സമുദ്രം പറയുന്നത്
രചന : എം പി ശ്രീകുമാർ ✍️. ചക്രവാളങ്ങളെ പിന്നിട്ട്അകലങ്ങളിലേക്ക് നീളുന്നമഹാസമുദ്രം !അഗാധവും നിഗൂഢവുമാണ്അതിന്റെ അന്തരംഗം !എങ്കിലുംതീരങ്ങളിലേക്കെത്തുമ്പോൾതിരമാലകളായ്രൂപാന്തരപ്പെടണമെന്ന്അത് പറഞ്ഞുതരുന്നു.ഉയർന്നുതാഴുന്നചഞ്ചല കാന്തിയോടെതീരത്തെപുണരേണ്ടതെങ്ങനെയെന്ന്സമുദ്രം പറയുന്നു.ഉയർന്ന തിരമാലകൾചാതുര്യമാർന്ന വഴക്കത്തോടെതാഴേണ്ടതാണെന്ന്സമുദ്രം ഓർമ്മിപ്പിക്കുന്നു.താഴ്ന്നിടത്തുനിന്നുംപ്രസരിപ്പോടെഉയരേണ്ടതെങ്ങനെയെന്ന്അത് കാണിച്ചുതരുന്നു.ഉയർന്നും താഴ്ന്നുംഅലയടിക്കുന്ന, ആവേശത്തിന്റെനൃത്തച്ചുവടുകൾക്കുംജീവിതരതിക്കുമപ്പുറംസ്ഥിരപ്രജ്ഞയോടെ,ശാന്തഗംഭീരമായ്അന്തരംഗംവർത്തിക്കേണ്ടതെങ്ങനെയെന്നുംസമുദ്രം പറയുന്നു.ജലം തപിച്ച് നീരാവിയായ്ഉയർന്നുപൊങ്ങിമഴമേഘങ്ങളായ് പാറിപ്പറന്ന്ഒടുവിൽ ഘനീഭവിച്ച്മറ്റൊരു ദിക്കിൽമഴയായ് പെയ്യുന്നതിനെക്കുറിച്ചുംസമുദ്രം പറയുന്നു.മഴവെള്ളംനദികളിലൂടൊഴുകിഅവസാനം,സമുദ്രത്തിലേക്കു…