ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ് ഒ.കെ.ശൈലജയ്ക്ക്
അഴിയൂർ സ്വദേശിയും സാഹിത്യകാരിയും കവയിത്രിയുമായ റിട്ട: അദ്ധ്യാപികയ്ക്ക് (വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ, കല്ലാച്ചി ) 6/11/26ന് കൊച്ചിൻ സാഹിത്യ അക്കാദമി കഥാമിത്രം കാവ്യമിത്രം (2025 ഡിസംബർ 27 ന് പള്ളുരുത്തിയിൽ വെച്ചു)നടത്തിയ കാവ്യമാമാങ്കം കവിയരങ്ങിൽ (ഇന്ത്യൻ നാഷണൽ പോയറ്റ് മീറ്റ് )പങ്കെടുത്ത് കവിതചൊല്ലിയതിന്…
അധികാരത്തിത്തൂങ്ങികൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അടകിടപ്പാണൊത്തൊരുമിച്ച്അടമഴപ്പോലണിയാപ്പാർട്ടികൾഅധികാരത്താലാളായെന്നാൽഅധീശരായിവിടെന്തും ചെയ്യാം. അന്യോന്യമാക്ഷേപിച്ചുരസിച്ചുംഅളമുട്ടുമ്പോപ്പാരപ്പണിഞ്ഞുംഅടവുകളാലെയടികല്ലിളക്കിഅളിപിളിയാക്കിയ രാഷ്ട്രീയം. അടിപതറാതെയാദർശത്താൽഅല്ലലാലെ സേവനതൽപ്പരർഅടക്കവുമൊതുക്കവുമായിഅഗ്നിപരീക്ഷകളതിജീവിച്ചാൽ. അമരക്കാരന്മാരസ്സലായിട്ടുഅഴിമതിമാറ്റാനുത്സാഹിച്ചാൽഅറ്റത്തെത്തുമരപ്പണിക്കാരോഅവിടേമിവിടേമോടിയൊളിക്കും. അണ്ണന്മാരുടെ വിടുവായിത്തരംഅപവാദപരമ്പരയാവർത്തിക്കെഅഭിജനമതുകേട്ടാർത്തുച്ചിരിച്ച്അപചാരമാണെന്നോതുന്നുണ്ടേ! അന്തകരാകുമപഹാസങ്ങൾഅവസരമൊത്തു കൂറും മാറിഅമാത്യരായതുയപദാനത്തിന്അന്യാപേക്ഷയതില്ലാത്തവരായി. അഹങ്കാരമേറുമവശേഷങ്ങൾഅനുക്ഷണമൊന്നുന്നതിയാകാൻഅഹോരാത്രമുന്നിപ്പരിശ്രമിക്കെഅല്പന്മാരുടെകൈയ്യാങ്കളി കേന്ദ്രം. അനുനയമങ്ങനുബന്ധത്താൽഅധികമധികമാളേയും കൂട്ടിആട്ടക്കലാശം കൊട്ടി കയറേഅധികാരത്തിനിലക്ഷനായി. ആളെണ്ണി വോട്ടിടുമ്പോളെല്ലാംഅതിലൊരുഭാഗമസാധുവാകുംഅജയ്യത നേടാൻ കള്ളവോട്ടുംആരുണ്ടിവിടെ ചോദിക്കാനായി. ആളുകളെല്ലാം…
കസേരകളി കഴിഞ്ഞു; വിജയിയായി വി.ഡി. ഉപവിഷ്ടനായി; ഇനിയാണ് വെല്ലുവിളികൾ!
