ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ഓണപ്പൂക്കളങ്ങങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു. ശ്രാവണ ചന്ദ്രിക പോൽ പുതു ചിന്തകൾഉള്ളിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു. ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ. പുലരികൾ വെൺമുകിലാട കളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ്…

ചിങ്ങത്തോണി

രചന : ബിന്ദു അരുവിപ്പുറം ✍️ ചിങ്ങത്തോണിയിലേറിക്കൊണ്ടീ-നിറപുത്തരിയുണ്ണാൻ വായോ,നല്ലോർമ്മകൾ പൂത്തിരിയായ്ഇടനെഞ്ചിൽ കുമിയുന്നേ…..സ്വപ്നങ്ങൾ മാനസമുറ്റ-ത്തോണപ്പൂക്കളമെഴുതുന്നേ…..ആർപ്പുവിളിയ്ക്കാം, കുരവയിടാംഓണത്തപ്പനെ വരവേല്ക്കാം, !മുക്കുറ്റി, തുമ്പകളൊക്കെതുടികൊട്ടിപ്പാടുകയായ്.പൂത്തുമ്പികൾ രാഗം മൂളിപൂഞ്ചിറകുകൾ വീശുകയായ്.പൂക്കൂട കഴുത്തിൽ തൂക്കിപൂപ്പാട്ടുകൾ പാടി നടക്കാം.പൂ നുള്ളി തൊടികളിലങ്ങുംമോദത്തോടോടിനടക്കാം.ദുരിതങ്ങൾക്കില്ലൊരു പഞ്ഞം,ദുഃഖങ്ങൾക്കറുതിയുമില്ല.വറുതിയ്ക്കില്ലൊരു ദാരിദ്യം,വ്യാധിയ്ക്കും കുറവില്ലാക്കും.ഒരു പുത്തൻ ചേലയുടുക്കാൻപൊന്നോണക്കാലം വേണം.ഉള്ളുതുറന്നാടിപ്പാടാ-നോണത്തെ വരവേല്ക്കേണം.എന്നാലും…

അത്തം പത്ത് പൊന്നോണം.

രചന : ബിനു. ആർ✍️ പൂവിളിയുയരുന്നു, പൂവേ പൊലിപൊലി!പൂന്തിങ്കൾ മാനത്തുദിച്ചപ്പോൾഅത്തം വന്നു നിറഞ്ഞപ്പോൾകുഞ്ഞുമനസിലെല്ലാം വന്നണഞ്ഞുപൂവേ പൊലിപൊലിയെന്നമന്ത്രം!അത്തംപത്തിനു പോന്നോണംചിങ്ങപക്ഷികൾ കുരവയിട്ടനേരംമുറ്റത്തൊക്കെയും ഓണത്തുമ്പികൾതന്നാനമാടിക്കളിച്ചനേരംകുഞ്ഞുമനസ്സിൽ തിരയിളക്കം തുടങ്ങിഓണം വന്നെത്തി,കോടി തരുംഓണത്തപ്പനെകുടിയിരുത്തണംമാവേലിമന്നനെവരവേൽക്കാൻ!മുറ്റംനിറയെ നിരന്നു തുടങ്ങിമുക്കുറ്റിപ്പൂവുകൾ,കൃഷ്ണക്രാന്തിയുംതുമ്പക്കുടങ്ങൾ നിറഞ്ഞുതുടങ്ങിതൊടിയിലാകെയുംചെത്തിയും ചേമന്തിയും മന്ദാരവുംകുലയിട്ടാർത്തുചിരിച്ചുകുഞ്ഞുമനസ്സിൻ തൊങ്ങലുകൾ തേടി!

“കഥയില്ലാത്തവരും, കഥ പറയുന്നവരും.

