ഗാസ

രചന : ജോയ് പാലക്കമൂല ✍ പലായനത്തിന്റെ ,കുഞ്ഞുമനസ്സിലെന്തായിരിക്കാം?അത് നോവായിരിക്കാം,പ്രതിഷേധമായിരിക്കാം,പ്രതികാരമായിരിക്കാം.പിറന്ന മണ്ണിലേക്ക്തിരിഞ്ഞുനോക്കുന്ന കണ്ണുകളിൽ,മരിച്ചൊരു മനസ്സിന്റെ നിശ്ശബ്ദതപൊക്കിള്‍ക്കൊടിയിൽ നിന്നു വേർപെട്ടുപോയകൈകളുടെ വിറയലിൽ,കാതിൽ എത്തുന്നത് —കളി വീടിൻ്റെ ചിരികളോ,കളിപ്പാവയുടെ വിതുമ്പലോ.മിസൈലുകൾ വീണ്ചിതറിയ കബന്ധങ്ങളും,കുഴിമാടങ്ങൾ ചികയുന്ന ദേഹങ്ങളുംകാഴ്ചകളായി മറഞ്ഞ് തീരുന്നു.കാണാതെ പോയപ്രിയപ്പെട്ടവരുടെ ഓർമ്മകൾനിറയുന്നുണ്ട് പൊടിക്കാറ്റിൽ.അറിവ് വിതറിയ…

കാലൻ രാജാവായാൽ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കഴുവേൽകേറ്റാനായൊരുകാലൻകൊല്ലാനായി നടന്നൊരു കാലംകണ്ണോടിച്ചൊരു പോക്കിലായികണ്ണുകടിക്കും പെരുമകൾ കണ്ടു. കതിരായുള്ളവൻ ചിന്തിച്ചിങ്ങനെകലവറയെങ്ങനെ കുത്തികവരാംകല്ലെറിയാനായി ആളില്ലെങ്കിൽകശപിശയൊന്നിനുമാളടുക്കില്ല. കല്പനയാകണം തൻ്റെയിച്ഛകൾകാതുകൊടുക്കണമടിമകളെല്ലാംകാറ്റുള്ളപ്പോൾ തൂറ്റണമതിലായികാലം തെളിയാമധികാരത്തിന്. കഥകഴിച്ചവനെതിരാണെല്ലാംകണക്കുതീർത്തതു കുറിക്കു കൊള്ളുംകമ്പിനീട്ടുമാളുകളേവരുമങ്ങുകാലപാശം കണ്ടു ബോധം കെട്ടു. കയറും കൊണ്ട് രാജനേകാണാൻകാലനെ കണ്ടയാൾ…

തർപ്പണം

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മ പോയതോടെഞങ്ങളറിയാതെഞങ്ങളെ തൊട്ടുരുമ്മികടന്നുപോയ പിറന്നാളുകൾ.അമ്മ പോയതോടെഅമ്പലത്തിൽ പൂർണ്ണവിരാമമിട്ടഅമ്മയുടെ പ്രാർത്ഥനകൾ.മക്കൾക്കായി നിലച്ച് പോയപുഷ്പാഞ്ജലികൾ.പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.മാഞ്ഞ് മാഞ്ഞ് പോയഅമ്മയുടെ പ്രദക്ഷിണവഴികൾ.ഞങ്ങളൾക്ക് കൈമോശം വന്നഅമ്മയുടെ വാത്സല്യത്തലോടലുകൾ.അമ്മ ഞങ്ങളിൽ നിന്ന്പിടിച്ചുവാങ്ങി ആഭരണമായിട്ടഞങ്ങളുടെ സങ്കടങ്ങൾ.അച്ഛൻ്റെ ആണ്ട് ബലികളുടെനിലച്ചുപോയഓർമ്മപ്പെടുത്തലുകൾ.അമ്മസ്വയം വരിച്ചഞങ്ങളുടെ രോഗങ്ങൾ.നട്ടുച്ചകളിൽ മരുഭൂമിയിൽസ്വയം നഷ്ടപ്പെട്ടഞങ്ങളുടെ അലച്ചിലുകൾ.തേടിത്തളർന്ന…

മഴയും പ്രണയവും

രചന :സ്നേഹചന്ദ്രൻ ഏഴിക്കര ✍ മഴ നനഞ്ഞു നനഞ്ഞ്കുതിർന്നു കുതിർന്ന്വിറങ്ങലിപ്പിൻ്റെ മൂർദ്ധന്യത്തിൽഒടുവിലയാൾമഴയിൽ ലയിച്ചു തീർന്നുപ്രണയത്തെ വിഴുങ്ങിയ വന്യതയിൽമഴ പിന്നെയുംഇരതേടി നടന്നുപാദപമായിരുന്നെങ്കിൽനനഞ്ഞു കുതിർന്ന മണ്ണിൽആഴത്തിൽ വേരുകളാഴ്ത്തിഅയാൾ മഴയെ കുടിച്ചു തീർത്തേനേവേരുകളില്ലാത്തവൻമഴപ്പെയ്ത്തിൽ അടിപതറി വീണതാകാമെന്ന്മഴയെ പ്രാകിചിറകൊതുക്കിവൃക്ഷ കോടരത്തിലിരുന്നഒറ്റക്കിളി ആത്മഗതം ചെയ്തുമഴ ആർത്തിയോടെഹുങ്കാരരവത്തോടെപുതിയ ഇടങ്ങളിലേക്കൊഴുകിആർത്തി തീരാത്ത…

പിതൃതർപ്പണം

രചന : വെങ്ങാനൂർ ഗോപകുമാർ ✍ കറുത്ത വാവിൻ രാവിൽ,കടലലകൾ പാടുമ്പോൾ,ഓർമ്മകൾ തിരതല്ലി,ഹൃദയം തേങ്ങുന്നു.മൺമറഞ്ഞോരോർമ്മകൾ,ജീവിച്ചിരിക്കുന്നുവോ?ഒരുപിടി മണലിൽ,ജലകണങ്ങളിൽ.എള്ളും പൂവും ചേർത്ത്,കണ്ണീരുപ്പ് കലർത്തി,അച്ഛനും അമ്മയ്ക്കും,പിതൃക്കൾക്കുമെല്ലാം.കൈകൂപ്പി നിൽക്കുമ്പോൾ,ആത്മാക്കൾ സാക്ഷിയായി,അദൃശ്യമാം ബന്ധം,മനസ്സിൽ നിറയുന്നു.ഒരു തുള്ളി വെള്ളത്തിൽ,ഒരു ലോകം കാണുന്നു,സ്നേഹത്തിൻ നൂലിഴ,കാലങ്ങൾ താണ്ടുന്നു.കർമ്മത്തിൻ പൂർണ്ണത,ശാന്തിതൻ ദർശനം,പിതൃതർപ്പണം,പുണ്യമാം കർമ്മം

വേനൽ ചൂടും കൊയ്ത്തും

രചന : പത്മിനി കോടോളിപ്രം ✍ പൊള്ളി തിളക്കുന്ന കുഭം,, മീനം മാസങ്ങൾ, കാലം തെറ്റി യും വിത്തും വളവു മെറിഞ്ഞു മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർ,വിളഞ്ഞു കതിരണിഞ്ഞു കിടക്കുന്ന നെൽപടദങ്ങൾ,, നാട്ടുകാർക്കും വഴി യാത്ര ക്കാർക്കും നാട്ടിലേക്ക് വരുന്ന വിരുന്ന്…

🦍 ഇതു കവിതയല്ല🦍

രചന : കൃഷ്ണമോഹൻ കെ പി ✍ കുത്തി മുറിയ്ക്കല്ലേ… എൻ ഹൃദയത്തിനെ,കത്തികളെല്ലാരും ,മാറ്റിവയ്ക്കൂ……കൊത്തിവലിയ്ക്കല്ലേ എൻ്റെ കരളിനെ,കുത്തിക്കുറിയ്ക്കുവാൻ വേള നൽകൂ …..ആത്മാവിൻ നോവുകൾ ചിന്തയിലെത്തുമ്പോൾ,ആവിഷ്‌ക്കരിക്കുവാനക്ഷരങ്ങൾ …..ആത്മീയതയും, ദാർശനികത്വവും,ആരതി കൈയേന്തിയെത്തിടുന്നൂ…ഇഷ്ടാനിഷ്ടങ്ങളോ, വ്യക്തി പ്രഭാവിതം,ഇഷ്ടങ്ങൾ, ശാശ്വത സത്യമല്ലാ……ഇന്നു നാം വാഴുന്ന ഭൂമി തൻ മാറിടം,ഈഷലാൽ,…

