Category: ജീവിതം

” മോഹ നിദ്ര “

രചന : ഷാജി പേടികുളം ✍️ മോഹവലയക്കൂട്ടിൽഅടയ്ക്കപ്പെട്ട മനുഷ്യർആ കൂട്ടിലെപരിമിതിയ്ക്കുള്ളിൽലഭിക്കുന്ന സുഖങ്ങളിൽമുഴുകി ജീവിച്ചു.അർഹതപ്പെട്ടതുഔദാര്യമെന്നോർമ്മിപ്പിച്ചുഇടയ്ക്കിടെ ദാനം നൽകിയജമാനൻമാർ അവരെവരുതിയിലാക്കിവാഗ്ദാനമഴയിൽഅവരുടെ കോപതാപനിരാശകളെ തണുപ്പിച്ചു.വരാൻ പോകുന്നസുന്ദര ജീവിതത്തെവാങ്മയ ചിത്രങ്ങളാൽകാട്ടിക്കൊടുത്തവർക്ക്പ്രതീക്ഷയുടെമഴവിൽ വിരിയിച്ചു.മഴവിൽ കൊട്ടാരത്തിൽജീവിക്കുന്ന അവർസ്വപ്നം കാണാൻ മറന്നുചിന്തകൾ മുരടിച്ചുകേട്ടു മാത്രം പരിചയിച്ചകാതുകൾ ജാഗരൂകമായിശബ്ദം മറന്നവർമൂകരായിമൂകസാക്ഷികളായികടമയും കർത്തവ്യവുംമറന്നുപോയവർമൂഢരായി നിദ്രയിലാണ്ടു.

മൊഴിമാറ്റപ്പെട്ടവൾ

രചന : രശ്മി നീലാംബരി ✍️ ഉള്ളൊഴുക്കുകൾ തീർത്തവർദ്ധിത വീര്യത്തിന്റെമൊഴിമാറ്റം പോലെതടയണകൾ തകർത്ത്സ്വാതന്ത്ര്യമാഘോഷിച്ചപുഴയ്ക്കടിയിൽ നിന്ന്യന്ത്രക്കൈഅവളെ മാന്തിയെടുക്കുകയായിരുന്നു.കാണാച്ചങ്ങലകളുടെസിംഹ ഗർജ്ജനങ്ങളെപ്പറ്റിഭയമെന്ന തുരുത്ത്വിട്ടോടിപ്പോകുന്ന പെൺകുട്ടിയുടെകാലടികളേൽക്കുമ്പോൾവിശാലമാക്കപ്പെടുന്നഭൂഖണ്ഡങ്ങളെപ്പറ്റിഓരോ തൂവലും കോതി മിനുക്കുന്നപ്രതീക്ഷകളുടെ കരുത്തിനെപ്പറ്റിഅവൾ വാചാലയായി.മുട്ടറ്റം വെള്ളത്തിൽ നിന്നവൾപുഴയോട്,പുഴയോട് മാത്രംരഹസ്യങ്ങൾ കൈമാറി.അതിരുകളൊക്കെഉടയ്ക്കേണ്ടതാണെന്നാ –ണവളുടെ ഭാഷ്യം.ചില അതിർത്തികൾഭേദിക്കാനുള്ളതല്ല പെണ്ണേയെന്നുംപറഞ്ഞാപ്പുഴ വഴക്കിട്ടൊഴുകുമപ്പോൾ.തിരിച്ച് കയറുമ്പോൾകരയിൽരഹസ്യങ്ങളെ…

കടത്തുകാരൻ

രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…

യുവത്വം

രചന : ദിവാകരൻ.പികെ. ✍ വഴിമുടക്കാതെ വഴിമാറിനിന്നേക്കാംവന്ദ്യവയോധികരാം ഞങ്ങൾ.കുതികൊൾക യുവത്വമെ…….വിജയത്തിൻ വെന്നിക്കൊടി നാട്ടുക.പഴമയും പുതുമയും കണ്ടവർ ഞങ്ങൾ.ജരാനര ബാധിച്ച ഇന്നിൻ യുവത്വത്തിലേറെസഹതാപം .നട്ടെല്ല്നിവർത്തി അക്രമമനീതിക്കെരെമിഴികൾ തുറക്കുക.ഭീരുക്കളാണ് അക്രമകാരികളെന്നറിയുക.ധീരരായി,മുമ്പോട്ട്പോവുകവിജയംസുനിശ്ചിതം.നീതിനിഷേധത്തിനുമക്രമത്തിനുംചട്ടുകമാവാതിരിക്കുക ചാട്ടുളിയാവണം.നിസ്സംഗതമുതലാക്കുന്നവർക്ക് താക്കീതായിഉണർന്നെഴുന്നേൽക്കുക.വെളുത്തവസ്ത്രത്തിലെകറുത്തമനസ്സിനെതിരിച്ചറിയുകതുറന്നു കാട്ടുക മുഖംമൂടികൾ.പണയപ്പെടുത്താത്ത തലച്ചോർസത്യത്തിൻവഴികാട്ടിയായി വഴിനടത്തും നിങ്ങളെ.കുഴിച്ചുമൂടാം മൂഢ വിശ്വാസങ്ങൾ.പരക്കട്ടെചുറ്റും നന്മമനസ്സിന്റെപ്രകാശം.

കണ്ണേമടങ്ങുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ!കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്!കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ!കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു!കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം!കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ!കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല!കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!

