അടുക്കളയിലെ
അവധി ദിവസം
അന്നാർക്കും
തലയ്ക്കാൻ പാട്ടില്
ചായ വന്നില്ല,
ചൂടോടെയുള്ള
ദോശയും ചമ്മന്തിയും
മേശമേലാരും
വിളമ്പി വെച്ചില്ല,
കുത്തിനിറച്ച
ചോറുംപാത്രം
കൊണ്ടുപോകൂന്ന്
പിറകെ വന്നോർമ്മിക്കാൻ
ആരുമുണ്ടായില്ല,
മുനിഞ്ഞു കിടക്കുന്ന
അടുപ്പിൻ്റെ ചാരത്ത്
ഇരിക്കുമ്പോലത്തെ
അതേ വേവുംചൂടുമായി
ഒരാൾ പൂമുഖത്ത്
ഉറങ്ങി തീർക്കുന്നു,
അടുപ്പിൻത്തിട്ടത്ത്
ആവി പറക്കാത്ത
നാലുമണി പലഹാരം
ഇന്നലെ മുതൽ
കരഞ്ഞു തുടങ്ങിയിരിക്കുന്നു,
അമ്മ അവധിയെടുത്ത്
പോയതറിയാതെ
ഞങ്ങളൊരുമ്മിച്ചു കരഞ്ഞു,
പിന്നീടൊരിക്കലും
വിശപ്പ് മാറാത്ത
നാലു കുഞ്ഞുങ്ങളെ പോലെ,
വിശന്നിരിക്കുന്ന
അച്ഛനെ മാത്രം
അമ്മ കൊണ്ടു പോയി …
എന്നാണമ്മേ
അമ്മേടെയുണ്ണീടെ
വിശപ്പിനി തീരുക

By ivayana

Leave a Reply

Your email address will not be published. Required fields are marked *