ഞാൻ
രചന : മംഗളാനന്ദൻ ✍ വിടചൊല്ലുവാൻ നേര-മായെന്നതോർമ്മിപ്പിക്കാൻഒടുവിലെന്നെത്തേടിവരുന്നു സായന്തനം.മൃത്യുവിൻ ലഹരിയി-ലുന്മത്തനായ് ഞാൻ തമോ –ഗർത്തത്തിൽ നിപതിച്ചുസായൂജ്യമടഞ്ഞേക്കാം.പുലരി വീണ്ടും വന്നുതഴുകിവിളിക്കുകിൽപുതിയ വിഭാതത്തി-ലേക്കു ഞാൻ ഉണർന്നേക്കാം.ഇനിയും കണക്കെടു-പ്പായില്ല, കൂടിച്ചേർന്നുനിനവിൽ ജയ-പരാ-ജയങ്ങൾ കിടക്കുന്നു.ചരമക്കോളത്തിലെ കുഞ്ഞുവാർത്തയോടൊപ്പംചിരിതൂകീടുന്നൊരുചിത്രമായീടാം നാളെ.അറിയാമിക്കാര്യങ്ങ-ളെങ്കിലും പരസ്പരംപറയാറില്ല നമ്മൾമൃതിയെക്കുറിച്ചേറെ.നിത്യവുമുറങ്ങുവാൻവിരിക്കും തല്പത്തിന്മേൽമൃത്യുവിൻ സമാഗമംകാത്തിടാറുണ്ടെന്നാലും,പുലരിവിളിച്ചുണർ-ത്തീടുമ്പോൾ പതിവായിപകലിൻ യാഥാർത്ഥ്യങ്ങൾതലയിലേറ്റുന്നു ഞാൻ.പതനമെല്ലാവർക്കു-മുണ്ടാകാമതുകാത്തുപതിയെ…
