യശോധര

രചന : മഹേഷ്‌✍ മഞ്ഞ് പാളികളെ വകഞ്ഞു മാറ്റിഹിമ ശൈലങ്ങളെ തകർത്തുകൊടുങ്കാറ്റടിക്കുന്നു ഗൗതമാഅങ്ങയുടെ മനസ്സിൽ ഉയരുന്നതിരമാലയിൽ തകരുന്ന തോണിയായിരിക്കുന്നു യശോധര.രാഹുലൻ അങ്ങയുടെ ചോദ്യത്തിനുള്ളഎന്റെ ഉത്തരമാണോ?ഉത്തരത്തിനുള്ള ചോദ്യമാണോ?പരിത്യജിക്കൽ പുരുഷന്നു മാത്രംപുരാണങ്ങൾ തന്ന അവകാശ മാണോ ഗൗതമാ?സന്യാസിയുടെ ഉപഭോഗ മുതലാണോ കന്യക?കൊട്ടാരത്തിന്റെ ചുവരുകളിൽപ്രതിധ്വനിച്ചു തിരിച്ചു…

ഞാനാരു നീയും?

രചന : കലാകൃഷ്ണൻ പുഞ്ഞാർ✍ വെട്ടം ചിതറിക്കുവാൻശീതം കുടഞ്ഞിടുവാൻപ്രാണൻ പ്രകാശിപ്പിക്കാൻഉടലിട്ടു വന്നവൻ ഞാൻഉയിരുള്ള നിന്നൊപ്പംകാലമെൻ തോന്നലുകൾപ്രായമുടലിൽ മാത്രംപ്രാണനിലെന്തു പ്രായംജീവിതം മരീചികസ്നേഹവും മരീചികഉടലിൻ പ്രകാശത്തിൽസ്നേഹത്തിൻ വിഭ്രമത്തിൽഉടലുമറേം വരെനശ്വര, മായാസ്നേഹംഹാ മഹാമരീചികവൈവിധ്യ ദേഹരഥംവൈവിധ്യ മോഹശതംസ്വപ്നശതാവലികൾമായാ മുൾക്കിരീടങ്ങൾശോകമഹാശോണിതംശൂന്യ,കാലമൈതാനംകാലമഹാമരുഭൂപ്രണയമായാജാലംഅടുക്കുമ്പോഴകലുംഇതിൽ ഞാനാരു നീയും?

സ്വപ്നം

രചന : ജോസഫ് മഞപ്ര ✍ പടിഞ്ഞാറൻ കാറ്റിൽ അയാളുടെ നീണ്ടുവളർന്ന മുടിയിലും,താടിയിലും,കഥകൾ ഉറങ്ങുന്ന കണ്ണുകളിലും ബീഡി കറയാല്‍ കറുത്ത തുടങ്ങിയ അയാളുടെ ചുണ്ടുകളിലേക്കും നോക്കി അവൾ ചോദിച്ചുഈ ബീഡി വലി ഒന്നു നിർത്തിക്കൂടെഅയാൾ ഒന്നു പുഞ്ചിരിച്ചു സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്കുള്ള…

കള്ളനും കുടുംബവും അമരക്കാരായി ആക്ഷേപഹാസ്യകവിത

രചന : അഡ്വ: അനൂപ് കുറ്റൂർ ; തിരുവല്ല. ✍ കണ്ഠകോടാലിയായൊരു കള്ളൻകണ്ടിടം തോറും കയറി ഇറങ്ങികണ്ണിലുണ്ണിയായിരുന്നൊരുകാലംകലങ്ങി തെളിയാനതു നേരായി. കടുവയേ പോലെ കനപ്പിച്ചിരുന്ന്കരളുറപ്പോടെ നെഞ്ച് വിരിച്ചവൻകല്ലെറിയുന്നോരേയാട്ടിയെതിർത്ത്കൊമ്പും കുലുക്കും കൊമ്പനേപ്പോൽ . കണ്ടാലാരും ഭയന്ന് വിറയ്ക്കുംകാലിൽ വീഴും കലി പൂണ്ടാലോകാളരാത്രിയിൽ അലഞ്ഞ്…

