ശിശിരം
രചന : പിറ വം തോംസൺ✍️ ശിശിരമേ, കൈശോരസ്മരണകളുണർത്തിമുറ്റത്തെ കരിയില-ക്കൂട്ടിൽ തീനാളമായിവീണ്ടും വന്നുവല്ലോ നീ!വാരുറ്റ വാസന്തത്തിൻമാരിവിൽപ്പൂ വാടികതീർക്കുവാൻ കരിമുകിൽമറുപിള്ള നീയിതാ!ഇലയില്ലാച്ചില്ലയിൽതേൻ മലർക്കിളി, ചിറക്പുതച്ച് മൗന ഭജനവിറയാർന്നുരുക്കുന്നു!നാട്ടു വഴിയിൽ നാടൻചായപ്പീടികയ്ക്കുള്ളിൽകട്ടിപ്പുതപ്പ് കെട്ടുകൾചുടു ചായയിൽ മുങ്ങി-ക്കുതിർന്നു നിവരുന്നു!ഇല വീഴും ശിശിരംമറി കടന്നെങ്കിലേഇതൾ വിരിയും ചൈത്രംമതി…
