ആൾരൂപങ്ങൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ കനലെരിയുന്നനെഞ്ചിൽ സ്നേഹമൊളിപ്പിച്ചു,ഉള്ളുരുകിയവേദനകളെന്നുമടക്കി;ചുളിവുകൾ വീണമുഖത്തെ ചിരിമായാതെ,വിറയ്ക്കാത്തകരങ്ങളാൽ താങ്ങിനിർത്തി. തണലായ്മാറിയൊരുമഹാവൃക്ഷമാണച്ഛൻ,നോവിന്റെമുള്ളുകൾ സ്വന്തമായേറ്റുവാങ്ങി.കണ്ണുനീർക്കടലിന്റെയാഴങ്ങളുള്ളിൽപേറി,പുറമേചിരിച്ചുഭാരം ചുമക്കുന്നയന്ത്രമായി! അല്ലലിൻ കൂരിരുളകറ്റുവാൻ,അന്നമൂട്ടിയെന്നുംപോറ്റുവാൻ;അഴലിൻ നിഴലുമകറ്റീടുവാൻ,അന്തിയോളമധ്വാനിച്ചിരുന്നച്ഛൻ! വാക്കുകൾ കുറവെങ്കിലും കരുണാർദ്രൻ,കണ്ണിലെതിളക്കത്തിൽവഴികാട്ടി.നിറങ്ങൾമായും ലോകത്തുസത്യമായെന്നും,വീഴാതെതളരാതെകോട്ടകാക്കുംഭടനായി! മകനായ്മകൾക്കായ് സ്വപ്നങ്ങൾ നൽകി,സ്വയംമറന്നൊരുഹോമമീജീവിതം.ഈജന്മംതീരുന്നനാളിലുമണയാത്ത,സ്നേഹത്തിൻകൈത്തിരിയാണച്ഛനാമാൾരൂപം!