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത്…
കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി പ്രവാസ ലോകത്തും കേരളത്തിലും…
ഞാൻ നിന്നെ വെറുക്കുന്നു
രചന : വൈഗ ക്രിസ്റ്റി ✍️ എല്ലാം നിനക്കെന്നെഴുതി വച്ചിരിക്കുന്നപ്രിയപ്പെട്ട കടലേഞാൻ നിന്നെ വെറുക്കുന്നുനിൻ്റെ ,അധികാരത്തിൻ്റെ കൂർത്ത മുനകൾമറച്ചു വച്ചിരിക്കുന്നപ്രിയങ്കരമായ സ്നേഹത്തെഅത്രയ്ക്കുംസ്നേഹപൂർവ്വംഞാൻ വെറുക്കുന്നുനിഗൂഢതകൾക്കു മേൽകാവലിരിക്കുന്ന ,നിൻ്റെ സ്നേഹത്തിൻ്റെഉപരിതലത്തിലൂടെ മാത്രമുള്ളയാത്രയെ ഞാൻ വെറുക്കുന്നു.എൻ്റെ പ്രിയപ്പെട്ട മരുഭൂമിയേനിൻ്റെ മോഹന വാഗ്ദാനങ്ങളെഞാൻവെറുക്കുന്നുമുന്നിലെവിടെയോകുളിർമയുണ്ടെന്നുള്ളനിൻ്റെ പ്രണയത്തിൻ്റെമുഖംമൂടിയെയുംഅത്രമേൽ എനിക്ക് വെറുപ്പാകുന്നുഎനിക്കെത്രയും…
തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞിനെ
രചന : ശ്രീജിത്ത് ഇരവിൽ ✍️ തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞിനെ ഇത്രവരെ നയിച്ചത് ചില്ലറ കാര്യമാണോയെന്ന് അമ്മൂമ്മ ചിലരോടൊക്കെ പറയാറുണ്ട്.സംഭവം എന്നെക്കുറിച്ച് ആയത് കൊണ്ട് ഞാൻ അതൊക്കെ ശ്രദ്ധയോടെ കേൾക്കും. ആ രാത്രികളിൽ ഉറക്കം ഉണ്ടാകാറില്ല. അത് അറിഞ്ഞതുപോലെ, വെറുതേ…
✨✨✨നിശ്ശബ്ദ മോഹം💃🌈
രചന : മരിയ തോപ്പില്‍. ✍️ ശബ്ദമില്ലാത്തൊരു സംഗീതമേനിന്നെ മോഹമെന്നുവിളിക്കുന്നു ഞാന്‍.ഒരിക്കല്‍പനിനീര്‍പ്പൂച്ചോട്ടിലടക്കിയമോഹത്തെപനിമതി സാക്ഷിയായിഉയിര്‍ കൊടുക്കാനൊരുഉള്‍വിളിയുണ്ടായി.മോഹമപ്പോളതാസ്‌നേഹമാം ഉപ്പിനാല്‍ആപാദചൂഡയായിഅഴുകാതെ ഉടയാതെആത്മവിചാരണയില്‍തെല്ലുമേ വീഴാതെഉയര്‍ന്നുപൊങ്ങി.ഉത്തുംഗ ശൃംഗത്തിലെത്തിടാതെഅവള്‍ ഉന്മാദിനിയെപ്പോലെലാസ്യവിലാസിനിയായി വാനില്‍മഞ്ഞയില്‍ പുള്ളിക്കറുപ്പുള്ളപൂത്തുമ്പിയായിമന്ദാരത്തോപ്പിലെമധു നുകര്‍ന്നീടുന്നു.മദോന്മത്തയാം മോഹമേമധുമതിക്കതുമതിമന്ദഹസിച്ചവള്‍അനുഭൂതിയിലാറാടി.ഹന്ത മോഹമേഉല്ലാസസുസ്മിതേഅത്ഭുതസ്ത്ബ്ധയായ്ഞാനിതാ.
