അടയാളം
രചന : സുധീഷ് സുബ്രഹ്മണ്യൻ (പ്രണയദിനത്തിന് )✍️ ഉള്ളംകയ്യിലേക്ക് നോക്കവേ,ഭൂപടം പഠിക്കുന്ന കുട്ടിയായി രൂപമാറ്റം സംഭവിക്കുന്ന,ജീവിയാകുന്നു ഞാൻ. തഴമ്പുകൾ;കടന്നുവന്ന വഴികളിലെവരണ്ട കുന്നുകളെ ഓർമ്മിപ്പിക്കുന്നു.ചിതറിക്കിടക്കുന്ന രേഖകൾ;അപൂർണ്ണമായ പ്രണയങ്ങളിലേക്കു വെട്ടിയ, വഴികളാകുന്നു.ചുളുങ്ങിപ്പോയ തൊലിയിൽ;ജീവിതം ഒരു കണ്ണാടിയായി തെളിയുകയാണ്.നടുവിലൊരു മുറിപ്പാടുണ്ട്.എന്റെ കൈപ്പടത്തിന്റെ തിരിച്ചറിയൽ രേഖ.! നോക്കൂ…അതിനെ…
