Month: July 2025

സഞ്ചാരപഥങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഓർമ്മകളും എന്നെപ്പോലെനടക്കാനിറങ്ങുന്ന സന്ദർഭങ്ങളുണ്ട്.കാലദേശങ്ങൾ മാറി മാറിവരും ചിലപ്പോൾ.ഞാനീ നാട്ടിലൂടെപ്രഭാതസവാരിക്കിറങ്ങുമ്പോൾ,ഓർമ്മകൾ നടക്കാനിറങ്ങുന്നത്സായാഹ്‌നങ്ങളിലാവും.ഞാൻ വെള്ളൈക്കടവിലൂടെരാവിലെ നടക്കാനിറങ്ങുമ്പോൾഓർമ്മകൾമറ്റൊരു ദേശത്ത്എൽ.ബി.എസ് ലെയ്നിലൂടെസായാഹ്നനടത്തക്കിറങ്ങാനിറങ്ങുകയാവും.എൽ.ബി.എസ് ലെയ്നിലെവാടക വീട്ടിൽ നിന്നിറങ്ങിനടക്കുമ്പോഴായിരിക്കുംഎതിർ വീട്ടിലെജിമ്മിയും കൂട്ടുകാരികളുംഅവളുടെ വീടിന് മുമ്പിൽസായാഹ്‌ന സഭ കൂടുന്നത്.പരസ്പരം നോക്കിപതിവ് കുശലം പറയും.ഓർമ്മകൾ നടത്ത തുടരും.എൽ.ബി.എസ്‌…

വരും……വരാതിരിക്കില്ല

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ വരും……വരാതിരിക്കില്ല.വരും……വണ്ടി വരാതിരിക്കില്ല…….മതികുട്ടീ—-ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….വരും…….വണ്ടിവരാതിരിക്കില്ല…….ഈപാതവക്കത്ത്,ഇന്നലെയും ഒരുപാടുപേര്‍വണ്ടികാത്തുനിന്നിരുന്നു……വരും……വണ്ടിവരാതിരിക്കില്ല……അല്പംകൂടി…..മരത്തിന്‍റെ ശരീരത്തോട്ചേര്‍ന്നുനിന്നോളൂ…..അല്ലെങ്കില്‍,തലയില്‍ കാക്കകാഷ്ടിക്കും……!ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……വരും…….വണ്ടി വരാതിരിക്കില്ല……ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..അതെകുട്ടീ…….അതാണെനിക്കുപേടി…….!വണ്ടിവന്നില്ലെങ്കിലും…….രാത്രി വരും……വണ്ടി……ജനനംപോലാണ്…….!രാത്രി…..മരണംപോലെയും……!!

സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.

രചന : അനിൽ മാത്യു ✍️ സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.അല്ല..സ്വയം ജീവിതം അവസാനിപ്പിക്കുന്നു.അവരുടെ മരണവാർത്ത ആദ്യം അറിയുന്നത് അവരുമായി അത്ര അടുത്ത് നിന്നൊരാൾ ആവും.അവർ മുഖേന പോസ്റ്റുകളിലൂടെയും മെസ്സഞ്ചറിൽ കൂടെയും മറ്റും ബാക്കി സൗഹൃദവലയങ്ങളിലേക്ക് എത്തുന്നു.അറിയാവുന്നവർ ഫോട്ടോ വച്ചൊരു പോസ്റ്റ്‌…

അരിവാങ്ങൻ..

രചന : മംഗളൻ. എസ് ✍️ കാളുന്ന കണ്ണുകളോടെയവൻകായും വെയിലിൽ തുഴയെറിഞ്ഞുകായൽപ്പരപ്പിലൂടേറെ നീങ്ങികാഞ്ഞവെയിലേറ്റു വാടി ദേഹം ചെമ്മാനം ചോന്നു മൂവന്തിയായിചെമ്പട്ടണിഞ്ഞു കായൽപ്പരപ്പുംചെറുതോണി തുഴഞ്ഞ് ഓൻതളർന്നുചെറുവല വീശി കൈകുഴഞ്ഞു ചെമ്മീനോ കരിമീനോ കിട്ടീല്ലചെമ്പല്ലിപ്പൊടിമീൻ തടഞ്ഞില്ലചൂണ്ടയിൽ വമ്പന്മാർ കൊത്തുന്നില്ലചൂടുംചൂരും ചോർന്നു മെയ് തളർന്നു തീരത്തണായാനോ…