ഞാൻ ഓർമ്മകൾ
രചന : നീലകണ്ഠൻ ✍️ നൂറ്റാണ്ടു പിന്നിടുന്ന അക്ഷര കളരിയിൽഇളകിയാടുന്ന ജന്നൽ പാളികൾക്കുംഒടിഞ്ഞുവീണ് പൂതലിച്ച ബെഞ്ചുകൾക്കുംപിരിയടർന്ന ടാപ്പുകൾക്കും പറയാൻ കഥകളേറെയുണ്ട്തഴമ്പിച്ച ഇരിപ്പിടങ്ങളിൽ വർഷങ്ങൾ തള്ളിനീക്കവെമഷിയടർന്ന് പാണ്ടു കയറിയ ബോർഡുകളിലെതെളിയാത്ത വരകളും കുറികളും അക്ഷരങ്ങളുംപല്ലിയും പാറ്റയും പെരുച്ചാഴിയും കൂട്ടമായ് വാഴുന്നലാബും പുസ്തകശാലയും പറയുന്ന…
അമരവാണി
രചന : ശ്യാം കുമാർ . എസ് ✍️ നൊട്ടി നുണഞ്ഞിട്ടിറക്കിയ തേൻകണംകാഞ്ചനത്തെല്ലു വരഞ്ഞ മന്ത്രാക്ഷരംമണ്ണിൽ വിരലാൽ വിതറിയ വിത്തുകൾഅന്നമയത്തിലന്നാദ്യമായ്പ്പൂത്തൊരുനവ്യരസത്തിൻ്റെകോശസംവിത്തുകൾതാരിനെത്താരാട്ടുപാടിയ രാത്രികൾതാരകക്കണ്ണൊളി ചാർത്തിയ വ്യഞ്ജനംസാരപ്രപഞ്ചം തെളിഞ്ഞു വിളങ്ങിയവർണ്ണാക്ഷരത്തിൻ്റെ മന്ത്രമാലാർണ്ണവംഎന്നുള്ളിലാനന്ദ ബോധം ചുരത്തുവാൻഅമ്മമെനഞ്ഞ കപാലമാലാക്ഷരംഹർഷമോദം രാമരാമേതി പാടിയസൽകലാശാലതന്നാദിത്യ മന്ത്രണംഅക്ഷരത്തുമ്പ കൊരുത്തുനീരേകിയപേരാറ്റുനീരിൻ്റെ സംസ്കാരവൈഭവംശാരിക ശാദ്വലമാക്കിയ…
ഞാൻ ജീവിച്ചിരിക്കുന്നു…ഈ ജന്മദിനം…..
രചന : RJ ജിഷ അനിൽ ✍️ ആരുടെയൊക്കെയോ ഓർമ്മപ്പെടുത്തലുകൾ തൊട്ടറിയുന്നുണ്ട്.കണ്ണുകളിലേക്ക്ഒളിയെറിഞ്ഞ സൂര്യനെ കണ്ടറിയുന്നു.നാവിലിറ്റിച്ച മുലപ്പാലിന്റെ മാധുര്യത്തിൽജന്മബന്ധങ്ങളുടെ വേരിറക്കമറിഞ്ഞതും,ഒരുപുഴയുടെ പലകൈവഴികളിലുംജനിമൃതികളുടെ ഓളപ്പരപ്പിലുംനീന്തിത്തുടിച്ചകാലമിത്രയും കടന്നത്രെ!!ഒഴുക്കിൽ തനിച്ചും വഴുക്കിൽ പിടിച്ചുംഇരുകരയുടെ ദൂരമളന്നും കാലം കടന്നതറിഞ്ഞില്ല.ജീവിതമേ…നിന്നോടെന്നപോൽ മറ്റൊന്നിനോടുംഇത്രമേൽ സമരസപ്പെട്ടിട്ടില്ലിവൾ.നമുക്കിടയിലെത്രയെത്ര അസ്വാരസ്യങ്ങളെങ്കിലും,ഗമിക്കുന്നുഞാനീദിക്കറിയാതുഴലുമീ പായ്ക്കപ്പലിൽ.സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളിലും,പരാജയത്തിന്റെ ചക്രവാതത്തിലും,ഘനീഭവിച്ചുറയുമീ ഏകാന്തതയിലും,നടുക്കടലിലാക്കി…
