കിനാവ്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ സായാഹ്നത്തിന്റെ നഗരംസ്വർണ്ണപ്പട്ടുടയാട ചുറ്റി,കൊലുസ്സിട്ട് നവോഢയായി,സുന്ദരിയായിചുവടുകൾ വെച്ചതും,മൂവന്തി കണ്ണഞ്ചിക്കുംചെമ്പട്ട് ചുറ്റി മനോഹാരിണിയായി,പശ്ചിമദിക്കിൽ കടലിൽ ചായുംചുവന്ന സൂര്യനെ തോണ്ടിയെടുത്ത്നെറ്റിയിൽ തിലകം ചാർത്തിയതും,നഗരത്തിൽ രാവണഞ്ഞു,നിലാവണഞ്ഞു,പാൽപ്പുഞ്ചിരിയുടെ കണ്ണുകൾ തുറന്നു.കടൽ നിലാവിൽ നക്ഷത്രങ്ങൾവാരിയണിഞ്ഞ നിശാനർത്തകിയായി.ചിലങ്കകൾ ചാർത്തി ഹർഷോന്മാദിനിയായി,താളത്തിൽ, മേളത്തിൽ ചുവടുകൾ വെച്ച്,ദുർഗ്ഗയായി പരിണമിച്ച്രൗദ്രയായി…
