംഗൽഗദമായുയരുന്നു,ഏകാന്തപഥികനെൻപ്രണയസ്പന്ദനം!നോക്കൂ…സന്ധ്യയായ് ദേവീവെള്ളികെട്ടിത്തുടങ്ങി-യെൻ നരച്ച യാമങ്ങൾ ….ഇരവുകൾ ഉറക്കമില്ലാത്തപകലുകളായ് മാറവേനിന്റെ ഓർമ്മകളിലിന്നുമെൻകരൾ നൊന്തു വിങ്ങുന്നു.ആർക്കുവേണ്ടിപാടണം ഞാൻ,പറയു നീ ദേവതേ,ആരെയോർത്തുമൂളണം ഞാൻ…!ഇത്രനാൾ കാത്തുവെച്ചമൺവീണനിന്നെയൊടുവിലൊന്നുകാണായ്കിലൊരുവേളതാഴെവീണുടയുമോ ദേവികേ…
