ആരാണ് അധ്യാപകൻ?
രചന : സ്മിത. സി ✍️ മണ്ണും വിണ്ണും,നക്ഷത്രവും പുഴുവും,മാനവന് ചൊല്ലിക്കൊടുക്കുന്നപാഠങ്ങൾ…ആരാണ് അധ്യാപകൻ?അക്ഷരങ്ങൾ പഠിപ്പിക്കുന്നവനോ?അറിവിന്റെ വാതിൽ തുറക്കുന്നവനോ?അതോ…ജീവിതത്തെ വായിക്കാൻനമ്മെ പഠിപ്പിക്കുന്നവനോ?ഒരു വിത്ത് മണ്ണിനടിയിൽഇരുട്ടിനെ ഭയപ്പെടാതെവേരുകളാഴ്ത്തുമ്പോൾ,അത് നമ്മോട് പറയുന്ന പാഠംപ്രതീക്ഷയുടേതല്ലേ?ഒഴുകുന്ന പുഴതടസ്സങ്ങളെ മറികടന്ന്കടലിലേക്ക് യാത്ര ചെയ്യുമ്പോൾ,അത് പഠിപ്പിക്കുന്നത്തുടർച്ചയുടെ പാഠമല്ലേ?ആകാശത്തിലെ നക്ഷത്രങ്ങൾഅകലെയിരുന്നുംവെളിച്ചം പകരുമ്പോൾ,അത് നമ്മോട്…
