Month: July 2025

നാഗരികം

രചന : കെ.ആർ.സുരേന്ദ്രൻ✍️. തരിശുനിലങ്ങളുടെമഹാനഗരങ്ങളിൽകോൺക്രീറ്റ് കാടുകൾക്ക്അതിശയിപ്പിക്കുന്ന വേരോട്ടമാണ്.അവരുടെ മൈത്രിയുംഅതിശയിപ്പിക്കുന്ന വിധമാണ്.തരിശുനിലങ്ങളുടെമഹാനഗരങ്ങളിൽസൗഹൃദങ്ങളുടെ വേരുകൾആഴ്ന്നിറങ്ങാതെഅല്പായുസ്സുകളായിഉണങ്ങിപ്പോകുന്നു.പ്രണയവസന്തങ്ങളുടെവേരുകളോആഴ്ന്നിറങ്ങാതെക്ഷണപ്രഭാചഞ്ചലങ്ങളായികരിഞ്ഞുപോകുന്നു.കമ്പോളങ്ങളുടെ മഹാനഗരങ്ങളിൽസൗഹൃദങ്ങളും,പ്രണയങ്ങളും,എന്തിന് സ്വപ്‌നങ്ങൾ പോലുംവില്പനച്ചരക്കുകളായിനിരത്തി വെച്ചിരിക്കുന്നു.ചരക്കുകളുടെ മൂല്യംമടിശ്ശീലയുടെ കനത്തെആശ്രയിച്ചിരിക്കുന്നു.ബന്ധങ്ങളുടെ ദൈർഘ്യവുംമടിശ്ശീലയെ ആശ്രയിച്ചിരിക്കുന്നു.ആർദ്രതയുടെഉറവുകൾ വറ്റിയനദികളുടെ നഗരങ്ങളിൽവ്യക്തികൾഒറ്റപ്പെട്ട ദ്വീപുകൾ മാത്രമാകുന്നു…..

ഗസ്സയുടെ രോദനം

രചന : ഹതീബ് ആഷിഖ് ✍️. ഇന്നലെയും ഇന്നലെയുടെ ഇന്നലെയും,മിനിന്നാന്നിന്റെ മിനിന്നാന്നും,എന്തിന്, ഇന്നുംഞാനുറങ്ങി.ഗസ്സയുടെ രോദനംഎന്നെ അലട്ടിയതേയില്ല,അതൊരായിരം കാത്തങ്ങൾക്കപ്പുറത്തല്ലേ?ആശുപത്രിയിലെ പ്രസവ മുറിയിൽ,പിറന്നു വീണ ഉടൻ,മെഷീൻ ഗൺ കാണേണ്ടി വരുന്ന,കുട്ടികളുടെ ചിത്രം,എന്നെ അലോസരപ്പെടുത്തിയതേയില്ല,എന്റെ മക്കൾ എന്റെയടുത്തു തന്നെയുണ്ടല്ലോ.സ്വന്തം ചോരയിൽ പിറന്നകുഞ്ഞുങ്ങളുടെ ചോര,മുഖത്തേക്ക് തെറിക്കുമ്പോൾ ,അത്…

കൊട്ടകൊട്ടിക്കുന്നിന്റെ ചരിത്രം.

രചന : മേരിക്കുഞ്ഞ് ✍️. പുലർ നിലാവസ്തമിക്കുംമുമ്പുതന്നെ ഭൂതത്താൻമാർനരസിംഹമൂർത്തിയുടെഅമ്പലത്തിൻ പണി തീർത്ത്കൊട്ട കൊട്ടി കൂക്കിയാർത്ത്മറഞ്ഞതിൽ പിന്നെയാണ്വെളുപ്പിന് കൊട്ടകൊട്ടി കുന്നുയർന്ന്പൊങ്ങീതെന്ന്കീർത്തി കേട്ട പുരാവൃത്തം.കന്നുകൾക്കു മേയുവാനായ്ഒരു കടി പുല്ലു പോലുംമുള പൊട്ടാപ്പൊട്ടക്കുന്ന് .സപ്ലി കിട്ടിപ്പാളീസായമൊയ്തൂട്ടി തെരുവോരത്ത്നാരിയേൽകാ മീഠാ പാനിവിറ്റു വിറ്റു പണം കൊയ്ത്നാട്ടിലെത്തി കൊട്ട…

ഓസി എന്ന ദിയാ കൃഷ്ണയുടെ പ്രസവം

രചന : അജോയ് കുമാർ ✍️. ഇപ്പൊ എവിടെ നോക്കിയാലും ഓസി എന്ന ദിയാ കൃഷ്ണയുടെ പ്രസവം ആണല്ലോ വിഷയം,പ്രസവിക്കുന്നത് വരെ ഉള്ള സകല കാര്യങ്ങളും ഓസി ആരാധികയായ ശ്യാമ അപ്പോഴപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു,ഒരു ദിവസം ശ്യാമ എന്നോട് വന്നു പറഞ്ഞുഇന്നാണ്…

“സ്നേഹപൂക്കൾ”

രചന : ലെന ദാസ് സോമൻ ✍️. പടവാളാൽ പടവെട്ടി രോഷം തീർക്കവേഅറിയുന്നില്ല ഇത് വിധി നിർണയം എന്ന്പെറ്റമ്മ തന്ന ജീവിതം കരുണയായി തീർത്തിടുകആവേശ ആരവമുഴക്കത്തിൽ വ്യക്തിഹത്യ നടത്തിമഴുവെറിയാതെ അവസരങ്ങൾ സമയബന്ധിതമാംഎന്ന ചിന്തയിൽ അന്ത്യവിശ്രമ കൂടാരത്തിലേക്ക്സ്നേഹത്താൽ തുണച്ചീടുകബന്ധങ്ങളെ വലിച്ചെറിഞ്ഞ്തീ കോരി വീശുന്ന…

പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘വചനാഭിഷേക ധ്യാനത്തിന്റെ’ ഒരുക്കങ്ങൾ പൂർത്തിയായി .

