Category: ജീവിതം

ജലം കൊണ്ട് തുന്നിയ മൺപെട്ടി

രചന : ജോബിൻ പാറക്കൽ ✍ മലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേകലമ്പട്ടപ്പൂ കൊണ്ട് മാലയിടാംകദനം മാറ്റി തന്നീടണേമലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെവരച്ചു തോറ്റ രേഖാചിത്രം പോലെനടന്നു കയറാൻ ആരുമില്ലാതെചേറ്റുമണമുള്ള ഇടവഴിവേനൽ കുടിച്ച് മടുത്ത വേരുകൾജലധികൾ തിരഞ്ഞു മടുത്ത്വേനലിലേക്ക്…

കണ്ണാടികൾ

രചന : ബീഗം✍ നുണകളുടെകൽഭിത്തികൾതീർത്തവിദ്വേഷത്തിന്റെമാളികകൾബലക്ഷയംസംഭവിച്ചപ്രണയാടിത്തറകൾഅവിശ്വാസത്തിന്റെതുരുമ്പുകമ്പികൾപാരതന്ത്ര്യത്തിന്റെവാതായനങ്ങൾഅപകർഷതയിൽതീർത്ത വാതിലുകൾയാഥാസ്ഥിതികത്വത്തിൽതകർന്നു വീഴുന്നമേൽക്കൂരകൾഅഹങ്കാരത്തിന്റെ കൽത്തൂണുകൾക്രൗര്യത്തിന്റെചവിട്ടുപടികൾനൽക്കാഴ്ചയുടെവൈപരീത്യത്തിൽമട്ടുപ്പാവുകൾപുറം ലോകത്തിന്റെമണമറിയാത്തആഴക്കിണറുകൾസൗഹൃദത്തിന്റെ സപ്തവർണ്ണങ്ങളിൽതിമിരക്കാഴ്ചകൾദൈന്യതയുടെ വിളികളെപൂട്ടുന്നപ്രവേശന കവാടങ്ങൾദുർവാശികളുടെഇരിപ്പിടങ്ങൾജാതി (മത)മരങ്ങളുടെനിബിഡതയിൽസ്നേഹക്കാറ്റിന്റെതിരസ്കരണംഅസൂയയുടെഅന്ധകാരങ്ങൾനീക്കാൻ ഈവീട്ടുകളിലെവിടെവെട്ടങ്ങൾ ?വഴിയരികിൽപൂത്തു നില്ക്കുന്നപ്രണയ വാകകൾഈ വീടുകൾക്കുഅലങ്കാരമാകുന്നതെങ്ങനെ?ഈ വീടുകളല്ലേ പൊടിപ്പും തൊങ്ങലുമില്ലാത്തയാഥാർത്ഥ്യത്തിന്റെകണ്ണാടികൾ

തേപ്പുപെട്ടിയും അച്ഛനും

രചന : മനോജ്‌ കാലടി ✍ ഇനിയെത്രകാലം ഞാൻ ചുട്ടുപഴുക്കണംനിന്നലെ ചുളിവുകൾ മാറ്റുവാനായ്‌.ഇനിയും ഞാനെത്ര കനലുകൾ പേറണംനിന്നുടെ മേനിയ്ക്കഴകുനൽകാൻ. കഠിനമാം ചൂടേറ്റുവാങ്ങിയെന്നാകിലുംതളരാത്ത തേപ്പുപെട്ടിപോലെഎത്രകരഞ്ഞാലും കണ്ണുനീർവീഴാത്തഅത്ഭുതം തന്നെ അച്ഛനെന്നും. ചുളിവേറ്റുവാങ്ങി, തളരുന്ന വസ്ത്രത്തിൽപുതുജീവൻ നൽകിടും തേപ്പുപെട്ടിമക്കൾതന്നാഹ്ലാദപൂക്കളെ കാണുവാൻവെയിലും പൂനിലാവാക്കുമച്ഛൻ. നമ്മൾതൻ വസ്ത്രത്തിലേറേത്തലോടിപ്രതലം കറുത്തുപോയ്‌…

