Month: March 2023

നിദ്രാവിഹീനം

രചന : ബിന്ദു വിജയൻ ✍ എല്ലാം മറന്നൊന്നുറങ്ങുവാൻഎന്നെ മറന്നൊന്നുറങ്ങുവാൻഅത്രമേൽ ആശിച്ചുവെങ്കിലുംനിദ്രപോലും കൈവെടിഞ്ഞുനീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേകഴിഞ്ഞതാം കാലങ്ങളൊക്കെയുംവെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻവെറുതെയാണെങ്കിലും മോഹിച്ചു പോയിനിഴലും നിലാവും ഇഴച്ചേർന്ന നിശയിലെനിർനിദ്രാവീഥികൾ താണ്ടുവാനാകാതെമൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.വേച്ചു വിറച്ചുപോയ് വേദനയാൽ..ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻഉള്ളത്തിനുള്ളിൽ…

വെറുതെ ചില വിചാരങ്ങൾ

രചന : നളിനകുമാരി ✍ മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരം ഒളിച്ചുതാമസമാണ്. പനി പിടിച്ചു വായിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട് ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു ചതുരം എനിക്കു ആശ്വാസമാകുന്നു.മുന്നിലെ വഴിയിൽക്കൂടിപ്പോകുന്ന എല്ലാവരെയും എനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്…

🤜🏽 അപച്യുതിയുടെ വയൽവരമ്പിൽ ആശയം വില്പന ച്ചരക്ക്🤛🏼

രചന : കൃഷ്ണമോഹൻ കെ പി ✍ രജതസിംഹാസനത്തിൽ കയറിപ്പറ്റും വരെരസിച്ചു വചനങ്ങൾ ചൊല്ലുന്നു ഭിക്ഷാംദേഹിരമണീയവസ്ത്രമിട്ടു ജനത്തിൻ മുന്നിലെത്തിരസകര വാഗ്ദാനങ്ങൾ ചൊല്ലിടുമനുദിനംരവമൊന്നൊതുങ്ങിയാ തെരഞ്ഞെടുപ്പും വിട്ടാൽരസികരെയൊന്നും നമ്മൾ കാണില്ലയതും സത്യംഇന്നലെ വരെ വന്നു കൈകൂപ്പി യാചിച്ചവർഇന്നിതാ സിംഹാസനം തന്മേലെ മരുവുമ്പോൾഇന്നിനിയെന്താണാവോ നേടേണ്ടതതെന്നുള്ളഇച്ഛയെ പ്രാപിച്ചവർ…

മാർച്ച് – 16 കുഞ്ഞാലി മരയ്ക്കാർ നാലാമനെ ചതിയിൽ കീഴടക്കുന്നു ..

രചന : മൻസൂർ നൈന✍ അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ധീരദേശാഭിമാനികുഞ്ഞാലി മരയ്ക്കാർ നാലാമനായമുഹമ്മദലി മരയ്ക്കാർ കീഴടങ്ങിയത് 1600 മാർച്ച് 16 നായിരുന്നു .കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി ഒന്നാമനിലൂടെയാണ് മരയ്ക്കാർ വിഭാഗം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്…

നിന്റെ മൗനം

രചന: സുരേഷ് പൊൻകുന്നം✍ കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്നമൗനത്തെ ഞാനെന്ത്പേര് വിളിക്കണംനാം നടന്ന് നടന്ന് തീരാഞ്ഞനാട്ടിടവഴിയിലെ ചാഞ്ഞ് ചതഞ്ഞപൂക്കളെ കണ്ടുവോമാരിവിൽ മാരിയും മാനത്ത് വന്നിട്ടുംനടനം മറന്ന മയിൽ പോലെ നീയുംഇരുളും പൊരുളും തിരിയാതെനാം നവ വ്യഥ തിന്ന് തീരുന്നുഒഴുകുന്ന മിഴിനീരിലലിയുന്നു ജീവിതംതിരയാർത്ത് ആർത്തലച്ചെത്തുമീ…

എട്ടുകാലി മാൾ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ‘എങ്ങിനെയാണോ എട്ടുകാലി തന്നിൽനിന്നുതന്നെ നൂലൂണ്ടാക്കി വലകെട്ടുകയും അതിനെ തന്നിലേക്കുതന്നെ പിൻവലിക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയിൽ ചെടികളും ധാന്യാദികളും, ജീവനുള്ള മനുഷ്യശരീരത്തിൽ കേശരോമാദികളും മുളക്കുന്നത്, അപ്രകാരം നാശമില്ലാത്ത ബ്രഹ്മത്തിൽനിന്നും ഈ വിശ്വം മുഴുവനും ഉണ്ടാകുന്നു.…

