തത്വശാസ്ത്രം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️.. പുത്തനുടുപ്പിട്ടു പൊട്ടുതൊട്ടുഉണ്ണിയെ അമ്മയൊന്നോമനിച്ഛുതഞ്ചത്തിൽ കൊഞ്ചിച്ചുപുന്നാരിച്ചുഅച്ഛന്റെ മുഖം കണ്ടാനന്ദിച്ചുകൈകളിൽ വളയിട്ടു കണ്ണെഴുതികണ്ണകറ്റാൻ കവിളിൽ പൊട്ടുകുത്തിആപത്തുകളില്ലാതെ കാത്തീടുവാൻഉണ്ണിക്കണ്ണനെ നോക്കി കൈകൂപ്പി നിന്നുഅരയിലെച്ചരടൊന്നു നേരെയാക്കീഅരഞ്ഞാണമണിഞ്ഞതിൻ ഭംഗി നോക്കിചന്തത്തിലുണ്ണിയെ മാറോടുചേർത്തിചന്ദ്രികയുദിച്ചപോൽ മുഖം തിളങ്ങികൈവളരുന്നോ കാൽവളരുന്നോതൊട്ടുതലോടി സ്വയം കൃത്യമാക്കികണ്ണിലുംകവിളിലും മുത്തമിട്ടു തന്റെവാത്സല്യം…
ദൈവത്തിൻ്റെ പരീക്ഷണം
രചന : ലാൽച്ചന്ദ് മക്രേരി ✍️.. ചെയ്യാത്ത തെറ്റിൻ്റെ ശിക്ഷയുമായിട്ട്,മനമുരുകിക്കഴിയുകയാണിന്നെൻ ജീവിതം…..ഓർമ്മകൾ മുളച്ചോരാ കാലം മുതൽ തന്നെഎന്നെ പരീക്ഷിച്ചിടുകയാണല്ലോ നീ ?ഇനിയും നിൻപരീക്ഷണം തുടരുകയാണെങ്കിൽനീ തന്ന ജീവിതം തിരിച്ചെടുത്തീടുമോ?എല്ലാർക്കുമെന്നും ദുഃഖങ്ങൾ നല്കുവാൻഇനിയുമീ ജീവിതം മന്നിലാവശ്യമോ?സത്യങ്ങളല്ലാത്ത ആക്ഷേപമേറ്റിട്ടെൻആത്മാവു നീറുകയാണെന്നതറിയാമോ?കൂരമ്പുകളായി മാറുന്ന പരിഹാസംഹൃദയത്തിനേറെ വേദനകൾ…
അഭയാർഥികൾ “
രചന : ഷാജു. കെ. കടമേരി ✍️.. വീണ്ടും വീണ്ടും പൂക്കളായ്പിറക്കാൻ കൊതിക്കുന്നപിറന്ന മണ്ണിൽ നിന്നുംആട്ടിപ്പായിക്കപ്പെടുന്നവരുടെനെഞ്ച് പൊട്ടല്നിങ്ങളെപ്പോഴെങ്കിലുംവായിച്ചു നോക്കിയിട്ടുണ്ടോചോരയൊലിക്കുന്നവരികളായ് തലയിട്ടടിച്ച്വീഴുന്നതിന് മുമ്പ് അവർഎത്ര കിനാവുകളുടെപുഴ നീന്തി കടന്നിട്ടുണ്ടാവണം.വിഷം തീണ്ടിയ എത്രനട്ടുച്ചകളെകെട്ടിപ്പുണർന്നിട്ടുണ്ടാവണംവീർപ്പ് മുട്ടി കരയുന്നഎത്ര പെരുമഴകൾനനഞ്ഞിട്ടുണ്ടാവണം.എത്ര ഇടിമിന്നലുകളിലേക്ക്ഓടിക്കയറിയിട്ടുണ്ടാവണം.പാതി പൊള്ളിയ ഓർമ്മകളിൽഎത്ര വെടിയുണ്ടകൾക്കിടയിലൂടെഓടിക്കിതച്ചിട്ടുണ്ടാവണം .എത്ര…
അമ്പലം
രചന : കെ.ആർ.സുരേന്ദ്രൻ ✍️.. നിശയും നിലാവുംകൈകോർത്ത്,അമ്പലത്തിൻ്റെപടിഞ്ഞാറേ കൊട്ടോമ്പടികടന്ന് വരാറുണ്ട് ചിലപ്പോൾ.മാനം കരിമ്പടം പുതച്ചിരിപ്പായാൽനിശ ഏകയായും.മാനത്ത് കരിമുകിലുകളുംചന്ദ്രനുംകസേരകളിയിലേർപ്പെടാറുണ്ട് ചിലപ്പോൾ.അപ്പോൾ ഭൂമിയിലുംനിശയും നിലാവുംകസേരകളിയിലേർപ്പെടുകയാവും.ഭൂമിയിൽ ഒരു ടാബ്ലോ അരങ്ങേറുകയാവും.മാനത്ത് നിന്ന് ചന്ദ്രനുംതാരകകളും മാഞ്ഞുമാഞ്ഞ്പോകുന്നത് വരെടാബ്ലോ തുടർന്നെന്ന് വരും,കിഴക്കുനിന്ന് പകലോൻഅമ്പലത്തിന്റെകിഴക്കേ കൊട്ടോമ്പടികടന്ന് വരുന്നത് വരെ.മാനം കരിമ്പടം…
മഴക്കാലം.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️.. മഴയിൽ കുളിച്ചെന്റെമുറ്റവും വിടും,വിറകൊണ്ടു നില്ക്കുന്നൂമുറ്റത്തു ഗോക്കൾ,വെറുതെ, ഇറയത്തു-നിന്നു ഞാന്‍ നോക്കി,കരയുന്നതെന്തിത്ര-വല്ലാതെ ഭൂമി?ഇഴയുന്ന ജീവിക-ളോരോന്നു മണ്ണിൽ,നീര്‍ച്ചാലിൽ നിന്നുംകരപറ്റുവാനായ്,വെറുതെശ്രമിക്കുന്നു,നീര്‍ച്ചാലില്‍ വെള്ളം,പെരുകുന്നു, പ്രാണിക-ളൊഴുകുന്നു വീണ്ടും!ഇറയത്തു നില്ക്കു-മെന്നുള്ളിന്റെയുള്ളിൽ,ഒരുനേര്‍ത്ത ഗദ്ഗദ-മൂയരുന്നപോലെ,മഴയെനിക്കിഷ്ടമാണെങ്കിലും, ചിത്തം,വെറുതെയെന്തിങ്ങനെഇടറുന്നു വീണ്ടും?!!
