Category: പ്രവാസി

കാന്തം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ അല്ലയോ മധ്യാഹ്ന സൂര്യാ,ഹൃസ്വവേളയിലേക്ക്,കാർമുകിലുകൾക്ക് വേണ്ടിഒരവധിയെടുത്താലും.താഴെ,ഭൂമി ഒരു വേഴാമ്പലായി,ഒരിറ്റ് ദാഹജലത്തിനായ്,കൊക്കുപിളർത്തി,മാനം നോക്കി നിൽക്കുന്നത്നീ കാണുന്നില്ലയോ?നിന്റെ സ്പർശത്തിന്റെഉടയാടയണിയാൻ,ഒന്ന് നനയാൻ,പുതുമണ്ണിന്റെ മദഗന്ധം പരത്താൻ,രോമാഞ്ചമണിയാൻഅവൾ കൊതിക്കുന്നത്നീയറിയുന്നില്ലയോ?അല്ലയോ നിലാവേ,താഴെ,ഭൂമിയിൽ,പരന്നൊഴുകിയാലും.ജലാശയങ്ങളിൽ കൂമ്പി നിൽക്കുന്നആമ്പൽ മൊട്ടുകൾഇതളുകൾ വിടർത്തികോൾമയിർ കൊള്ളട്ടെ.അല്ലയോ വിദൂര നക്ഷത്രമേ,താഴെ,ഭൂമിയിൽ ആരാധകനായ് ഞാൻ,പ്രണയിയായ് ഞാൻ,നിന്റെ…

ജോർജി വർഗ്ഗീസ് ഫൊക്കാന ഇലക്ഷൻ കമ്മീഷണർ ; ജോൺ പി ജോൺ , ബിജു കൊട്ടാരക്കര എന്നിവർ കമ്മീഷൻ അംഗങ്ങൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫൊക്കാന മുൻ പ്രസിഡൻ്റും , സാംസ്കാരിക , മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗ്ഗീസിനെ ( ഫ്ലോറിഡ ) തെരഞ്ഞെടുത്തു. കമ്മീഷൻ അംഗങ്ങൾ ആയി മുൻ…

സൊഹബത്ത് ആണ്,സൊഹബത്ത്.

രചന : വി സി അഷ്‌റഫ് ✍️ സൊഹബത്ത് ആണ്,സൊഹബത്ത്.റൂഹുകൾ തമ്മിലുള്ള ഇണചേരലാണ് !അതിനൊരു കിതാബുണ്ട്.അവയിൽ ഇഷ്ഖിൻ്റെ സൂറത്തുകളുണ്ട്.ആയത്തുകളിൽ ഖൽബിൻ്റെസിഫാത്തുകൾ വിശദീകരിക്കുന്നുണ്ട്.മഹബ്ബത്ത് ആണ്,മഹബ്ബത്ത്.സ്വലാത്തും സലാമും സകീനത്തുംമഹബ്ബത്തിൻ്റെ മാർഗത്തിലുള്ള അസറുകളാണ് !ഇഷ്ഖിൻ്റെ അർകാനുകളാണ്.വസായിഫുകൾ ആണ്,വസായിഫുകൾ.വസായിഫുകൾ ദഅവത്ത് ആണ്.ഇഷ്ടം വിളിച്ചോതുന്ന ദിക്റുകളാണ്.കത്തുകളിൽ പ്രേമം എഴുതാനാവില്ലല്ലോ…

കല്ലറക്കരികിലെ കാത്തിരിപ്പ്

രചന : യൂനസ് മണത്തല ✍️ ഞാൻ ജീവിച്ചിരുന്നപ്പോൾഎൻ ഹൃദയം മുഴുവൻ നിനക്കായിരുന്നു.എൻ പ്രണയം തുറന്ന് പറഞ്ഞു ഞാൻമറച്ചുവെക്കാതെ ഭയക്കാതെനീ കേട്ടുപക്ഷേ ഒരു വാക്ക് പോലും പറഞ്ഞില്ലആ മൗനം തന്നെയായിരുന്നുഎൻ നെഞ്ചിലേറ്റിയ ഏറ്റവും വലിയ മുറിവ്ദിവസങ്ങൾ കടന്നുആ വാക്കില്ലായ്മഎൻ ഉള്ളിൽ പതുക്കെ…