മനോജ് മാത്യു✍️. പ്രശസ്ത ആത്മീയ ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന വചനാഭിഷേക ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . ജൂലൈ മാസം 18 മുതൽ 20 വരെ മെരിലാന്റിലെ ലോറൽ ഹൈസ്‌കൂളിൽവെച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ധ്യാനം…

നേട്ടം

രചന : ഷീബ ജോസഫ് ✍️. തൻ്റെ ഈ ജീവിതംകൊണ്ട് ഒരു പ്രയോജനവും ഇല്ലാത്തതുപോലെ… കുറച്ച് ദിവസങ്ങളായി അയാൾക്ക് ജീവിതത്തിനോട് വെറുപ്പ് തോന്നാൻ തുടങ്ങിയിട്ട്. ജീവിതം അവസാനിപ്പിച്ചാലോ എന്നൊരു ചിന്തപോലും തോന്നിത്തുടങ്ങി.ചെറുപ്പത്തിൽതന്നെ അയാൾക്ക് നല്ലൊരു ജോലി നേടാൻ സാധിച്ചിരുന്നു അന്നുമുതൽ ഒരു…

പത്തുമണിപ്പൂക്കൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍️. കിനാക്കളിലുദിച്ചൊരെൻനിലാക്കുളിർത്തെളിച്ചമേമൊഴിത്തിളക്കമെന്നിലെ-യുലച്ചിലങ്ങു നീക്കിടും കരം തൊടാനൊരുക്കമാ-യടുത്തു നീയണയുകിൽകടുത്തനോവിനക്കരെതുടിച്ചു തുള്ളിയെത്തിടും വിശന്നൊടുങ്ങിവീണിടാ-തുയിരു കാത്തഭോജ്യമേകരുതലേന്തിയെന്നിലെ-ക്കരുത്തുയർത്തി നിർത്തി നീ കരിഞ്ഞുണങ്ങും വേരിലുംജലം പകർന്ന ജീവനേപിരിഞ്ഞിടാതെ പ്രാണനിൽനിറം ചൊരിഞ്ഞു നിൽക്കണം മണം തികഞ്ഞ പൂവു നീമനം നിറച്ച വാക്കു നീവരിത്തിരയലകളാൽകര…

ആടുകളെന്ന് തെറ്റിദ്ധരിക്കപ്പെട്ടചെന്നായ്ക്കൾ…

രചന : ഽ സെഹ്റാൻ✍️. ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.പക്ഷേ ചെന്നായ്ക്കളായിരിക്കും!കണ്ഠഞെരമ്പുകൾ കടിച്ചുപൊട്ടിച്ച്ചോരവലിച്ചീമ്പി നിങ്ങളെ നോക്കിഅവ പല്ലിളിക്കുമ്പൊഴായിരിക്കുംഅതറിയുക.ചെമ്പൻരോമങ്ങളും, കറുത്തുകൂർത്തനഖങ്ങളും, വളഞ്ഞുകുത്തിയ വാലുംനിങ്ങൾക്കത് വെളിവാക്കും.മരണത്തിനും, ജീവിതത്തിനുമിടയിലുള്ളവിഭ്രാന്തിയിൽ നിങ്ങളൊരുസ്വപ്നദർശനത്തിലേക്ക് വഴുതാനുമിടയുണ്ട്.സ്വപ്നത്തിൽ, തിളങ്ങുന്ന കണ്ണുകളുള്ളഒരുവൾ നിങ്ങളെ നയിക്കും.നിശബ്ദം നിങ്ങളവളെ പിൻതുടരും.ഇരുണ്ട ഉദ്യാനവും, അതിലെ ഒരേയൊരുവിടർന്ന പൂവുമവൾ കാണിക്കും.നാസാദ്വാരങ്ങളാലീ…

അവൾ

രചന : മെലിൻ നോവ ✍️. അവൾ കണ്ണ് രണ്ടുംഇറുകെയടച്ച് രാത്രിയാക്കും,അവൻ ഒരുപിടി നിലാവുമായിവാതിൽക്കൽ വന്നു നിൽക്കും. അവൾ നക്ഷത്രങ്ങളെ മുഴുവൻഎണ്ണിക്കണക്കാക്കും,അവൻ ഇനിയുമെണ്ണിത്തീരാത്തനോവുകളുടെ കെട്ടഴിക്കും. അവൾ കണ്ണുകൾ കൊണ്ട്മനോഹരമായ കവിതയെഴുതും,അവൻ വിരൽത്തുമ്പ് കൊണ്ടത്വായിച്ചു നോക്കും. അവൾ ചുണ്ടുകൾക്കിടയിൽരഹസ്യങ്ങൾ ഒളിച്ചുവെക്കും,അവൻ ചുടുനിശ്വാസം കൊണ്ട്അവയെ…