ഇല്ല…ഇല്ല

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ ഇല്ല…ഇല്ലലക്ഷ്യമില്ല…മാർഗ്ഗമില്ലദിവാസ്വപ്നം മാത്രമുണ്ട്കോലമുണ്ട്…കാലവുമുണ്ട്ലക്ഷ്യബോധം മാത്രമില്ലഒച്ചയുണ്ട്…ബഹളമുണ്ട്,ഒന്നിലും സത്യമില്ലഓട്ടമുണ്ട്…വെപ്രാളമുണ്ട്ഒട്ടും പ്രസക്തിയില്ലരാഗമുണ്ട്…താളമുണ്ട്പാടാനറിയുകില്ലമോഹമുണ്ട്…പ്രാർത്ഥനയുണ്ട്ത്യാഗം ചെയ്യുകില്ലചോദ്യമുണ്ട്…അറിവുമുണ്ട്ഉത്തരം തിരയുകില്ലശ്വാസമുണ്ട്…നിശ്വാസവുമുണ്ട്മരണം പേടിയില്ലഞാനുമുണ്ട്…നീയുമുണ്ട്നമ്മൾ മാത്രമില്ലനമ്മളുണ്ട്…നിങ്ങളുമുണ്ട്സത്യം തിരയുകില്ലമാർഗ്ഗമുണ്ട്…വേദിയുണ്ട്സ്വപ്നം മാത്രമില്ലമാനമുണ്ട്…അഭിമാനമുണ്ട്ബഹുമാനം മാത്രമില്ലഇല്ല….ഇല്ല….ഇല്ല.

അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം

രചന : ലിഖിത ദാസ് ✍ അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസംരാത്രി വീട്ടില്‍ മഴപെയ്തു.മിന്നല്‍ പിളർന്ന് ഞങ്ങളുടെ കട്ടിലിനെരണ്ടായ് മുറിച്ചു.മടപൊട്ടലിലും മലവെള്ളപ്പാച്ചിലിലുംവേരുറപ്പുള്ള മരം കണക്ക് അമ്മവീഴാതെ ചാഞ്ഞു നിന്നു.അമ്മയെന്നെ മുറുക്കമുള്ളഒരു കൊമ്പിൽ ചായ്ച്ചിരുത്തി.ഇലക്കൈകൾ കൊണ്ടെന്നെപൊത്തിവച്ചു.രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.കട്ടില്‍ വീണ്ടും ചേർത്തുവച്ച്കാലുറപ്പിക്കാൻ…

മായാത്തവടുക്കൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ഇരുളിൽ മറച്ചു വിധി തീർത്തോരോമ്മകൾ,മായാതെ നിൽക്കുന്നു കാലത്തിൻ ഭിത്തിയിൽ.ഒരുനോവുപോലൊരുതീരാദുഃഖമായ്,അടയാളമായ് മാറിയോരോർമ്മകൾ! വിതുമ്പുന്ന ഹൃദയത്തിൽ തേങ്ങലായ് എന്നും,ഒടുങ്ങാത്ത വേദന നൽകിയോരാദിനങ്ങൾ.മിഴികളിൽ നിഴലായ് ചുണ്ടിലെ മൗനംപോൽ,വടുക്കളായ് മാറിയോരോരോ അനുഭവങ്ങൾ! ഒഴുകിപ്പോം പുഴപോൽ ജീവിതമെങ്കിലും,കൊഴിഞ്ഞുപോകാത്തൊരാ നോവുകൾ മാത്രം.ഉണങ്ങാത്ത മുറിവുകളായ്,…

