നീ ആരായിരുന്നു എനിക്കെന്ന്??
രചന : ഹിമവാൻ രുദ്രൻ ✍ എണ്ണം പറയാതേ വരുന്ന തിരകളേ പോലേ,പാദം നനച്ച് പോകുന്ന ഒരു ചോദ്യമുണ്ട്..നീ ആരായിരുന്നു എനിക്കെന്ന്??അത് വന്നു പോയാൽഅഗ്നിഗോളം വിഴുങ്ങിയ പോലേ തൊണ്ടയൊന്നു വരളും…ചാട്ടുളി ഏറ് കൊണ്ട സ്രാവിനേ പോലേ മനസ് ഒന്ന് പിടയും..രക്ഷപെടാൻ കഴിയില്ലെന്ന്…
