Category: ജീവിതം

അവൾ സെൻസിറ്റീവ്

രചന : ജോർജ് കക്കാട്ട് ✍️ തീയിലൂടെ കടന്നുപോയ ഒരു സ്ത്രീ നിശബ്ദമായി സ്നേഹിക്കുന്നില്ല.അവൾ ജാഗ്രതയോടെ സ്നേഹിക്കുന്നില്ല.അവൾ പകുതി മനസ്സോടെ സ്നേഹിക്കുന്നില്ല.അവൾ കഠിനമായി സ്നേഹിക്കുന്നു.അവൾ ആഴത്തിൽ സ്നേഹിക്കുന്നു.വിരലുകളിൽ മുറിവുകളോടെയും, ഇതിനകം തകർന്ന ഹൃദയത്തോടെയും അവൾ സ്നേഹിക്കുന്നു—എന്നിട്ടും വീണ്ടും മിടിക്കുന്നു—സൌമ്യമായിട്ടല്ല, മറിച്ച് ധിക്കാരത്തോടെ,…

പുത്രീസൗഖ്യം

രചന : റഫീഖ്. ചെറുവല്ലൂർ ✍️ അങ്ങിനെയുമൊരു ജീവിത സായൂജ്യം!അനുയോജ്യനായൊരു കോമളനാംവരനെത്തേടിക്കണ്ടെത്തി,നിനക്കവനിന്നു നിന്റെ പാതിയുമായ്‌.എങ്കിലും പ്രിയമകളേ,നീയെനിക്കെന്നുമെൻ പൊന്നോമന.തളിരിളം മോണ കാട്ടിച്ചിരിച്ചും,കുഞ്ഞിളം കാൽപാദങ്ങളാലിടറി നടന്നും,തിളങ്ങും കുഞ്ഞുടുപ്പുടുത്തു നൃത്തം ചെയ്തുംനീ വളർന്ന മായാത്ത ചിത്രങ്ങൾമനസ്സിൻ ഭിത്തിയിൽ സദാതിളങ്ങി നിൽക്കുമെപ്പോഴും.ആദ്യസന്താനമായ് നീ തന്നജീവിതസന്തോഷങ്ങൾ,നെഞ്ചിൽനിന്നടർത്തി മാറ്റിപടിയിറങ്ങിയ നോവിന്റെയാഴങ്ങൾമഷിയുണങ്ങാതെയെഴുതിഹൃദയതാളുകളിൽ…

മഞ്ഞുരുകും നേരം

രചന : ജോർജ് കക്കാട്ട് ✍️ മഞ്ഞു പെയ്തു, പിന്നെ മരവിച്ചുറഞ്ഞു,നിലമെങ്ങും വെളുക്കെ, കട്ടിപിടിച്ചുറഞ്ഞു.ഒരുമിച്ചു നടന്നോരെൻ കാലടികൾ,ഇന്നേകനായ് തെന്നി നീങ്ങുന്നു ദൂരെ. നിൻ കൈകൾ ചേർത്തുപിടിച്ച മരവിപ്പ്,ഓർമ്മകളിൽ മാത്രം, ഒരു നോവായി.ഉരുകി ഒഴുകുന്നൊരു മഞ്ഞുപോലെ,എൻ സ്വപ്നങ്ങൾ മാഞ്ഞുപോയകലെ. തണുത്തുറഞ്ഞൊരീ ലോകത്തിൽ ഞാൻ,നിന്നോർമ്മകളിൽ…

വൈകി ഉണരുന്നവളുടെ അടുക്കളയിൽ,

രചന : ആമിരജി ✍️ വൈകി ഉണരുന്നവളുടെ അടുക്കളയിൽ,പതിവിലും ബഹളംകൂടുതൽ ആയിരിക്കും.വൈകിയതിന്റെ പരവേശത്തിൽഓടികിതച്ചു വന്നതിൽ പിന്നേ ആദ്യംഅവളെത്തുന്ന ഇടം ഇന്നവളെകാണാതെ മൗനം ഭജിച്ചിരിക്കുന്നു…രാവിലെ എണീറ്റ് കുളിച്ചു കുറിയിട്ട്വരുന്ന അവളെ കാത്തിരിക്കുന്ന പാത്രങ്ങൾപരസ്പരം ചോദിച്ചു തുടങ്ങി,അവളെവിടെപോയെന്ന്…ഞാൻ ഇല്ലാതെ എന്റെ സ്പർശനമേൽക്കാതെഎന്റെ പ്രിയപ്പെട്ട ഇടങ്ങൾ..ന്റെ…

നിഴൽരേഖകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ തിരിതാഴ്ന്നുപോയൊരുസന്ധ്യാനേരം,തിരയൊഴിഞ്ഞതീരത്തെ മൗനംപോലെ,അറിയാത്തലോകത്തിൻ വാതിൽക്കൽനിന്ന്അതിഥിയായ് വന്നെത്തിമൃത്യുദൂതൻ! പകുത്തുവെച്ചോരുവാക്കുകൾ ബാക്കി,പണിതുതീരാത്ത സ്വപ്നങ്ങൾ ബാക്കി,പതിയെ വിളിക്കാതെ പടികടന്നെത്തിപ്രാണന്റെനൂലിഴയറുത്തുമാറ്റി! ഇന്നലെ നാം കണ്ട പുഞ്ചിരിയെല്ലാംഇന്നൊരുകരിനിഴൽ ചിത്രമായി,തൊട്ടുവിളിച്ചാലുണരാത്ത നിദ്രയിൽതണുത്തുറഞ്ഞീടുന്നുനിൻ്റെമേനി! എങ്ങുപോയിനിൻ്റെ ഗർവ്വുകളെല്ലാം?എങ്ങുപോയി നിൻ്റെമോഹങ്ങളെല്ലാം?ഒരു പിടിഭസ്മമായ് മാറുവാൻ മാത്രമായ്.ഒഴുക്കിയ കണ്ണുനീർ പുഴകൾ ബാക്കി!…

മഴയെ മഴയെ പോരുക വേഗം

രചന : ജീ ആർ കവിയൂർ .✍ മഴയെ മഴയെ പോരുക വേഗംവന്നാലോ നനയാം നനയാംകുളിരണു കുളിരീതു മെയ്യാകെനിൻ താളം താളം അനുരാഗംമഴയെ മഴയെ നീ വന്നാലോമനസ്സാലേ വെറുതെ വെറുതെചിലർ നിന്നെ വെറുക്കുമല്ലോദേഷ്യത്താൽ ശപിക്കുമല്ലോമഴയെ മഴയെ പോരുക വേഗംവന്നാലോ നനയാം നനയാംകുളിരണു…

മൃത്യുവചനം

രചന : ബി.സുരേഷ്കുറിച്ചിമുട്ടം✍ പ്രാണന്റെ നൂലിഴ വിട്ടുപിരിയുമ്പോൾപ്രിയപ്പെട്ടവർ ചുറ്റും വിതുമ്പുന്നു,പാതിതുറന്ന നിൻ മിഴികളിലന്ന്പാലായനം ചെയ്തതാര് മാത്രം?തൊട്ടരികിലുണ്ടായിരുന്നിട്ടും നീയിന്ന്-തൊട്ടാൽ തൊടാത്തൊരു ശൂന്യതയായ്,നൊമ്പരക്കടലിൽ തിരയടിച്ചുയരുമ്പോൾനീ മാത്രം മൗനത്തിൻ കൂടാരത്തിലായി!നെഞ്ചുതകർന്നുകരയുന്ന മാതാവുംനെടുവീർപ്പിനാൽ ഉരുകും പ്രിയതമയും,നിന്റെ തണുത്ത നെറ്റിയിൽ ചുംബിക്കുമ്പോൾ-നിശബ്ദത നിന്നെ പുതപ്പിക്കുന്നു!കൂട്ടുകൂടിയോരാ മരത്തണലിലൊക്കെയുംകാറ്റുനിൻ പേര് മന്ത്രിക്കുന്നു,നീയില്ലാത്തീ…