വേദവ്യാസൻ പറയാത്ത കഥ
ഉത്തരായനം തന്ന കനവ്

രചന : മാധവ് കെ വാസുദേവ് ✍ ഉത്തരായന പാദം കടന്നാദിത്യന്‍ വരുന്നതുവരെ ഈവേദന കടിച്ചമര്‍ത്തി കാത്തുകിടക്കാന്‍ തീരുമാനിച്ചിരുന്നു മഹായുദ്ധം തുടങ്ങും മുന്‍പേ തന്നെ. യുദ്ധത്തിന്‍റെ പൂര്‍വ്വരാത്രിയില്‍ എല്ലാവരും ചര്‍ച്ചയില്‍ തങ്ങിക്കിടന്നപ്പോള്‍ മനസ്സ് അതില്‍നിന്നും ഒളിച്ചോടി. പണ്ടുകണ്ട ദു:സ്വപ്നം കൈയെത്തും ദൂരെനില്ക്കുന്നു.…

മയങ്ങിവീഴാൻ
കൊതിക്കുന്നവൾ…!

രചന : ജോളി ഷാജി✍ ഓർമ്മകളുടെതുരുത്തിൽഒറ്റപ്പെട്ടുപോയിട്ട്വെയിലേറ്റടർന്നവളെനിങ്ങൾ കണ്ടിട്ടുണ്ടോ..നഷ്ടസ്വപ്നങ്ങളുടെവിലക്കുകളെമറികടക്കാൻപ്രതീക്ഷക്കൊരുചിറകുതുന്നിയേതോതമോഗർത്തത്തിലേക്ക്പറന്നുപോകാൻകൊതിക്കുന്നവൾ…ഉള്ളുരുക്കങ്ങളിൽപൊള്ളിയടരുമ്പോൾമനസ്സുപോലുംശിഥിലമായിപോകുന്നയവസ്ഥയേമറികടക്കാൻ എങ്ങോട്ടോഒളിച്ചോടാൻവെമ്പുന്നയൊരുവൾ..വിട്ടുപോരാൻആവാത്തവിധംകെട്ടിയിടപ്പെട്ടു പോയബന്ധങ്ങളിൽ നിന്നുംപെട്ടെന്നൊരുതഴയപ്പെടലുണ്ടാകുമ്പോൾമനസ്സിലൊരു ഭ്രാന്ത്രൂപപ്പെടുന്നയവളെസ്വയം ചങ്ങലയാൽബന്ധിക്കാൻശ്രമിക്കുന്നയൊരുവൾ….ആത്മാവ് വേർപെട്ടഹൃദയവുമായിശൂന്യതയുടെഇരുളാഴങ്ങളിലേക്ക്ഊളിയിട്ടു മറയാൻകൊതിക്കുന്നവൾ..മൗനം കൊണ്ടൊരുകല്ലറ തീർത്തതിൽസ്വയമടക്കം ചെയ്തുഇനിയൊരുപുനർജ്ജന്മം കൊതിക്കാതെഒറ്റയുറക്കത്തിലേക്കുമയങ്ങിവീഴാൻകൊതിക്കുന്നവൾ…!

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക്

സന്ധ്യാസന്നിധി✍ ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക് നമ്മുടെ കേരളത്തിലാണുള്ളതെന്ന് എത്രപേര്‍ക്കറിയാം എന്നുള്ളതല്ല,മറ്റൊരാളിന്‍റെ ചിരിക്ക് ഒരുനിമിഷമെങ്കിലും കാരണക്കാരനാകാന്‍ നമുക്ക് കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷം♥അവിടുത്തെകുഞ്ഞ്ശലഭങ്ങളോടൊപ്പംഒരു ദിവസം പങ്കിടുവാനാകുകഈ ജന്മപുണ്യമായ് കരുതുന്നു.എല്ലാശാരീരികമാനസികയോഗ്യതകളുള്ള നര്‍ത്തകരേക്കാള്‍ ചടുലതാളത്തോടെയുള്ള കുട്ടികളുടെ നൃത്തവിസ്മയത്തിലും ഉള്ളടക്കാര്‍ത്ഥത്തിലുംഎന്‍റെ കണ്‍കോണില്‍ഒരു തുള്ളിനീര്‍…

പ്രതീക്ഷ

രചന : സതീഷ് വെളുന്തറ✍ ഇനിയും നിലാപ്പക്ഷി പാട്ടുപാടുംഞാനുമാ പാട്ടിന്നു ശ്രുതി മീട്ടിടുംഇനിയും പകലോൻ ചിരി പൊഴിക്കുംഞാനാ ചിരിയിലലിഞ്ഞുചേരുംഇനിയും ശിശിരങ്ങളില കൊഴിക്കുംഇലയിൽ ഞാൻ ചിത്രമെഴുതി വയ്ക്കുംഇനിയും വസന്തമിതൾ വിടർത്തുംഇതൾ ചേർത്തു ഞാൻ പട്ടുമെത്ത നെയ്യുംഇനിയുമാ നീർച്ചോലൊഴുകി വരുംആ ചോലയ്ക്ക് ഞാനാദി താളമാകുംഇനിയുമാ…