ലോക കവിതാ ദിനം കവിതയുണരുന്നു
രചന : പ്രിയബിജൂ ശിവകൃപ ✍ കാവ്യദേവതേ നിൻ നിഴൽ പതിയുമൊരുകല്പകോദ്യാനവാടിയിൽഅഞ്ചിതൾപ്പൂവുകളനേകമുണ്ടെങ്കിലുംകുഞ്ഞിളം പൂവായി ഞാനുംഅക്ഷരപ്പെയ്ത്തിനാൽ നിറയുന്ന നിന്റെപുൽത്തകിടി തന്നിലായെന്നിതളുകൾകാലമൊരുക്കുന്ന ശയ്യയിൽകവിതയായി വീണുറങ്ങുന്നുവരികളിൽ തെളിയുന്ന വർണ്ണങ്ങളെല്ലാംശ്രുതി താളങ്ങൾ ഉയരുന്ന ഗാനമായിചെറു കാറ്റിൽ അലയടിച്ചൊഴുകിയാഗിരിയുടെ താഴ്വാരമാകവേ പൂത്തിറങ്ങിവാകയുടെ ചില്ലയിൽ രണ്ടിണക്കുരുവികൾആ ഗാനധാരയിൽ മുഴുകീടവേരാഗാർദ്ര സംഗമം…