വർഷാഗമനം

രചന : അനിഷ് നായർ✍ ഒരുമിച്ച് ഇങ്ങനെ,എല്ലാം കണ്ടു കണ്ട്,മിഴികൾ കുളിർന്നും,മനസ്സ് നിറഞ്ഞും,തമ്മിൽ പുണർന്നും,പെയ്തു നിൽക്കുന്നവർഷാനന്ദങ്ങളിലേക്ക്നമുക്ക് കൈകോർത്ത്നടന്നു പോകാം.ചിലപ്പോൾ,നിശ്ശബ്ദത തന്നെയാണ്നമ്മുടെ വാക്കുകൾ;എന്നാൽ ചിലപ്പോഴോ,ഈ ചിരിക്കിലുക്കങ്ങൾമഴത്തുള്ളികളെതോൽപ്പിക്കും.അറിഞ്ഞും നിറഞ്ഞുംവഴിയിലൊളിഞ്ഞകുഴികളൊഴിഞ്ഞുംനാം യാത്ര തുടരും….ഒന്നിച്ച് നനഞ്ഞ്,ഒന്നിച്ച് നടന്നാൽ,ഭാരം കുറഞ്ഞമേഘം പോലൊഴുകാമെന്ന്കാതിലാദ്യം പറഞ്ഞതാരാണ്!മരങ്ങളുടെകാൽച്ചിലമ്പൊലിയായഇലക്കിലുക്കങ്ങൾനമ്മുടെയുള്ളിൽ വന്ന്ജതിയുണർത്തുമെന്നും ….മുകിലുകളുടെപാദസര മഴക്കിലുക്കങ്ങൾ,അത്രമേൽസ്നേഹിക്കുമാത്മാക്കളെലാസ്യ നടനമാടിച്ച്ഇണചേർക്കുമെന്നും…ഓരോ…

ഉദയാർക്കവീചികളുണർത്തിയ ചിന്തകൾ🌞

രചന : കൃഷ്ണമോഹൻ കെ പി ✍ ദിവ്യ സങ്കല്പ പുഷ്പങ്ങൾ നിന്നുടെനവ്യമാകും കിരണങ്ങളായിതാഭവ്യതയോടെ ഭൂമി തൻ മേനിയിൽകാവ്യഭംഗിയൊരുക്കുന്നു ഭാസ്ക്കരാ നമ്ര ശീർഷരായ് നില്ക്കും ചരാചരംകർമ്മചാരി നിൻ മുന്നിൽ പ്രഭാകരാനിർമ്മല ചിത്തമോടേയുരുവിടുംനന്മയോലും വിഭാത മന്ത്രധ്വനി മസൃണമാകും മേഘജാലങ്ങളിൽഹൃസ്വചിത്രം രചിക്കുന്നു നിന്നുടെസൽക്കിരണങ്ങളെന്നും പ്രഭാതത്തിൽചിത്രഭാനു…

എന്റെ മരണ ദിനത്തിൽ ആലപിക്കേണ്ടുന്ന കവിത

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തലമുറകൾ വന്നു,പോയ്മറയും-മണ്ണിൽഒരു പിടി സ്വപ്നങ്ങൾ പുനർജ്ജനിക്കുംമധുരംപ്രതീക്ഷിച്ച ജീവിതങ്ങൾ-പക്ഷേ,കണ്ണീരിൽ മുങ്ങിത്തിരിച്ചുപോകും. കാലത്തിനൊപ്പം നടക്കാൻശ്രമിക്കവേ,കാൽകുഴഞ്ഞിടറിത്തളർന്നുവീഴുംകൈത്താങ്ങുനൽകാതൊഴിഞ്ഞുമാറി-കാലംഅറിയാത്തപോലേ കടന്നുപോകും. വാസന്തമേറെ യകന്നുനിൽക്കും-പാവംമർത്യരോ ശിശിരങ്ങളായ് കൊഴിയും.നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-മോർമ്മയിൽമാത്രമൊതുങ്ങി നിൽക്കും. അറിയാതെ ജീവൻകൊഴിഞ്ഞുപോകേ-നവമുകുളങ്ങൾ പുലരികളായ് വിടരുംസ്വപ്നങ്ങളീറനുടുത്തുനിൽക്കും-മർത്യ-നുലകത്തിൻ സിംഹാസനത്തിലേറും. വരളുന്ന പുളിനമാംജീവിതങ്ങൾ-ചിലർ ബലിദാനമേകിക്കടന്നുപോകുംതളരാത്ത…