അടച്ചിട്ട ജാലകം
മെല്ലെ തുറന്നെത്തി
നറുമണം തൂകുന്ന
യിളംതെന്നലെ നിൻ
പരിരംഭണത്തിന്റെ
ലഹരിയിലലിഞ്ഞു
പരിസരം തന്നെയും
മറന്നു പോകും.
പുതു പുതുപൂക്കൾ തൻ
ചുടുപരിമളങ്ങൾ
ഉടലാകെ ചൊരിഞ്ഞു
നിറഞ്ഞു നില്ക്കും
ഒരിക്കൽ കുടമുല്ല
പ്പൂവ്വിന്റെ പരിമളം
ഒരിയ്ക്കൽ ചെമ്പക
മലരിന്റെയും
ഇനിയൊരു സന്ധ്യയിൽ
പാലപ്പൂ ലഹരിയും
പാരിജാതപ്പൂമണം
പാതിരാവിൽ.
പലകുറി വന്നു നീ
പതിരില്ലാ പ്രണയം
പങ്കുവച്ചങ്ങനെ
പറന്നു പോകും
ഇളംകുളിരണിഞ്ഞു
നറുമണം ചൊരിയും
മധുരാഗസുന്ദര
മലർസ്പർശമെ നിൻ
പരിരംഭണത്തിന്റെ
ലഹരിയിലലിഞ്ഞു
പരിസരം തന്നെയും
മറന്നു പോകും.

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *