പ്രണയത്തിൻ്റെ ചാരം
രചന : സെഹ്റാൻ ✍️. സിഗററ്റ് പോൽ പുകയുന്ന രാത്രി.ഏകാന്തതയുടെ കടുംചുവപ്പുകലർന്ന മദ്യം.ആകാശത്തുനിന്നുംനിരനിരയായിറങ്ങി വന്നസീബ്രാക്കൂട്ടം ഡൈനിംഗ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്അലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിട്ട് കാഴ്ച്ചയിൽനിന്നുമവയെ മറച്ചുകഴിയുമ്പോൾപൂച്ചയെപ്പോൽ പാദപതനശബ്ദംകേൾപ്പിക്കാതെ മെല്ലെമെല്ലെയതാഅവൾ!ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങളിൽ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്തയിൽ കടൽത്തിരകൾഅലതല്ലുന്നു.സീബ്രാക്കൂട്ടം തിരികെആകാശത്തേക്ക് മടങ്ങുന്നു.പ്രണയത്തിൻ്റെ ചാരംടീപോയിലെ…