ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ചോതിയുടെ ചോദ്യങ്ങൾ!?

രചന : മൊയ്തീൻ നേര്യമംഗലം. ✍️ അയൽവാസിയുടെവാർക്ക വീടിനപ്പുറംചോതിയുടെ ഓലക്കുടിലുണ്ട്അതാണു ചോദ്യം ചോതിക്ക്.കുട്ടിത്തോർത്തുടുത്ത്ചോതി മണ്ണിൽ പണിയുമ്പോൾഅയൽവാസി കാറിലേറിഓഫീസിലേക്കു പോകുന്നതുംചോതിക്കു ചോദ്യമാണ്.ടൈയ്യും ഷൂസും ധരിച്ച്ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുതണുത്ത ബസ്സിലയൽവാസിയുടെമക്കൾ പോകുമ്പോൾചോതിയുടെ മക്കൾമലയാളം മീഡിയത്തിലേക്കുനഗ്ന പാതങ്ങളായിചരലിൽ ചവുട്ടി പോകുന്നതുംചോതിക്കു ചോദ്യമാണ്.കപ്പ പുഴുങ്ങിയതുംകാന്താരി ചമ്മന്തിയുംതൊട്ടു പോതിയും…

നമ്മുടെ കുഞ്ഞോൾ ഷെഫിയുടെ പോസ്റ്റാണിത്…..!!

രചന : സഫി അലി താഹ✍️ അത്രയും വേദനയോടെയാണ് ഞാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നത്,രാവിലെയാണ് ആമി വീടിനുള്ളിൽ അവളുടെ ഇക്കാക്കയുമായി കളിക്കുമ്പോൾ വീണ് കവിൾ മുറിയുന്നത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിച്ചു. ഒപി എടുത്ത് കാഷ്വാലിറ്റിയിൽ എത്തി. ഞാനും ഇക്കയും ആമിയും.കമ്പൗണ്ടർ വന്നു…

ചിലന്തിവല💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിന്തക്ക്കനംകൂടിചിത്തത്തിന്ഭാരമേറിചിമ്മിനിവിളക്കിൻതിരിനാളംചമയങ്ങളായെരിയുന്നു…….ചിരിമറന്നതോമറഞ്ഞതോചിന്തയുടെ കനം കൂടിചിത്തത്തിന് ഭാരമേറി….ആകാശഭിത്തികളിൽ കണ്ടഅവ്യക്തചിത്രങ്ങളിൽഅഭിമതമല്ലാത്ത ഏതോഅത്ചിലന്തിവലകളാകാം.പശിമാറ്റുവാൻ വേണ്ടി സ്വയംകണ്ടെത്തുന്ന ചിലന്തിയുടെ “വല”അവ്യക്തതയുടെ വ്യക്തതക്കായ്എന്റെ ചിന്തയുടെ കനം കൂട്ടിചിത്തത്തിന്റെ ഭാരവും കൂടി.,..ഗഗനത്തിന്റെ അടുത്ത കാഴ്ചതൂവെള്ളയിൽ ഒരു പഞ്ഞിക്കെട്ട്ചിലന്തിവലതൂത്തെറിഞ്ഞത്ഇന്ന് ചെയ്ത് തീർക്കേണ്ട മാരിയെഒരു കാറ്റായിതീർത്തതുംചിന്തയോമനസിന്റെഓർമ്മകളുടെഅറകളോ..ചിലന്തി മാത്രമല്ല വലകെട്ടുന്നത്മനുഷ്യമനസുകളും…,

അധീശ്വരൻ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അഭിജ്ഞാനമായരാജസിംഹാസനംഅരമനയിലായിയൊഴിഞ്ഞുകിടപ്പുഅധിപരായോരലയുന്നെവിടെയോഅങ്കണമാകെയും ശൂന്യതയാകുന്നു. അഷ്ടിക്കുപോലും വകയില്ലാതായിഅനന്തരാവകാശികളെല്ലാമപഥംഅഭയമില്ലാതേവരുമശരണരായിഅടയുന്നോരേടുകളടക്കമാകുന്നു. അനുകമ്പയേകുവാനൊരാളില്ലാതെഅലങ്കാരമായൊരാ കിരീടമില്ലാതെഅടുത്തായണികളാരുമില്ലാതെയുംഅടിവയറ്റിലവരുടെ തീ വീഴുവാനായി. അമൃതേത്തിനായി ഊട്ടുപുരയില്ലഅകത്തളത്തിലകമ്പടിക്കാളില്ലഅന്ധാളിച്ചൊരാനിശ്ശബ്ദതയിൽഅധികപ്പറ്റായൊരരപ്പണിയാശാൻ. അലങ്കാരദീപങ്ങൾഎല്ലാമൊഴിഞ്ഞുഅകത്തായാകെ മാറാല തൂങ്ങുന്നുഅങ്കം ചാർത്താനൊരാളില്ലാതായിഅറ്റകുറ്റപ്പണിക്കും മേൽപ്പടിതന്നെ. അങ്ങേയറ്റത്താകട്ടിലിലായൊരാൾഅങ്കിയില്ലാതെ മരണാസന്നനായിഅടകിടപ്പാണു ചുമച്ചുo തുപ്പിയുംഅടിച്ചുചൊല്ലാതെയാരാജാധിപൻ. അങ്കത്തിനായൊരു ബാല്യമില്ലാതെഅരങ്ങത്താളായ പ്രതാപവുമിന്നില്ലഅടി തൊട്ടുമുടി…

