ബന്ധം നമ്മുടെ ബന്ധം
രചന : പ്രകാശ് പോളശ്ശേരി ✍️ ബന്ധങ്ങളനവധി കൂടെയുണ്ടെങ്കിലുംആത്മാവിൽ ചേർന്നൊരുബന്ധമാവണംകരൾനൊന്തുപറയുവാൻചെല്ലുന്നനേരമാ,കാരുണ്യംകാട്ടുന്ന ബന്ധമാവണംകരയുവാൻകണ്ണീരു വറ്റുന്നനേരത്തൊരുകർമ്മബന്ധത്തിൻ്റെ മാറ്റായിരിക്കണംഉടൽചൂടി നിൽക്കുന്നൊരാത്മാവിൻനേരുകൾഉടനറിയുന്നൊരുബന്ധമാകണം,തളിരിട്ടുപൂവിട്ടുകായിട്ടനേരത്തെബന്ധത്തിന്നായുസ്സു മാത്രമാകാതിരിക്കണംഅത്യുഷ്ണകാലത്തുവിണ്ടുകീറുന്നപാടത്തുകൂടെമണ്ണിൽ പുതഞ്ഞു കിടക്കുന്ന ബന്ധമാവണംമഴപെയ്തുവരുന്നോരുനേരത്തു ,തുള്ളിക്കളിക്കാനെത്തുന്ന ജീവൻ്റെ ചേർച്ച,ചേർച്ചയായൊരു ബന്ധമാകണംനിങ്ങളെവിടെയായിരുന്നെന്ന മണ്ണിൻ്റെ ചോദ്യത്തി,നുത്തരം നിന്നോടു ചേർന്നീ മണ്ണിലായിരുന്നെന്നുപറയുവാൻ പറ്റുന്നബന്ധമായിരിക്കണംപാടം നനവാർന്നു കുളിരാർന്നുപുഴ പോലെയാകുമ്പോ,പുളയണംനിന്നോടെന്ന പോൽ…
