രചന : ജിബിൽ പെരേര ✍️
സകല തേപ്പത്തികൾക്കുള്ള സാർവ്വദേശീയമായ ഒരു മറുപടിക്കത്ത്
നീ പോയത് നന്നായി.
ഞാനിപ്പോ തനിച്ചിരിക്കാൻ പഠിച്ചു.
ആരുടെയും ശബ്ദം കേൾക്കാതെയും
ഉറങ്ങാൻ പറ്റുന്നുണ്ട്
ഇപ്പോൾ
പിണങ്ങിയും വഴക്കിട്ടും
ഭക്ഷണം കഴിക്കാതെ ഇരിക്കാറില്ല.
ഓൺലൈനിലെ പച്ചവെളിച്ചം തിരക്കി
കണ്ണും നട്ട് അലയാറില്ല
സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആകുന്നതും
അത് ബ്ലൂ ടിക്ക് ആകുന്നതും
അവിടെ നിന്ന്
നിന്റെ റിപ്ലൈ വരുന്നതും കാത്തു ഉറക്കമൊഴിക്കാറില്ല.
എന്റെ ഉള്ളു നീറിയ നീണ്ട പറച്ചിലുകൾക്ക് ശേഷം,
“ഉം “എന്ന നിന്റെ ഒറ്റയക്ഷരമറുപടിയിൽ
ഇനിയീ ചങ്ക് പിടയില്ല.
എന്റെ മൊബൈലിനു ഇപ്പോൾ ലോക്കില്ല.
ജീവിതത്തിൽ എനിക്കിനി രഹസ്യങ്ങളില്ല.
കൂട്ടുകാർക്കൊപ്പം മുഴുവൻ സമയം എനിക്ക് നടക്കാം.
എന്നെ ആർക്കും വേണ്ടാത്ത
വാട്ട്സ് അപ്പ് ലും മെസ്സൻജറിലുമുള്ള
നീണ്ട കാത്തിരിപ്പിനൊടുവിൽ
പട്ടിക്കുഞ്ഞിന് എല്ലും കഷ്ണം പോലെ
നീ വലിച്ചെറിഞ്ഞു തരുന്ന ഒരു ലവ് സ്മൈലിക്കായി
ഇടയ്ക്കിടെ കാത്തുകെട്ടി കിടക്കേണ്ടതില്ല.
കാരണമില്ലാതെ ബ്ലോക്കിയും
കളിപ്പിച്ചുമുള്ള നിന്റെ ഒളിച്ചുകളിയിൽ
ഇനി എനിക്ക് ആൻസൈറ്റിയും ഡിപ്രെഷനും പാനിക് അറ്റാക്കും വരില്ല.
എന്തൊരു മണ്ടനായിരുന്നു ഞാൻ!
നീ മാത്രമാണ് ലോകമെന്നല്ലേ ഞാൻ ധരിച്ചു വെച്ചത്.
നീ പോയപ്പോ മരിക്കാൻ തൂങ്ങിയ കയറാണ്
ഒരു ലോഡ്
പുച്ഛം വാരി വിതറി സ്വയം പൊട്ടി,
എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞത്.
ഇത്രേം ഭംഗിയുള്ള ഈ ലോകത്ത് നിന്നിട്ടാണോ
നിന്റെ ചിരിക്ക് മാത്രമാണ് ഏറ്റവും ചന്തമെന്ന് ഞാൻ മേനി പറഞ്ഞത്.
ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരായിരം പേർ
ചുറ്റും ഇങ്ങനെ ചേർത്തു പിടിക്കുമ്പോളാണോ
നീ മാത്രമേ എനിക്കുള്ളുവെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചത്
ശെടാ…ഞാൻ വെറും ഒരു പാവക്കുഞ്ഞു ആയിരുന്നു നിന്റെ കൈയിൽ.
ഇപ്പോളാണ് ഞാൻ അറിഞ്ഞത്,
എനിക്ക് എന്തും നേടാനുള്ള ശക്തിയുണ്ടെന്ന്…
ഇതൊന്നും നീ വായിക്കില്ലെന്ന് എനിക്ക് അറിയാം.
നീയിപ്പോ അടുത്ത പുതിയ സ്ഥലത്ത് ഹായ് കൊടുത്തു തുടങ്ങിയിട്ടുണ്ടാകും.
.
എന്തായാലും നീ പോയത് നന്നായി.
എന്ത് രസമാ ഇങ്ങനെ തനിച്ചു ശാന്തമായി ജീവിക്കാൻ