കരിസ്മാറ്റിക് കരിഷ്മ -ഫിക്ഷൻ –

രചന : ജോര്‍ജ് കക്കാട്ട്✍️ -1- അദ്ദേഹം വെടിക്കെട്ട് പോലുള്ള ആകർഷണീയത പ്രകടിപ്പിക്കുന്നു,അദ്ദേഹത്തിന്റെ ശബ്ദം മധുരമുള്ള ക്രീം പോലെ മൃദുവായി തോന്നുന്നുഅദ്ദേഹത്തിന്റെ കണ്ണുകളിലെ പുഞ്ചിരി വാഗ്ദാനം ചെയ്യുന്നത്ഉള്ളി പാത്രത്തേക്കാൾ ചിലന്തി. -2- അദ്ദേഹം സംസാരിക്കുമ്പോൾ,അദ്ദേഹത്തിന്റെ പ്രോത്സാഹനം തേടുന്നഎല്ലാവരുടെയും ജീവിതത്തിൽ പ്രതീക്ഷയുടെകിരണങ്ങൾ പോലെ…

ഉടഞ്ഞ മൺപാത്രങ്ങൾ പോലെ..

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ മൺപാത്രങ്ങൾ പോലെയാണ് ബന്ധങ്ങൾഅത് രക്തബന്ധങ്ങളായാലും സൗഹൃദങ്ങളായാലുംഒരിക്കലുടഞ്ഞാൽകൂട്ടി ചേർക്കുകസാദ്ധ്യമല്ല തന്നെധാരാളിത്തങ്ങൾ കോരിക്കൊടുത്താലും……അത് വിത്തമോസ്നേഹമോആത്മാർത്ഥതയോ എന്തായാലുംപകരുന്നതിന് കുറവുഭവിച്ചാൽഅവിടെയും മൺപാത്രങ്ങളുടയുകയായിഉള്ളം തുറന്നുകാട്ടിയാലുംഉള്ളം തെളിയാതെകാളിമ പൂശിയ മുഖവുംഅകലം നെയ്യുന്ന മനസ്സും ബാക്കിപത്രങ്ങളാകുമ്പോൾചങ്കു കത്തിച്ചു കാട്ടിയാലുംആ വെളിച്ചം അവരുടെദൃഷ്ടി പഥങ്ങളിൽ ഗോചരമാകുകയേയില്ലെങ്കിൽകരണീയമെന്തെന്നാൽവെറുപ്പിൻ്റെ…

മുണ്ടുപൊക്കിനോക്കാൻ ഹാസ്യകവിത

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മേലാളനായൊരുദൈവത്താൻ്റെമാളികയങ്ങനെ മാനത്താണേമാറ്റൊലിയായൊരു ഹൃദയമെല്ലാംമാനത്തൂന്നിങ്ങു കീഴെയാണേ. മതിയേറിയ കുശലതയോടെമദമോടെയതു മൃതവാന്മാർമൈലോളം താണ്ടി നടന്നിതാമേൽക്കോയ്മക്കുള്ളതുമായി. മനുഷ്യരെല്ലാം അടിമയാക്കിമധുപന്മാർക്കാസ്വദിക്കാൻമതമേറിയ വിശ്വാസത്താലെമാനത്തോളം പടുത്തുയർത്തി. മനുഷ്യരേയവരോ രക്തത്തിലുംമമതയില്ലാതങ്ങുവേർതിരിച്ചുമുകുളങ്ങളിലോരോന്നോതിമലിനതയാലെയമംഗളമാക്കി. മനസ്സിലെല്ലാം മനോജ്ഞമായമോടികളേറിയ ഭാവനകളാൽമരണമുഖത്തും മദഗജമായിമിന്നലൂറിയ രണഭേരികളാൽ. മുളയേയങ്ങുയധികമാക്കാൻമാർഗ്ഗം നോക്കി സഞ്ചരിച്ചവർമാർദ്ദവമില്ലാതെയടരാടിയാടിമടിയന്മാരും മുടിയന്മാരുമായി.…