കാട്ടരുവി

രചന : ബിന്ദു അരുവിപ്പുറം ✍️ കാട്ടരുവി തൻ മധുരസംഗീതമെപ്പൊഴുംകുളിരണിഞ്ഞെത്തുന്നു മാനസത്തിൽ.വനമല്ലിയാമോദം തലയാട്ടിനിൽക്കവേഗന്ധം പടരുന്നു കാറ്റിലെങ്ങും. ആലസ്യമോടവൾ നടനമാടീടുമ്പോൾപാഴ്മുളംതണ്ടുകൾ മുരളികയായ്.വെണ്ണിലാച്ചന്ദ്രിക പുണരുവാനെത്തവേപൂനിലാവിൽ നീയലിഞ്ഞു പോയോ? നൂപുരധ്വനിയുമായ് തുള്ളിക്കളിയ്ക്കവേമൃദുലമാമോളങ്ങൾ കഥകൾ ചൊല്ലി.ആടിത്തിമിർത്തുകൊണ്ടവളോടിയെത്തവേമിഴികൾക്കു കർപ്പൂരനാളമല്ലേ! കനവിൻ്റെ പൊയ്കയിൽ നീരാടി നില്ക്കവേമരമാകെ പൂത്തുലഞ്ഞാടിടുന്നു.മന്ദമായ് പുതുമഴ ചുംബിച്ചുണർത്തുമ്പോൾമോഹനരാഗമായ്…

മായുന്ന സൗഹൃദം!!!

രചന : രഘുകല്ലറയ്ക്കൽ✍️ മിത്രങ്ങളിലുമില്ലല്പമെങ്കിലും സ്നേഹമിന്നൊട്ടും,മിന്നിമറയുമീവിശുദ്ധ, ബന്ധങ്ങളന്വോന്യമകലുന്നു.മായുന്ന സൃഹൃദ ബന്ധങ്ങളേറുന്നു മർത്യരിൽ.മാന്യരാമുന്നത ചിന്തിതരാകിലും സ്നേഹമില്ലാരിലുമിന്ന്.മർത്ത്യരിൽ ശ്രേഷ്ഠരാം വിജ്ഞാനികൾക്കും വരെ,മറ്റുള്ള ജീവിയിലില്ലാത്ത മായുന്ന സൗഹൃദ പോര്.!മാറും മനസ്സിലായ് അമിതമായഹന്തയാലാരേയും,മാനിച്ചിടാനുള്ള സൗഹൃദം, മനസാലെയാരിലുമില്ല.മധുരമായ് ചിരിച്ചുള്ള മോഹ സംഭാഷണത്തിലും,മഹത്വമില്ലാരിലും ചേതന, മന:സാക്ഷിയുമൊട്ടില്ല.മേന്മയാം ഭാഷണശൈലിയാലുന്നതരെങ്കിലും,മൗഢ്യരാം, ഭൂഷണമശേഷമില്ലാത്ത അസൂയാലുക്കളേറെ.മാനിച്ചിടേണ്ടും…

ജവാന്മാർ പാടുന്നു… ❤️

രചന : രാജു വിജയൻ ✍️ ഭാരതാംബേ….ഭാരതാംബേ….ഭാരതാംബേ നിൻ മക്കൾ ഞങ്ങൾനിന്നെ കാക്കുന്നോർ…കരളു തുളയ്ക്കും വെടിയുണ്ടകൾ തൻമുന്നിൽ നിരക്കുന്നോർ… അമ്മേമുന്നിൽ നിരക്കുന്നോർ…കാപാലികർ തൻ നിണകരമാലെനിന്നെ മുറുക്കാതെകാറ്റും, കോളും കൂസാതെന്നുംകാവലിരിക്കുന്നോർ.. കാവൽ-ക്കോട്ടപ്പണിയുന്നോർ…ഞങ്ങളൊഴുക്കും ഓരോ തുള്ളിചോരയുമോരോ തൂണുകളാവുന്നു.. പൊട്ടാ-തൂണുകളാകുന്നു…ആ തൂണും പൊട്ടിച്ചമ്മയെ വെട്ടാ-നില്ലൊരു കരവാളും,…

ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ

രചന : സഫി അലി താഹ. ✍ രണ്ട് ദിവസമായി വല്ലാത്തൊരവസ്ഥയാണ്.ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ സങ്കടമാണ്,ഭിന്നിപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കാണുമ്പോൾ ആ സങ്കടം ഇരട്ടിച്ചിരുന്നു ….. എന്നാൽ ഇന്ന് ഒരല്പം ആശ്വാസമുണ്ട്,ഭൂരിപക്ഷം മനുഷ്യരും പക്വതയോടെ ചിന്തിക്കുന്നല്ലോ എന്നതിൽ.കാശ്മീരിന്റെ മണ്ണിൽ നിരപരാധികളുടെ…

“തൃസന്ധ്യേ

രചന : രാജു വിജയൻ ✍️ കണ്ണീരണിയുന്ന സന്ധ്യേ നിനക്കെന്റെകരൾത്തുടി കൊണ്ടൊരു പാട്ടൊരുക്കാം..കാറ്റു കലമ്പണ വഴികളിലൊക്കെയുംകരിമുകിൽ പോലെ ഞാൻ കുളിരു പെയ്യാം..നിന്നുഷസ്സെത്രയോ കണ്ടവനീയിവൻനിന്നുഷ്ണവേനലും കണ്ടുവല്ലോനിന്നിലലിഞ്ഞെത്ര പൊൻ കിരണങ്ങളീജന്മത്തീക്കോലം നുണഞ്ഞുവല്ലോ..നിന്നിലുണർന്നടർന്നുറങ്ങുംവരേക്കുമീസ്നേഹിതേ നീയെന്റെ കൂടെയുണ്ടാം..നീയില്ലയെങ്കിലീ ജന്മം നിരർത്ഥക-മെന്നോതുവാൻ മടിയില്ല സന്ധ്യേ…നീയെന്ന സത്യമീ മിഥ്യയിലലിയുവാൻമടിയാതെ മിഴി…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ…

മോഷ്ടിക്കപ്പെട്ടു പോയ എന്നെ

രചന : സുവർണ്ണ നിഷാന്ത് ✍️ മോഷ്ടിക്കപ്പെട്ടു പോയെന്ന്ഞാനാരോപിക്കുന്ന എന്നെപലയിടത്ത് പലനേരങ്ങളിൽപിന്നീട് കണ്ടവരുണ്ടെന്ന്.ചെടികളറിയാതെ കൊഴിഞ്ഞു-വീഴുന്ന പൂക്കൾക്കൊപ്പം.അത്രമേൽ കനത്തഇരുട്ടുകൊണ്ട് നിലാവിൽപുള്ളികുത്തുന്ന രാത്രിക്കൊപ്പം.കുഞ്ഞു ഞരമ്പിൽ പോലുംഒരുപച്ച ഒച്ചയില്ലാതെ-നടക്കുന്നതിന്റെ പാദപതനംകേൾക്കാനില്ലാതിരുന്നിട്ടും,ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടുംശിശിരത്തെ അതിജീവിക്കുന്നചെമ്പകക്കാടുകൾക്കിടയിൽ.മോഷ്ടിക്കപ്പെട്ടുപോയൊരുഓർമ്മയായിരുന്നിട്ടുംസാഹചര്യങ്ങളെനിക്കെതിരെ,നക്ഷത്രങ്ങളുടെ അരികുകൊണ്ട്മുറിഞ്ഞ മൊഴികൾകൊടുക്കുന്നുണ്ടാവണം.അലസമായൊരു നീന്തലിനിടെതികച്ചും അപ്രതീക്ഷിതമായിചൂണ്ടയിൽ കോർക്കപ്പെട്ടമീൻകടലിനെ നോക്കുന്നപോലെഅത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്ഞാനപ്പോൾ എടുത്തുചാടും.പിന്നെയോരോ…