രചന : മേരിക്കുഞ്ഞ് ✍
പണ്ടു പണ്ടീ കേരനാടും
സുരലോകമാക്കിവാണ
തമ്പുരാൻ
പൊൻതേരിറങ്ങും
നേരമൊരു മണിപ്പൈതൽ
മാനസത്തിൽ താളമേള –
മറ്റപോലെ വെറുങ്ങനെ
നനവൂറും മിഴിയോടെ
പാവമായി നോക്കി നിന്നു.
രഥ്യയിലേകാകിയായി
ദുഃഖിതനായ്കാത്തു നില്ക്കും
കുഞ്ഞിനെക്കണ്ടുഴന്നോരു
നൊമ്പരത്താൽ തമ്പുരാനും
മൂന്നടിവച്ചടു ത്തെത്തി മാറിടത്തിൽപൈതലിനെ
ചേർത്തണച്ചു ..പുഞ്ചിരിച്ചു….
മിഴിത്തുള്ളിതുടയ്ക്കാതെ
മണിക്കുഞ്ഞിൻ മൊഴിക്കണം
പൊഴിയുന്നു ….
“രാജരാജഅൻപിനാലെ
തിരിച്ചു നീ വരിയ്ക്കുക
മൺ മഹത്വം :
പകരമായേകിടുക
മൂന്നടി തൻപരാഭവം.
ഗൂഢ മന്ദസ്മിതം തൂകി
അന്നു നീ നിൻ ശിരസ്സേറ്റം
താഴ്മയോടെ കുനിച്ചപ്പോൾ
എത്തി മർത്യ ചേതസ്സിന്റെ
നിത്യമാമഗാധതയിൽ .
അസുരന്റെ മുന്നിലന്ന്
സുരൻ തന്റെ വാനവത്തം
ക്ഷുദ്രതയായ്നിറം കെട്ട്
പരിഹാസ്യമായ് ഭവിച്ചു.
മൃൺമയന്റെ നന്മകൾ തൻ
ജ്വാലയേറ്റ് വിൺ മഹിമ
കരിഞ്ഞൊടുങ്ങു –
മെന്നാരോ ഭയന്നുവത്രെ!
രാജരാജ പൂർണ്ണമായും
നിന്നറിവാൽത്തന്നെയല്ലേ
പരിത്യാഗംവരിച്ചു നീ
വിടകൊണ്ടതും “
മണിക്കുഞ്ഞായ് തന്റെ മുന്നിൽ
മിഴിവാർക്കും പരബ്രഹ്മം
നമസ്ക്കരിച്ചതി ഭാഗ്യം
ഭാഗ്യമെന്നു നിമന്ത്രിച്ച്
ഹർഷ ബാഷ്പം തുടയ്ക്കാതെ
അരുളുന്നു തമ്പുരാനും.
” ആസുരത്തം നെയ്തു കൂട്ടും
അഹംഭാവത്തിളക്കങ്ങൾ
മഹത്വത്തിൻ പൊരുളാക്കി
തിരുമുമ്പിൽ സമർപ്പിക്കാൻ
കൊതിയോടെ വാണ നാളിൽ
വന്നിറങ്ങി കൃപാലോ നീ
ഗഗനം വിട്ടെന്റെ മുന്നിൽ ;
വെറും നിസ്വനെന്ന പോലെ
യാചകന്റെ ഭാവമോടെ !
ഒരു മാത്ര നിലയൊക്കെ
മറന്നു ഞാൻ സ്തംഭിതനായ് :
എൻ മഹത്വം നിൻ ഗരിമ
കവിയുന്നോരനുഭൂതി
നിഗൂഢമായ് ജ്വലിച്ചു പോയ്…….
താഴ്ന്നുപോയി;അഗാധമാം
ഇരുളിന്റെകയങ്ങളിൽ.
പരമാത്മ വിലയനം
അന്നെനിയ്ക്കസ്സാദ്ധ്യമായി :
ഇന്നിതാ ഞാൻസഹനത്താൽ
പരിപൂതമാക്കി ചിത്തം
തൃക്കഴലിൽ താഴ്മയോടെ
കുഞ്ഞു പൂവിൻദളമായി സമർപ്പിപ്പൂസ്വീകരിയ്ക്ക
നിന്നിലെന്നെ ലയിപ്പിയ്ക്ക “
ഒരു മാത്ര മാബലി തൻ
അധരത്തിൽഅരുതെന്ന്
വിരൽ തൊട്ടുവിലക്കിയാ
പരബ്രഹ്മംമധു തൂവി.
“ഒരിയ്ക്കലുംവിസ്മൃതമായ്
ഭവിക്കാത്തൊരമൃതത്ത
ഭാവമോടെനിൻ പ്രജകൾ
കാത്തിരിയ്ക്കേ
സർവ്വസംഗ പരിത്യാഗം
സ്വീകരിച്ചുനിനക്കെന്നിൽ
അറിയുകവിലയനം
സാദ്ധ്യമല്ലല്ലോ
മഹാപ്രഭോപതിവു പോൽ
മലനാട്ടിൽ തേരിറങ്ങി
തിരിച്ചെത്തിപുരാവൃത്ത
മഹത്വത്തിൽ വസിയ്ക്ക നീ…
അനിർവ്വചനീയമാ-
മൊരാത്മ ശക്തിനിൻ ചരിതം
മല നാടി ന്നൊരുമയായ്
ജ്വലിച്ചു നില്ക്കും.”
പൊറുക്കുകകവിതയിൽ
ഇടയ്ക്കു കയറിവന്നി –
ട്ടുണ്ടെന്നെനിക്ക്
പറയുവാ –
നിടറു ന്നൊരൊച്ചയോടെ
ഒരു നൊന്തപരിചിന്ത ;
“നമ്മളല്ലോമധുരമാം
വ്യവസ്ഥകൾ രുചിക്കുവാൻ
പരിചിതഭാഗ്യമുള്ള
മലയാളികൾ
പൊന്നോണത്തികവുകൾ
ഐശ്വര്യത്തിൻകതിരുകൾ
മൃഷ്ടാന്ന ഭോജനങ്ങളായി
നമ്മൾ മാറ്റുന്നോർ
നാമല്ല യോ..തുമ്പപ്പൂവും
പൊൻ നിലാവുംപൂക്കളത്തിൽ
ചേർത്തുവച്ച്ഇരുൾ കീറി –
മുറിച്ചെത്തുംതമ്പുരാനെ ഘോഷമോടെസ്വീകരിക്കും
തവപ്രജകൾ.
മഹാജ്ഞാനികളേ നിങ്ങൾമാബലിയെ
വെറും മിത്ഥ്യ യെന്ന പോലെ
ചരിത്ര ശാസ്ത്രദേശത്തിൽ
ഇടമറ്റവനായിഒതുക്കിടല്ലേ……
വാമനാവതാരമേ നീ
ഞങ്ങളുടെ മാബലിയെ
മോക്ഷദേശത്തടക്കല്ലേ …….
അടിയങ്ങൾക്കതു മഹാ പൊൻ തിളക്ക മുള്ളസ്വപ്നം
കൈവെടിയാനാവാ സത്യം.
അതിനാലെ ………”
