നീ വിളിക്കരുത്…!
രചന : Sha Ly🎭✍ നിന്നിൽ നിന്ന് മുറിഞ്ഞുവീണ എന്നെഅവർ മയ്യിത്തെന്നു വിളിച്ചേക്കും..നീ വിളിക്കരുത്…!നിന്നിലേക്ക് തുറന്നു വെച്ചഎന്റെകണ്ണുകളെഅവരടച്ചുകളഞ്ഞേക്കും..തുറക്കെന്നു പറഞ്ഞു നീഅഴിഞ്ഞു വീഴരുത്ഞാനുടുത്തു കാണാൻനിനക്കേറെയിഷ്ടമുള്ള വെളുപ്പിനാൽഅവരെന്നെ വരിഞ്ഞു പൊതിഞ്ഞെക്കുംഅരുതെന്നലറി നീ പൊട്ടിത്തെറിക്കരുത്..പടിയിറങ്ങും നേരംപതിവുള്ള ചിരിതന്നില്ലല്ലോപൊന്നേയെന്നുംനീ കലങ്ങിയൊഴുകിയേക്കരുത്..ഒരു പരുത്തിക്കും മൂടാനാവാത്തഒരു ചിരി അപ്പോഴുമെന്നിൽ ബാക്കിയുണ്ടാവുംവിശാലസ്വർഗ്ഗത്തിലെ…