പാളം തെറ്റിയമഴത്തുള്ളികൾ
രചന : ഷാജു. കെ. കടമേരി✍️ നിങ്ങളെപ്പോഴെങ്കിലുംവിശക്കുന്നവരുടെകണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.ചിത്രശലഭങ്ങളായ്പാറി പറക്കാൻ കൊതിക്കുന്നഉച്ചവെയിലിനെ കരയിപ്പിച്ചമഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെഎച്ചിലിലകളിൽ ജീവിതം വരച്ചിട്ടകുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്അവർ കാതോർത്തിരിക്കുന്നകാലൊച്ചകൾ . തേടുന്ന വഴികൾഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്നനെഞ്ചിടിപ്പുകളായ്പെരുമഴയിലലിയുന്നവർ.അധികാര സിംഹാസനങ്ങൾഒരിടത്തും അടയാളപ്പെടുത്താതെപോയ ചവിട്ടിമെതിക്കപ്പെടുന്നപട്ടിണി കണ്ണീർപൂവിതളുകൾ .അവരുടെ കണ്ണുകളിൽആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപമുണ്ട്.പാതി മുറിഞ്ഞ്നെഞ്ച് കുത്തി പിടയുന്നകവിതയുണ്ട്…