രചന : ജോസഫ് മഞ്ഞപ്ര.✍️ *-കാലം 1975പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം കൊണ്ട് തുടച്ചു.സഹിക്കാനാകാതെ…

സ്നേഹം

രചന : തോമസ് കാവാലം.✍️ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാനെങ്കിലുംഇത്രമേൽ തന്നു നീ വേദന മാത്രമാംഅത്രമേൽ വിശ്വസിച്ചന്നു ഞാനെങ്കിലുംഇത്രമേൽവഞ്ചന തന്നതെൻ വേദന പരിഗണനകൾകൊണ്ടു പൊതിഞ്ഞു ഞാൻഅവഗണനകൾതേടി മടുത്തു ഹ!പങ്കുവെച്ചു ഞാനെന്നെയു, മെന്നാകിലുംചങ്കുനൽകിയില്ലെന്നു നിൻ പരിഭവം. നാളുകളെത്രയോ തന്നുപദ്ദേശങ്ങൾനാളിതുവരെയും തന്നില്ല കർണ്ണങ്ങൾകത്തിരുന്നു ഞാനെത്രയോ…

പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?

രചന : സഫി അലി താഹ. ✍️ പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?അവരെ കരയാനും അനുവദിക്കില്ലേ? എന്ത് ലോകമിത്!ഒരു വീടിനെ സംബന്ധിക്കുന്ന, ജോലിയെ സംബന്ധിക്കുന്ന, ബന്ധങ്ങളെ സംബന്ധിക്കുന്ന എന്തെല്ലാം ഏതെല്ലാം ടെൻഷനിലൂടെയാണ് ഒരു പുരുഷൻ കടന്നുപോകുന്നത്.!!ഞാനിപ്പോൾ ചിരിക്കുന്നു എങ്കിൽ എന്റെ ഉപ്പയും…

ഓർമ്മയിലിന്നും പൂക്കളം🪷🌷🌺

രചന : അൽഫോൻസ മാർഗറ്റ് ✍️ അത്തം പത്താം നാൾ ഓണമല്ലോആർപ്പുവിളികളും കുരവയുമായ്മാവേലിമന്നനെ ആനയിക്കുംമലയാള നാടിൻ തിരുവോണമല്ലോ … ഓർമ്മയിലിന്നും പൂക്കളം തീർക്കുന്നുബാല്യം കുളിർപ്പിച്ചോരോണനാളുംഓരോ തൊടിയിലും പൂക്കൾതേടികയറിയിറങ്ങി നടന്നകാലം… പച്ചിലക്കുമ്പിളിൽ കൊച്ചരി പൂവുകൾനുളളിപ്പറിച്ചു നിറച്ചകാലം …ചേമ്പിലക്കുമ്പിളിൽ തുമ്പപ്പൂവുംതാമരക്കുമ്പിളിൽ കാക്കപ്പൂവും ചങ്ങാതിമാരൊത്തുപാട്ടുംപാടിപൂക്കൂട നിറയെ…

ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം KCANA ഓണാഘോഷത്തിൽ.

സുരേഷ് ബാബു ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) ഓണാഘോഷത്തിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കുന്നു. ഈ വർഷത്തെ KCANA യുടെ ഓണാഘോഷം ഓഗസ്റ്റ് 30 ,…

വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…

രചന : ജിഷ കെ ✍ വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…നിഴലുകളിൽ ഒളിച്ചു നിന്ന് അയാൾ എന്നെഅത്യഗാധമായി പ്രണയിക്കുന്നതിനാൽഎന്റെ നിദ്രയിൽ നിറയെ നീല കുറിഞ്ഞികൾ…നിത്യ സുഗന്ധികൾ…രജനീ ഗന്ധകൾ…പാതിരാ പ്പാലകൾ….ഞാൻ ഇനിയും വിളിക്കാത്തഒരു പേരിന് കാവൽ നിൽക്കുന്നഒരുവൾ…ഒഴിഞ്ഞ പൂക്കുടയിൽവസന്തത്തിന്റെ പാടുകൾതെരഞ്ഞ്പകലുകൾക്ക് സൂര്യകാന്തി…

ഒരു പ്രളയകാലത്ത്….

രചന : ഷാജ്‌ല ✍ കാലം എന്നും നിശ്ചലമായിരുന്നു.!!! മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം, ആവർത്തനങ്ങൾ മാത്രം ബാക്കി.!!!പണ്ഡിതനെന്നോ, പാമരനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ നോക്കാതെ സർവ്വതും നശിപ്പിച്ച പ്രളയം.!!!ദയ പകുത്ത് നൽകിയിട്ടില്ലാത്ത ഒരു തെരുവ് ഗുണ്ടയെപ്പോലെ അർത്തലച്ചു വന്നമഴ. ചിറ്റാരിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങി.…