ടാറ്റു.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ടാറ്റുഒരു തുറന്നു പറച്ചിലാണ്പ്രഖ്യാപനമാണ്തോളെല്ലിലൊരുപൂമൊട്ട്ചെവിക്ക് താഴെപായക്കപ്പലിൻ്റെനങ്കൂരംകീഴ്ച്ചുണ്ടിൽകലമാൻകൊമ്പുകൾതോളിലേക്ക് ചായ്ഞ്ഞ്*പിയോണികൾഷർട്ടിൻ്റെ വിടവിലൂടെതല നീട്ടുന്നൊരുമയിൽപ്പീലിപിൻ കഴുത്തിൽമുടിക്കിടയിൽമൂന്നാം കണ്ണ്കഴുത്തിൽ ചുറ്റിമാറിലേക്കിറങ്ങുന്നപൂവള്ളിമുലകൾക്കിടയിൽചിറകുവിരിച്ചൊരുഫാൽക്കൻമോതിരവിരലിനുംചൂണ്ടുവിരലിനുമിടയിൽഒളിപ്പിച്ച കുരിശ്.കൈത്തണ്ടയിൽചിത്രശലഭംമുട്ടുകാലിൽ നിന്ന്മേലോട്ടരിക്കുന്നകരിന്തേൾപൊക്കിൾ കരയിൽതുന്നലിട്ട ചുണ്ടുകൾവാരിയെല്ലിൽനിൻ്റെ പേര്.പാദങ്ങളിൽചുറ്റിപ്പിടിച്ച വലയുംചിലന്തിയും.ഇനി നിന്നെയൊന്ന്കാണട്ടെ.ഒറ്റക്കാഴ്ചയിൽചിഹ്നങ്ങൾ ഒന്നുമില്ലഇടങ്കൈയിൽ നക്ഷത്രംഇടനെഞ്ചിൽചെ’യുംചെമ്പതാകയും.

എൻ്റെ ചങ്കിലെ നീലവാനഛായയിൽ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ എൻ്റെ ചങ്കിലെ നീലവാനഛായയിൽ പാറുംപൊന്നരിവാൾ തുന്നിവെച്ചൊരുചെങ്കൊടിപ്പാടംമണ്ണുകീറിയതിൽ വിതയ്ക്കുംമോചനവിത്തിൽസാർവലൗകിക സ്വപ്നചിന്ത –യ്ക്കാശയം വിളയുംതുടലണിഞ്ഞു മരിച്ചമാനവരോദനക്കാറ്റിൽഎരിയുമോമൽച്ചുടലപാടുംതീഷ്ണവാക്യങ്ങൾപലസ്വരങ്ങൾ മുഷ്ടിവാനിലു-യർത്തിയാർക്കുമ്പോൾഒരുമയും, സമരപ്പെരുമ്പറകൊട്ടിയേറുന്നുകദനകാലക്കടവിനോര-ത്താശകൾ പെയ്താൽനിലവിളിപ്പുഴയാകെ ചോപ്പിൻതോണിയെത്തുന്നുഹൃദയമൊത്തു തുഴഞ്ഞുനാടിന്നഴലിടച്ചിറകൾതകരുമുജ്ജ്വലവിപ്ലവത്തിന്നലകളുയരുന്നുഅമരമാനവരധിനിവേശ-ക്കാടുകൾ വെട്ടി-പ്പൊരുതി മോചനവെട്ടമേന്തുംതാരകം നേടിപണിയെടുക്കോർക്കുലകി-ലുത്സവനാളുകൾ നൽകിസമതയെരിയും ജീവിതൗഷധംവ്യാധികൾ നീക്കിവിശ്വസാഹോദര്യചിന്ത-യ്ക്കാമുഖം പാടിതേങ്ങലിൽ തിരികെട്ടു-പോകാതാൾമറ കെട്ടിഎരിയുമുദരവ്യഥയ്ക്കുമീതേയശനമായ്…

സ്നേഹത്തിന്റെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്യും

രചന : യൂസഫ് ഇരിങ്ങൽ ✍ ഏറ്റവും സത്യ സന്ധമായി, അതിലേറെ കരുതലോടെ, സ്നേഹത്തോടെ നിങ്ങൾ ഒരാളെ ട്രീറ്റ് ചെയ്യുന്നു.. അയാളെ /അവളെ നിരന്തരം അങ്ങോട്ട് പോയി ബോദർ ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങൾക്ക്, ആഗ്രഹങ്ങൾക് ഏറ്റവും മുന്തിയ പ്രയോരിറ്റി നൽകുന്നു ഇതിനൊക്കെ…