മരിച്ചുപോവും മുൻപേ

രചന : ലിഖിത ദാസ് ✍️. താഴെ വീണങ്ങ് മരിച്ചുപോവും മുൻപേഅപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്തേങ്ങ ചിരവിയിട്ടരച്ച്പാതകത്തിൽ വച്ചിരുന്നു.പാതികുടിച്ച കടും കാപ്പിയിൽ നെറയേഉറുമ്പു ചത്തുപൊന്തിയിരുന്നു.കുളിച്ചീറമാറിയ തോർത്തിന്റെതണുവാറിയിരുന്നില്ല.വൈകിട്ടലച്ചുവന്ന്നെഞ്ചത്തുവീഴുന്ന കുഞ്ഞീനേംഅടുക്കളത്തിണ്ണയിൽ കേറിയിരുന്ന്ചായ കുടിക്കാൻ ഓടിയെത്തുന്നഎന്നേം കാത്തിരിക്കാണ്ട്നിന്നനിൽപ്പിൽ ഓളങ്ങ്മറിഞ്ഞുവീണു ചത്തു.ചത്തുപോയതിന്റെ മൂന്നാം പക്കംഓളെ ബാഗൊന്ന് കുടഞ്ഞപ്പൊഅതിലൊരു കള്ളത്താക്കോല്.വീട്ടിലെ…

രാവും പകലും

രചന : വിനയൻ ✍️ പുരമേയാനാവാതാരോപുറകിൽ നിൽക്കുന്നു.പുഴ പായും വഴിയിൽ തനിയേയൊഴുകിച്ചീയുന്നു.മഴ കൊള്ളാതമ്പലമുറ്റംപ്രണവം പാടുന്നു.ശിലമേലേ പാലും തേനുംവെറുതേ കളയുന്നു.ഒരു പള്ളിക്കെത്ര മിനാരംഎന്തൊരു സൗന്ദര്യംപിഴവില്ലാതെന്നും കേൾക്കുംബാങ്കിൻ മാധുര്യംപിഴവില്ലാതമ്മ നിറച്ചചോറും കറിയുംരുചികൂട്ടിത്തിന്നുന്നുണ്ണാ –നുള്ളകിടാങ്ങൾകറിയില്ലാ രുചിയും പോരാകരയാനും കഴിയുന്നില്ലവലയും കുഞ്ഞുള്ളവരല്ലവിലയും പോരാ.മറനീക്കുക മണ്ണിലിറങ്ങുകചെറുകാഴ്ചകൾ കണ്ടുതുടങ്ങുകകരിമീനും കണവക്കറിയുംരുചി…

ഞാനും മാവും

രചന : ലാൽച്ചന്ദ് മക്രേരി ✍️ ഞാൻ പെറ്റുവീണോരാ ദിവസത്തിനന്ന് …അച്ഛന്നു കിട്ടിപോൽ ഒരു മൂവാണ്ടൻമാന്തൈ .എൻ്റെയാ വീട്ടിൻ്റെ തൊടിയിലായിട്ടായി ….എന്നെ വളർത്തുന്ന പോലെൻ്റെയച്ഛൻവളർത്തിവലുതാക്കി ആയോരുമാവിനേം…എൻ്റെയാ ജീവിതം വളരുന്നതുപോലെബാല്യകൗമാരവും യൗവ്വനവും താണ്ടിയാ…മാവു വളർന്നല്ലോ ഹരിതാഭയോടെ.പുത്തൻതലമുറ എൻ്റെയാ ചുമലിൽ –വളർന്നു വരുന്നതു പോലെയായങ്ങിനേ…

നിറമാല

രചന : ഷിബു കണിച്ചുകുളങ്ങര ✍ ഗോപാലക നീയെന്നിൽ വസിപ്പൂനിന്നധരത്തിൽ മുരളിക ചിരിപ്പൂ.അമൃതേത്ത് നിനക്കായ് നേദിച്ചുഅരനാഴികനേരം നിന്നെ ഭജിച്ചു. അഷ്ടപദിയിൽ മനം നിറഞ്ഞുഭജനം ചൊല്ലി ശീവേലിയുംകൂടി.ഇളനീരിനാൽതുലാഭാരം നടത്തിനിറമാലയിലർപ്പിത മനംനിറഞ്ഞു. ഗോപാലക നീയെന്നിൽ വസിപ്പൂനിന്നധരത്തിൽ മുരളിക ചിരിപ്പൂ.അമൃതേത്ത് നിനക്കായ് നേദിച്ചുഅരനാഴികനേരം നിന്നെ ഭജിച്ചു.…

താങ്ങും തണലും

രചന : ദിവാകരൻ പികെ ✍ ഭ്രമമാണ് വെറും ഭ്രമം.എന്തിനെന്നറിയാതെ,എന്തിനോടെക്കെ യോ,അടങ്ങാത്ത ആവേശം.പൊന്നിനും പെണ്ണിനുംസമ്പത്തിനും പിന്നെസ്ഥാനമാനങ്ങൾക്കുംഅടങ്ങാത്ത ഭ്രമം.നേടിയതൊന്നുമെ പോര,നേടാൻ പാടുപെടുന്ന ജന്മം.നേടിക്കഴിഞ്ഞാൽനേടാൻ,ബാക്കിയെന്തുണ്ടെന്ന ചിന്ത.തിരിഞ്ഞു നോട്ടത്തിൽ,എന്തുനേടിയെന്ന ചിന്തയിൽമരു പ്പച്ചതേടി അലഞ്ഞവന്മരീചിക മുന്നിൽ കണ്ട ഭാവം.കൂട്ടി ക്കിഴിച്ച ജീവിത ലാഭനഷ്ട,കണക്ക്പുസ്‌തകത്തിൽ നഷ്ട,കണക്ക് മാത്രം തുറിച്ചു…