രചന : എം പി ശ്രീകുമാർ ✍
ഇളംവെയിൽനാളങ്ങൾ
നഖചിത്രം വരയ്ക്കുന്ന
കുങ്കുമസായാഹ്ന –
തീരം തന്നിൽ
നിറഞ്ഞുലഞ്ഞിളകുന്ന
നീലക്കടലിന്റെ
നിറരാഗഹർഷ –
ത്തിരയടികൾ
നിറമേഘം പൂക്കളാ-
ലലങ്കൃതമാക്കുന്നു
ആകാശനീലിമ
തന്നിലായ്
അലയടിച്ചീടുന്ന
യനുരാഗത്തിരകളിൽ
ചിരിയുടെ കുടമുല്ല-
പ്പൂക്കൾ ചിന്നി
നീലിമയും പൂ-
നിലാവും പടർന്നുവാ
കുങ്കുമസന്ധ്യയെ
രജനിയാക്കി
തിരയടിച്ചിളകുന്ന
കടലിനോടൊപ്പമൊ-
രഭൗമലാവണ്യം
നിറഞ്ഞുനിന്നു .