ജനനായകനസ്തമിച്ചു

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ജനപക്ഷത്തായനുദിനമനുദിനംജഢമാകുംവരെപോരാടിയവീരൻജനനിക്കെന്നുമഭിമാനിക്കാനായിജാതനായൊരു അച്ഛുതാനന്ദൻ. ജീവനാഢിയിലൊഴുകുംചോരയാൽജനപദമേന്തിയ ചെങ്കൊടിയുയരെജാഗ്രതയോടെ അതസ്ഥിതരുടെജീവിതനിലവാരമുയരാനമരത്ത്. ജഗതിയിലെന്നുമൂർജ്ജസ്വലനായിജ്ഞാനമേകിയ യാഥാർത്ഥ്യങ്ങൾജീവനബലിയായി കൈരളിയിൽജ്വലിച്ചു നിൽക്കും സൂര്യനായി. ജോടിയായി മുഷ്ട്ടി ചുരുട്ടിയുയരെജയ് വിളിച്ചൊരു സമരമുഖത്തായിജീവനായിപ്പോർ വിളിച്ചൊരാരവംജനനായക ചിത്രം ഹൃദയത്തിൽ. ജന്മനാടിന്നരുമപ്പുത്രനായെന്നുംജനഹൃദയത്തിലമരപ്രദീപനായിജന്മിത്തത്തിന്നഹന്തകളെല്ലാംജടരാഗ്നിയാലെയെരിക്കാനായി. ജലരേഖയിലായിമായാതിന്നുംജനാധിപത്യ സംരക്ഷകനായിജാഗ്രതയോടെ അമരത്തായിജയശീലനായൊരു വീയസ്സുണ്ട്. ജീവാത്മാവിൻരണഭേരിയിലായിജിഹ്വയിലെന്നും…

“ഇതു വരെ ആരെയും….”

രചന : രാജു വിജയൻ ✍ നിന്നെ സ്നേഹിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും സ്നേഹിച്ചിരുന്നില്ല…!നിന്നെ ഓർമ്മിച്ചിടുന്നതു പോലെ ഞാൻമറ്റൊരാളെയും ഓർമ്മിച്ചിടുന്നില്ല….!നിന്നെ ലാളിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും ലാളിച്ചിരുന്നില്ല…!നിന്നെ ഓമനിക്കുന്നതു മാതിരിമറ്റൊരാളെയും ഓമനിക്കാറില്ല…!നിന്നെ കാത്തു നിൽക്കുന്നതു പോലെ ഞാൻവേറൊരാളെയും കാത്തു നിന്നിട്ടില്ല…!നിന്നെ പൊട്ടി ചിരിപ്പിച്ച മാതിരിഞാനൊരാളിലും…

മനസ്സ്

രചന : ലാൽച്ചന്ദ് മക്രേരി ✍ മനസ്സ് സഞ്ചരിക്കുന്ന ദൂരമളക്കുവാൻമനുഷ്യരാം നമ്മൾ ഇതുവരെ ശ്രമിച്ചുവോ?മനസ്സെന്ന മായാപ്രപഞ്ചത്തിലൂടെ നാംയാത്രകൾ ഒരുപാട് പോയിക്കഴിഞ്ഞല്ലോ….. പ്രണയത്തിലൂടെ മനസ്സു പോയൊരാക്കാലം….മധുരമായ് നമ്മൾക്ക് മാറിയിരുന്നെങ്കിൽ,വിരഹത്തിലൂടെ മനസ്സു പോയൊരാക്കാലംദുഃഖമായ് നമ്മൾക്കു മാറിയില്ലേ? മുഖങ്ങൾ മനസ്സിൻ്റെ കണ്ണാടിയെങ്കിൽഹൃദയം മനസ്സിൻ്റെ കാവൽക്കാരൻഹൃദയത്തിനിഷ്ടങ്ങൾ മനസ്സിലൂടെ…