നീതിമുഖങ്ങൾ.
രചന : സക്കരിയ വട്ടപ്പാറ.✍ സ്വർണ്ണക്കൊട്ടാരത്തിൽമഴവില്ലുണരുന്നു,മൺകുടിലിൽകരിമുകിൽ പെയ്യുന്നു.അവകാശങ്ങൾ തേടിഅലയുമ്പോൾ,ചിലർക്ക് മധുരം,ചിലർക്ക് കൈപ്പ് .സിംഹാസനത്തിൻ നിഴലിൽ വിരുന്നൊരുങ്ങുന്നു,ചുടലപ്പറമ്പിൽ നിലവിളികളുയരുന്നു.നിയമത്തിൻ താളുകൾ മറിയുമ്പോൾ,ചിലർക്ക് ചിറകുകൾ,ചിലർക്ക് ചങ്ങലകൾ.മാന്ത്രികവടി വീശുമ്പോൾമലകൾ നിരങ്ങുന്നു,മൺതരികൾ പോലുംഅനങ്ങാതെ നിൽക്കുന്നു.അവകാശങ്ങൾ തേടിഅലയുന്നു ചിലർ,ചിലർക്ക് സ്വർഗ്ഗം,ചിലർക്ക് നരകം.നീതിതൻ കണ്ണുകൾഇരുളിൽ മറയുന്നു,അനീതിയുടെ കാറ്റുകൾകൊടുങ്കാറ്റാകുന്നു.സാധുക്കൾ കണ്ടസ്വപ്നങ്ങൾ തകരുന്നു,നീതിക്കുവേണ്ടി…
