വിറ്റുതിന്നരുത് മക്കളേ! …. Raghunathan Kandoth
തന്നാത്മസുഖമാകിലുംഅന്യനേറ്റം സുഖദമാവണ‐മെന്നു കരുതിയോർവീരചരമങ്ങളാൽ വിരചിച്ചതീ‐ദേശത്തിന്നസ്ഥിവാരങ്ങളെന്നറികവിറ്റുതിന്നരുത് മക്കളേ!നെഞ്ചകം പിളർന്ന കുരുതി‐പ്രവാഹങ്ങളിൽക്കുതിർന്നകേദാരങ്ങളിൽനട്ടുനനച്ചതീക്കാണുംസഞ്ചിതസംസ്ക്കാരങ്ങളത്രയുംവിറ്റുതിന്നരുത് മക്കളേ!ചത്തുപോയ സല്ക്കർമ്മികൾചത്തുപോകാതെ കാത്തകൊണ്ടുപോകാതിട്ടേച്ചുപോയപലതുണ്ടറിയണംവിറ്റുതിന്നരുത് മക്കളേ!കല്ലറകളിലൊതുങ്ങാത്തചൈതന്യമായവർതൻജനിതകം പേറുംപുത്രപൗത്രരെന്നചിന്തയാൽനിങ്ങളെ സ്നേഹിച്ചിടാം ജനം!പൂർവ്വാർജ്ജിതമാവിശ്വാസംസ്വയാർജ്ജിതമെന്നചിന്തയാൽവിറ്റുതിന്നരുത് മക്കളേ!പട്ടിണിയിലുഴറിപ്രിയങ്കരങ്ങളൊന്നൊന്നായ്നിപതിച്ചു നാടുനീങ്ങുമ്പോഴുംസമത്വസുന്ദരസ്വപ്നലോകത്തിനായ്ദർശനം ചമച്ച യുഗപ്രഭാവരുണ്ടിരുവർജീവിതം പിഴിഞ്ഞുചേർത്തകലവയിൽവാർത്തതാദർശനങ്ങൾ!വിറ്റുതിന്നരുത് മക്കളേ!നൂറ്റാണ്ടുകളണിഞ്ഞ ചങ്ങലകളുടച്ച്പെറ്റുപോറ്റിയനാടിനായൊരുസ്വച്ഛസ്വതന്ത്രമാമാകാശം തീർത്തുകൃശഗാത്രനൊരല്പവസ്ത്രൻസമസ്തലോകസൗഖ്യം കാംക്ഷിച്ചമഹാനുഭാവൻസമ്പാദ്യമായ്ത്തന്നതമൂല്ല്യമാംകരുണാർദ്രമാനവികദർശനങ്ങൾവിറ്റുതിന്നരുത് മക്കളേ!!! ‐‐‐രഘുനാഥൻ കണ്ടോത്ത്