ആഫ്രിക്കൻബോൺസായ്കൾ

രചന : ദിനേഷ്‌ ചൊവ്വാണ ✍️ കുറുകിനിൽക്കിലും നീയൊരു വമ്പനാംമരമൊളിപ്പിച്ച വിത്തായിരുന്നിടാം.അടവിയാകുവാനക്കുലം നീളുവാൻവനമൊളിപ്പിച്ച സ്വത്തായിരുന്നിടാം. വളരുവാൻ മനം കൂമ്പിട്ടുവെങ്കിലുംഇല ചുരുട്ടുംപുഴുക്കളാടുന്നിതാ.കനി നിറയ്ക്കുവാനാവേശമെങ്കിലും,കരളിനപ്പുറത്താടിൻകുളമ്പുകൾ. അണയുമിച്ഛയ്ക്കു വെട്ടിയൊതുക്കുവാൻ,പരുവമാക്കുന്നൊരീ കരിംമണ്ണിലുംവളരുവാനുള്ള തോതൊരുക്കുന്നവർ,ഭരണമെങ്ങുനിന്നോ തിരിക്കുന്നവർ. കറുകറുത്തൊരീ മണ്ണിന്റെ കാവലായ്,തണലു നൽകുവാനാണെന്നു ചൊല്ലിയുംവെളുവെളുത്തവർ ചികയുന്ന കുന്നുകൾപിടിയയഞ്ഞെത്തി നീട്ടുന്നു കണ്ണുനീർ.…

ഞാനെന്നെതന്നെ

രചന : സെറ എലിസബേത് ✍️ ഞാനെന്നെതന്നെഎഴുതിവെക്കുന്നൊരിടമുണ്ട്—കാലത്തിന്റെ വിരലുകൾ തൊടാത്തഒരു അന്തർലിപി പോലെഅത് കടലാസ് അല്ല,ഒരു മനുഷ്യഹൃദയത്തിന്റെനിശ്ശബ്ദ ഗ്രന്ഥശാലഞാനെന്നെ ഒളിപ്പിക്കുന്നൊരിടം—വാതിൽ തട്ടാതെ തുറക്കുന്നഒരു ഹൃദയത്തിന്റെ ഉൾമുറിഒരേ മൃദുസ്പന്ദനത്തിൽഭയവും പ്രതീക്ഷയുംകൈകോർക്കുന്ന ഇടംനോവുകളെ അദൃശ്യമാക്കുന്നിടം—മറവിയാൽ അല്ല,രൂപാന്തരത്താൽ.അവിടെ മുറിവുകൾശ്ലോകങ്ങളായി പരിണമിക്കുന്നു ,കണ്ണീർ ഉപ്പുനീരല്ല,ആത്മാവിന്റെ തീർത്ഥജലംതകർച്ചകൾഅവിടെ അപമാനമല്ല—മണ്ണിൽ…

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം.

ഫാ. ജോൺസൺ പുഞ്ചക്കോണം ✍️ ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ…

ഒരു വർഷത്തെ പ്രവർത്തങ്ങളിലൂടെ ഒരു തിരനോട്ടം: ഫൊക്കാനക്ക് അസൂയാവഹമായ നേട്ടം സമ്മാനിച്ച വർഷം .

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ 1 വർഷം പിന്നിടുമ്പോൾ, സാമുഖ്യപ്രവർത്തനം ,കാരുണ്യ പ്രവർത്തനങ്ങൾ ,കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം…

ഞാനും അവളും അവനും

രചന : നീലകണ്ഠൻ ഉണ്ണി ✍️ സന്ധ്യനേരിയ പ്രകാശംനീളമേറുന്ന നിഴലുകൾഅകത്ത് കുഞ്ഞിൻ്റെ കരച്ചിൽഅവളുടെ താരാട്ട്പുറത്ത് ഇരുട്ട്തട്ടിൻപുറത്തൂടെ എലികൾകലപില കൂട്ടി നിലത്തു വീണ്അല്പനേരം ചലനമറ്റ് കിടന്ന്പിന്നെ പിടഞ്ഞെണീറ്റ്ചുമരിലൂടെ വീണ്ടും മുകളിലേയ്ക്ക്അകത്തെ മൂലയിൽ ഇര പാർത്തിരിക്കുന്ന തടിച്ചു വീർത്തവൃണം പിടിച്ച് രോമം കൊഴിഞ്ഞ പൂച്ചഅതിൻ്റെ…

വൺസ് അപ്പോൺ എ ടൈം ഇൻ ഹെൽ ആൻഡ് ബാക്ക്.

രചന : ജോർജ് കക്കാട്ട് ✍️ രക്തത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം വായുവിൽ നിറഞ്ഞിരിക്കുന്നു. ഓടയിലെ വിസർജ്യത്തിന്റെ ഗന്ധം പോലും യുവാവായ വെൽവിന് കൂടുതൽ രുചികരമായി തോന്നുന്നു. ഈ ശപിക്കപ്പെട്ട യുദ്ധം. ജീവിതം ഇതിനകം തന്നെ ബുദ്ധിമുട്ടുള്ളത് തന്നെ , ശത്രുക്കൾ നിരന്തരം…