രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ നിനക്ക് അറിയുന്നപലതുംഎനിക്കറിയില്ല….എനിക്കറിയുന്ന പലതുംനിനക്കും അറിയില്ല….അറിവുകളുംഅറിവില്ലായ്മകളും കൂടിയഒരു മിശ്രിതമാണ് നമ്മൾ……അഭിരുചികളിലും വൈരുധ്യങ്ങളുണ്ട്…..ആശയങ്ങളിൽ വൈരുധ്യങ്ങളുണ്ട്…..ആരോഗ്യത്തിലാകട്ടെഅതിലും വ്യത്യാസമുണ്ട്….നിനക്കും എനിക്കും ഉൾക്കണ്ണുണ്ട്…….യഥാർത്ഥ കണ്ണുകൾതുറന്നിരുന്നുകൊണ്ടുള്ള,സ്വപ്നം കാണലുണ്ട്…..പകൽക്കിനാവുകൾ………….പകൽക്കിനാവുകൾ ഹൃദയംവഴിപ്രണയം കൊണ്ടുവരുമ്പോൾനാം അസ്വസ്ഥരാവാറുണ്ട്……കണ്ണില്ലാത്ത പ്രണയത്തിന്റെനെടുവീർപ്പുകളും,നോവും,താങ്ങാൻ കഴിയാതെ വരുമ്പോൾ,നിനക്കു ഞാനുംഎനിക്ക് നീയുംഅന്യമാവുന്നത്,സ്വാഭാവികമാണ്……പ്രണയം,കടംവാങ്ങുകയാണ് ഭേദം…..തിരിച്ചുകൊടുത്താൽതീരുമല്ലോ…..കടം……