ഹിരോഷിമയെ ഓർക്കുമ്പോൾ

രചന : സി.മുരളീധരൻ ✍️ ഭയമാണമേരിക്കേ നീ ചിരിക്കുമ്പോൾ സ്നേഹലയഭാവത്തിൽ പുണർന്നീടു വാനടുക്കുമ്പോൾ,എൺപതാണ്ടുകൾ മുൻപന്നെത്രയോ ജനങ്ങളെഅണുബോംബിനാൽ ഭാസ്മമാക്കി നീ കൊടും ക്രൂര!ചിന്തയിൽ മർത്യ സ്‌നേഹമില്ലാത്ത ചിലരെ പോൽഅന്ധത ഭാവിക്കുന്ന കൂട്ടരോടൊപ്പം ചേർന്ന്നാഗസാക്കിയെ ഹിരോഷിമയെ അണുബോംബാൽശോകമൂകമായി മാറ്റി ജപ്പാനെ തകർത്തു നീആർത്തിയും അസൂയയും…

മര്യാദകൾ മറക്കപ്പെടുന്നുവോ??

സോഷ്യൽമീഡിയ വൈറൽ ✍️ ഇവിടെ ഈ ദിവസങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ സമാന്തരമായി എന്റെ പിഴ ചൊല്ലി നാം തിരുത്തേണ്ട ചില മേഖലകളുണ്ട് . അവ നാം തിരിച്ചറിയാതെ പോയാൽ പോംവഴികൾ ഇല്ലാത്തവണ്ണം കാര്യങ്ങൾ…

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍️ നറുചിരി തൂകുന്നപുലരിതൻ കവിളിൽകുങ്കുമകാന്തി പടർന്നുപൂർവ്വാംബരം തന്റെതിരുനെറ്റിത്തടത്തിൽചന്ദനം ചാലിച്ചു തൊട്ടുകുളിർമഞ്ഞുതുളളിയിൽനീരാടി തുമ്പികൾനറുതേനുണ്ടു പറന്നുകളകളം പാടുന്നകിളികളൊന്നിച്ചുതരളസംഗീതം മുഴക്കികുളിരാർന്ന തെന്നലിൻകൂന്തലിൽ ചൂടിയകുടമുല്ലപ്പൂമണമൊഴുകിനിറമാല ചാർത്തിയപ്രകൃതിയെ നോക്കിനിർമ്മാല്യം തൊഴുതു ഞാൻ നിന്നു.

മരീചിക

രചന : ശ്രീജിത്ത് ഇരവിൽ ✍ എന്ത് ചെയ്താലാണ് നിലവിലെ പ്രതിസന്ധി മറികടക്കാൻ പറ്റുമെന്ന് ഓർത്ത് നടക്കുമ്പോഴാണ് ഭാര്യ വിളിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ മോനെയും കൊണ്ട് അവൾ ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണ് പോലും. നിങ്ങൾ അങ്ങോട്ടേക്ക് പെട്ടെന്ന് വരണമേയെന്ന് കിതപ്പോടെ…

സഖി

രചന : സലൂജ ✍ കാലങ്ങൾ പലതും നടന്നു നീങ്ങാംസഖിഇനി നിൻറെ ചിത്തത്തിൽ ഞാനില്ലയോ ?ഒരു മാത്രെയെങ്കിലും കൂടെയായി കൂട്ടുവാൻഇനി നിനക്കായി ഞാനെന്തു ചെയ്യാൻ .ചീത്ത വിളിച്ചു ഞാൻ നിന്നെ ഉറക്കവേപുലഭ്യം പറഞ്ഞു ഞാൻ നിന്നെ ഉണർത്തവേവാടിക്കരിഞ്ഞു നീ വീർത്ത മുഖവുമായിഗതികെട്ടു…

വർണ്ണവിവേചനം

രചന : ബിനു. ആർ. ✍ ഇന്നീ തീരത്ത് കത്തിയെരിയുംവിറകുകൊള്ളിയിൽ കണ്ടുഇരുളും, ഇരുളിൽ ഉറങ്ങുംപകലുംഎരിപൊരി ശണ്ഠകൂടുന്നത്. ഇന്നീ തീരത്തുയർന്നു പൊങ്ങുംതീയിൻ അമർഷത്തിൽ കണ്ടു,ജ്വലിക്കുന്ന കൊള്ളിയിൽഒരുനിമിഷമാത്രേണ അമരുമീജ്വലനം, കാറ്റേറ്റു ചീറിയാളുന്നു പൊട്ടി-ത്തെറിക്കുന്നു,കത്തുന്നു, കത്തിയാളുന്നു,വെങ്കിലുംപുകഞ്ഞുനിൽക്കുമീ എരിതീയിന്നറ്റവുംഇന്നീതീരത്ത് എരിയുമീ കൊള്ളിയിൽ പടരും പുകച്ചുരുളും, ഒക്കെയുംതെറ്റെന്നുണർന്നു ജ്വലിക്കുന്നുവോ…