പാപനാരായം.
വിനോദ്.വി.ദേവ്. നിന്‍റെ രക്തമാംവീഞ്ഞു മോന്തിയ ചുണ്ടാല്‍ത്തന്നെ ,നിന്നുടെ കവിള്‍ത്തട്ടില്‍ ഞാനൊന്നു ചുംബിയ്ക്കട്ടെ,നിന്‍റെ മാംസമാമപ്പംരുചിച്ച നാവുകൊണ്ട്ഇരുണ്ടരാവിന്‍ നീലരക്തവും കുടിയ്ക്കട്ടെ…!മുപ്പതുവെള്ളിക്കാശിന്‍ ക്രൂരസംഗീതംപേറി,എന്‍റെ ബോധമാംനൗക കാറ്റിലാഞ്ഞുലയുന്നു,ഇരുളിന്‍കടലിനുമീതെ നീ നടക്കുമ്പോള്‍“ഇരുണ്ടനിലങ്ങളില്‍” കാറ്റുവന്നലയ്ക്കുന്നു.ഇന്നെന്‍റെ നിശാചരമിഴികള്‍ വെളിച്ചത്തെ,ഭയന്നു,.മൃഗംപോലെ ഇരയെ കൊതിയ്ക്കുന്നു.നെഞ്ചിലെ പാപശാലയ്ക്കുള്ളിലായ് കത്തുന്നുല..!ഉള്ളിലെത്തീയ്യാല്‍മിന്നുമായുധം കടയുന്നു…!ഇന്നുഞാന്‍, ഇണചേര്‍ന്ന ചക്രവാകത്തെ ക്രൂര-മമ്പിനാല്‍ മാറുകീറിക്കൊന്നോരു…