കാണ്മാനില്ല
രചന : അഹ്മദ് മുഈനുദ്ദീൻ ✍️.. ഈ ഫോട്ടൊയിൽ കാണുന്ന കുട്ടിയെനാല്പത്തിയഞ്ച് വർഷം മുമ്പ്കടപ്പുറത്ത് നിന്ന്കാണാതായതാണ്.ഫേസ്ബുക്കിൻ്റെ മുറ്റത്തുംഇൻസ്റ്റഗ്രാമിൻ്റെ കോലായയിലുംതെരച്ചിൽ നടത്തിനിരവധി പേരെ ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ടല്ലോപച്ച ലൈറ്റിട്ട്ഉറക്കമൊഴിച്ച്വാട്ട്സാപ്പ് വരാന്തയിൽഇരിക്കാൻ തുടങ്ങിയിട്ട്കുറേയായി.പ്രതീക്ഷയോടെകഥയിലും കവിതയിലുംതിരഞ്ഞുകുഞ്ഞാ,നീയില്ലാതെഎനിക്കെന്നെ വീണ്ടെടുക്കാനാവില്ല.ഓർമ്മകളുടെമധുരാനുഭവങ്ങളുടെതാക്കോൽ കണ്ടെടുക്കാനാവില്ലകണ്ടുമുട്ടുന്നവർഎന്നെ ബന്ധപ്പെടാൻഅപേക്ഷ.പ്രതീക്ഷയോടെ..
ബന്ധങ്ങള്‍ ബന്ധനങ്ങള്‍
രചന : ദീപ്തി പ്രവീൺ ✍️.. അലാറം ചെവിക്കുള്ളിലേക്ക് ഇരച്ചു കയറിയിട്ടും പുതപ്പ് കൊണ്ട് ഒന്നു കൂടി തല മൂടി കിടന്നു…. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അലാറം…”’ഇവള് എന്തിന് കിടക്കുകയാണ്…. നാശം എഴുന്നേറ്റ് പോയിക്കൂടെ….”പിറുപിറുത്തു കൊണ്ട് കണ്ണു തുറന്നപ്പോഴാണ് അവള് ഇല്ലല്ലോയെന്ന…
സൗഹ്യദ ദിന ആശംസകൾ
രചന : ജോര്‍ജ് കക്കാട്ട്✍️. യോജിക്കുന്നത് ഒന്നിച്ചുചേരണം,പരസ്പരം മനസ്സിലാക്കുന്നത് പരസ്പരം കണ്ടെത്തണം,നല്ലത് ഒന്നിക്കണം,സ്നേഹിക്കുന്നത് ഒന്നിച്ചായിരിക്കണം.തടസ്സപ്പെടുത്തുന്നത് രക്ഷപ്പെടണം,വക്രമായത് തുല്യമാക്കണം,ദൂരെയുള്ളത് പരസ്പരം എത്തണം,മുളയ്ക്കുന്നത് തഴച്ചുവളരണം. നിങ്ങളുടെ കൈകൾ വിശ്വാസത്തോടെ എനിക്ക് തരൂ,എന്റെ സൗഹ്യദത്തിൽ കൈകോർക്കുനിങ്ങളുടെ നോട്ടം നമ്മിലേക്ക് എറിയുനമുക്കൊത്തുകൂടാം ..എല്ലാ സ്നേഹിതർക്കും സൗഹ്യദ ദിന…
തിരികെ കറങ്ങുന്ന ചക്രം
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️. തെരുവിന്റെ ഓരത്ത്, കാലത്തിന്റെ അഴുക്കുപുരണ്ട ഭിത്തിയിൽ ചാരിയിരുന്ന് അയാൾ ചിരിച്ചു. ആ ചിരിയിൽ ഭ്രാന്തിന്റെ നേർത്തൊരു മുഴക്കമുണ്ടായിരുന്നു. അല്ലെങ്കിൽ, ലോകത്തിന്റെ മുഴുവൻ വിവേകവും ആ ഭ്രാന്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. അയാളുടെ കണ്ണുകൾക്ക് മുന്നിലൂടെ മനുഷ്യർ…