കർണ്ണൻ

രചന : ഷൈൻ മുറിക്കൽ✍️ കവചകുണ്ഡലധാരിയായിപ്പിറന്നവൻകരളുറപ്പുകൊണ്ടു ധീരനായവൻകരവിരുതുകൊണ്ടു വീരനായവൻസൂര്യപുത്രനായിപ്പിറന്നവനെങ്കിലുംസൂതപുത്രനായി വളർന്നവൻഅലങ്കാരം മാറ്റി അസത്യം ചൊല്ലിഅസ്ത്രവിദ്യ പഠിച്ചീടുകിൽഅനുഗ്രഹം ചൊരിയേണ്ട ഗുരുവിൽനിന്ന്ശാപവചനങ്ങളേറ്റുവാങ്ങിആക്ഷേപശരങ്ങളാൽഅഭിമാനക്ഷതമേറ്റ്അന്തരംഗത്തിൽ നിണം പൊടിഞ്ഞ്അസ്വസ്ഥനായി നിൽക്കുന്നേരംഅംഗരാജ്യം നൽകി, അന്തസ്സു കാത്തആത്മാർത്ഥസുഹൃത്തിനായ്സമർപ്പിതജീവിതംവാക്കിനു വില നൽകി കാപട്യമറിഞ്ഞിട്ടുംകവചകുണ്ഡലങ്ങൾ ദാനം നൽകിനിർഭയം മൃത്യുവിനെ നേരിട്ടവൻനീയല്ലാതാരുണ്ട് കർണ്ണാധർമ്മാധർമ്മങ്ങൾ ചൊല്ലുവാൻ കഴിയാത്തയുദ്ധത്തിൽ…

‘മോക്ഷം’

രചന : ഷാജി പേടികുളം✍️ ഒരു നാൾ പോകണംവന്നതു പോലെഒന്നുമില്ലാതെ പോകണംഇത്തിരി തുളസി തീർത്ഥംകിട്ടുകിൽ ഭാഗ്യം ചെയ്തവർമറ്റൊന്നും ആവശ്യമില്ലാത്തവഅന്ത്യ നിമിഷങ്ങൾമനസ്സിനെ ശാന്തമാക്കണംമാലിന്യമൊക്കെ തുടച്ചുനീക്കിമനസ്സ് ശുദ്ധിയാക്കണംമനസ്സാക്ഷിക്കു മുമ്പിൽസമസ്താപരാധങ്ങളുംഏറ്റുപ്പറഞ്ഞു ഭാരമൊഴിക്കണംകടമകളുടെ കടങ്ങൾഇറക്കിവച്ചേകനാവണംകണ്ണീരൊഴുക്കിൽ പാപപശ്ചാത്താപമുണ്ടാവണംപൂർവകാല ചെയ്തികൾചിന്തകൾ നെടുവീർപ്പുകളായിവായുവിലലിയണംചുറ്റുമുള്ളവരൊന്നൊന്നായിമിഴികളിൽ നിന്നു മായണംകൃഷ്ണമണികൾ മെല്ലെ മെല്ലെനിശ്ചലമാകവേ തേങ്ങലുകൾനേർത്തു നേർത്തില്ലാതാവണംപ്രാണാഗ്നി…

”അവസാനത്തെ ബസ്സ്”

രചന : നന്ദന വിശ്വംഭരൻ ✍️ എം.എ.ഇക്കണോമിക്സ് -ഒന്നാംവർഷം വിദ്യാർഥിനി.എൻ്റെഇളയ മകൾ.അതൊരു തണുത്തശീതക്കാറ്റ്പൊഴിയുന്നസായാഹ്നമായിരുന്നു.നീഹാരികആ ബസ് സ്റ്റോപ്പിലേക്ക്എത്തി.വീട്ടിലേയ്ക്കുള്ളഅവസാനത്തെ ബസ്സാണ്;അതെങ്കിലുംനഷ്ടപ്പെടുത്തരുതെന്ന പ്രതീക്ഷാലുംതിടുക്കത്താലുംഅവൾ നന്നെ കിതക്കുന്നുണ്ടായിരുന്നു.തെരുവ് ശാന്തമായിരിക്കുന്നു.അങ്ങിങ്ങായി മുനിഞ്ഞു കത്തുന്ന തെരുവിളക്കുകൾ …അവയുടെ മങ്ങിയ മഞ്ഞ നിറത്തിലുള്ള വെളിച്ചം അവളുടെ കണ്ണുകളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.ഇന്നു മുഴുവൻ കെട്ടിക്കിടക്കുന്ന…