സ്വാതന്ത്ര്യം! അത് ദൂരെയല്ല
രചന : അഷ്റഫ് കാളത്തോട്✍ ഗസ്സേ,അവസാനത്തെ ദീപനാളം അണഞ്ഞെന്ന്ശത്രുക്കൾ കരുതട്ടെ.പക്ഷേ,ഇരുട്ടിൻ്റെ പാടങ്ങളിൽ നിന്ന്നിഴൽച്ചിത്രങ്ങൾ കരുത്താർജ്ജിച്ച് ഉയരും.തെരുവുകളിൽ ഇരുൾ കനംകെട്ടി,വെടിനിർത്തൽ വാർത്തമനസ്സുകളിൽ തണുത്തൊരു സുഖം വിതച്ചു.മൊബൈൽ ടോർച്ചിൻ്റെ മങ്ങിയ നാളം,അന്ധകാരത്തെ കീറി, ജനതയ്ക്ക് ആശീർവാദം തീർത്തവനേ! സ്വാലിഹേ!ധീരമാം ദൂതനായ്,ഗസ്സയുടെ മുറിഞ്ഞ ഹൃദയസ്പന്ദനം ഒപ്പിയെടുത്തു…
