ആരോ ആയ മറ്റുചിലർ..
രചന : റിഷു ✍️ ചിലരുണ്ടാകും..അവ്യക്തതമായഒരു പാട്ടിന്റെ താളം പോലെ..ദൂരെ എവിടെയോ..അവരിലേക്ക് പോവുക എന്നത്നിലാവിലേക്ക് പോകും പോലെയാണ്…ഒപ്പം നടക്കും..കൂടെ വരും..എത്തി കൈ നീട്ടുമ്പോൾഎത്താ കൊമ്പത്തെവിടെയോ……..ചിലരുണ്ടാകും..പെരുമഴയത്ത്ഒരു ബസ്റ്റോപ്പിലേക്ക്ഓടി കയറി നിൽക്കും പോലെ…മഴയുടെ തണുപ്പുംകാറ്റിന്റെ ഈറനും ഉള്ളവർ…മഴ തുള്ളി തോരുമ്പോൾയാത്രക്കാരൊന്നും ഇല്ലാത്ത വണ്ടിയിൽ കയറി…
