ഞാൻ ജീവിച്ചിരിക്കുന്നു…ഈ ജന്മദിനം…..
രചന : RJ ജിഷ അനിൽ ✍️ ആരുടെയൊക്കെയോ ഓർമ്മപ്പെടുത്തലുകൾ തൊട്ടറിയുന്നുണ്ട്.കണ്ണുകളിലേക്ക്ഒളിയെറിഞ്ഞ സൂര്യനെ കണ്ടറിയുന്നു.നാവിലിറ്റിച്ച മുലപ്പാലിന്റെ മാധുര്യത്തിൽജന്മബന്ധങ്ങളുടെ വേരിറക്കമറിഞ്ഞതും,ഒരുപുഴയുടെ പലകൈവഴികളിലുംജനിമൃതികളുടെ ഓളപ്പരപ്പിലുംനീന്തിത്തുടിച്ചകാലമിത്രയും കടന്നത്രെ!!ഒഴുക്കിൽ തനിച്ചും വഴുക്കിൽ പിടിച്ചുംഇരുകരയുടെ ദൂരമളന്നും കാലം കടന്നതറിഞ്ഞില്ല.ജീവിതമേ…നിന്നോടെന്നപോൽ മറ്റൊന്നിനോടുംഇത്രമേൽ സമരസപ്പെട്ടിട്ടില്ലിവൾ.നമുക്കിടയിലെത്രയെത്ര അസ്വാരസ്യങ്ങളെങ്കിലും,ഗമിക്കുന്നുഞാനീദിക്കറിയാതുഴലുമീ പായ്ക്കപ്പലിൽ.സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളിലും,പരാജയത്തിന്റെ ചക്രവാതത്തിലും,ഘനീഭവിച്ചുറയുമീ ഏകാന്തതയിലും,നടുക്കടലിലാക്കി…
