പൊതിച്ചോറ്.
രചന : ഷാജു. കെ. കടമേരി* പതിവിലും നേരത്തെക്ലാസ് കഴിഞ്ഞ്കോളേജിൽ നിന്നുമിറങ്ങുമ്പോൾതിളച്ച് മറിയുന്ന വേനലിനെകൈക്കുടന്നയിൽ കോരിയെടുത്ത്തീക്കാറ്റ് പുതച്ച് പെയ്യുന്നആകാശത്തിന്റെമിഴിനീർതുള്ളികൾഓടിതളർന്ന് വിയർത്തൊലിച്ചവടകര നഗരത്തിന്റെ നെഞ്ചിൽകുളിര് കോരിയിട്ടു.കൊഞ്ചിക്കുഴഞ്ഞ്ഏഴഴക് വിടർത്തിയെത്തിയ മഴനഗരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ച്ആഞ്ഞ് വീശിയടിച്ചകാറ്റിന്റെ കൈയ്യിൽ തൂങ്ങിഅകലേക്ക് ഓടിമറഞ്ഞു.ശിരസ്സിൽ തീചൂടി നിൽക്കുന്നഇന്നിന്റെ ചങ്കിടിപ്പുകളിൽകൊത്തിപ്പറിക്കുംകണ്ണുകൾ നിരത്തിവച്ചറോഡ്…