ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

ഓണക്കാലം

രചന : സി. മുരളീധരൻ ✍ ഓർമ്മയിലില്ലാത്തവരില്ല കേരളമെന്നകർമ്മഭൂവിലെസ്നേഹംതുളുമ്പും ഓണക്കാലം!ഇന്നത് വ്യാപാരിക്കുംഅധികാരത്തിൽ സൗഖ്യം ഊന്നുന്നവർക്കുംലാഭ ലഹരിക്കുതകുമ്പോൾപോയകാലത്തിൻ നന്മയൊക്കെയുമുൾക്കൊള്ളണംഈ യുഗ തലമുറയ്ക്കാ കാലമുണർത്തണംതുമ്പപ്പൂവിശുദ്ധിയിൽപൂക്കൾതൻധാരാളിത്തംഇമ്പത്തിൽ ഓണപ്പാട്ടുംതുഴയും വഞ്ചിപ്പാട്ടുംഭേദചിന്തകൾ മാറ്റി മാബലി വാഴ്‌വിൽ ജനംസന്താപമെല്ലാം മറന്നുള്ളൊരാ സൗഹാർദ്ദവുംവാമനാവതാരത്താലഹന്ത നശിപ്പതുംതൂമയേറീടും പുന്നെൽകതിരിൻ ഐശ്വര്യവുംക്ഷേത്രങ്ങൾ തോറും ജ്വലിച്ചീടുന്നചൈതന്യവുംക്ഷാത്ര വീര്യത്തെ…

ഐഡൻ്റിറ്റി

രചന : ഓമന എൻ സി കാർത്തിക ✍ രേഖപ്പെടുത്തുക,ഇതെൻ്റെ അസ്ഥികൾ കൊണ്ട് തീർത്ത ഭൂപടമാണ്.കാലം കവർന്നെടുത്തഎൻ്റെ വിലാസങ്ങളുടെപുസ്തകം.എൻ്റെ കയ്യിലെ അടയാളങ്ങൾവെറുമൊരു രേഖയല്ല,വർഷങ്ങളായ് ഏറ്റ വെയിലിൻ്റെയും,മഴയുടെയും കവിതകൾകൊത്തിയശിലാശാസനങ്ങളാണത്.കടൽ കുടിച്ച് തീർത്തദാഹമായിരുന്നില്ല എൻ്റേത്,എൻ്റെ മണ്ണിലെ നീറ്റലായിരുന്നു .ഒരിക്കലുംനിശ്ശബ്ദമാക്കാൻ കഴിയാത്തഒരു പക്ഷിയുടെഅവസാനത്തെചിറകടിയാണ് ഞാൻ .എൻ്റെ…

ആത്മബന്ധം

രചന : മംഗളാനന്ദൻ ✍ (വൃത്തം – മഞ്ജരി) രാധയ്ക്കു കണ്ണനോടാത്മബന്ധ,മനു-രാഗത്തെ വെല്ലുന്ന ദിവ്യബന്ധം.രാമനും സീതയും തമ്മിൽ പരിണയ-കാമനയ്ക്കപ്പുറമെന്തു ബന്ധം?കർണ്ണനു ദുര്യോധനനുമായുള്ളതുവർണ്ണിക്കാനാകാത്തയാത്മബന്ധം.അന്തികത്തെത്തിയൊടുവിൽ വിലപിച്ചകുന്തിയ്ക്ക് കർണ്ണനൊടെന്തുബന്ധം?രാധേയനെന്നും മനസ്സിൽ നിറഞ്ഞു, തൻആരാദ്ധ്യയായ പോറ്റമ്മ മാത്രം.തമ്മിലകറ്റാൻ മനുഷ്യൻ പണിയുന്നവന്മതിൽക്കെട്ടുകളുണ്ടെങ്കിലും,വന്യശിഖരത്തിൽ നിന്നുമൊഴുകുന്നപുണ്യനദിയ്ക്കു പ്രിയമീക്കടൽ.മൂക്കും മുലയും മുറിഞ്ഞു വിലപിച്ചശൂർപ്പണഖയ്ക്കു…

“കുട്ടികളുടെ കൈയിൽ കത്തി വരുമ്പോൾ”

രചന : അഫ്‌സൽ വെള്ളിപ്പറമ്പ് ✍ പതിമൂന്നുകാരിയുടെ കൊട്ടേഷൻ നിർദ്ദേശപ്രകാരം അറുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുംമുമ്പേ, കർണാടകയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ പ്രധാനാധ്യാപികയെ കുത്തിക്കൊന്നു എന്ന വാർത്തയും എത്തുന്നു.ഒറ്റപ്പെട്ട രണ്ട് കുറ്റകൃത്യങ്ങളായി ഇതിനെ വായിച്ചുതീർക്കാൻ കഴിയില്ല.കുട്ടികൾ കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നു…

അവസാന യാത്രയിൽ ഒരു രഹസ്യം

രചന : സുജിമോൾ മാരാരി ✍ എന്നെ അവസാനമായി ചുമന്നുപോകുന്നവരേ,ഒരു നിമിഷം പതുക്കെ നടക്കണംഎന്റെ നെഞ്ചിനുള്ളിൽ ഉറങ്ങുന്നഒരു കാലത്തിന്റെ സ്പന്ദനമുണ്ട്..മരണത്തിന്റെ തണുപ്പിലുംഅണയാതെ കിടക്കുന്നൊരു കനൽഎന്റെ ഹൃദയത്തിൽ നിങ്ങൾ കാണും;അത് രക്തമല്ലഒരിക്കൽ എന്നെ സ്നേഹിച്ചവളുടെഓർമ്മയാണ്.അവൾ തന്നൊരു വാക്ക്ഞാൻ ജീവിതം മുഴുവൻ സൂക്ഷിച്ചു;കാലം പലതും…

നിഴൽ തേടിയെത്തിയ ഓർമ്മകൾ

രചന : ദിവാകരൻ. പി.കെ. ✍️ ​സാഗർ ആട്സ് കോളേജിലെ അനൂപ് മാസ്റ്ററോട് അടങ്ങാത്ത അഭിനിവേശമായിരുന്നു നിഷാനയ്ക്ക്. പഠനത്തിൽ പിന്നിലായിരുന്ന അവൾക്ക് മാഷുടെ വഴക്കുകൾ പോലും ഒരു പ്രണയസമ്മാനമായിരുന്നു. തന്റെ കൗമാര പ്രണയം നിഷാന തുറന്നുപറഞ്ഞത് കൂട്ടുകാരി ലതികയോട് മാത്രമായിരുന്നു.​”നിഷാന, നിനക്ക്…

വിനയം

രചന : ബഷീർ ബഷീറ ✍️ ജീവിതം നമ്മളെ പലതും പഠിപ്പിക്കുന്നത് പുസ്തകങ്ങളിലൂടെയല്ല…നമ്മൾ കടന്നുപോകേണ്ടി വരുന്ന സാഹചര്യങ്ങളിലൂടെയാണ്.ചില സാഹചര്യങ്ങൾ നമ്മെ തകർക്കും…ചിലത് നമ്മെ മാറ്റും…പക്ഷേ, ഒടുവിൽ ഓരോ സാഹചര്യവുംനമ്മളെ നമ്മളായി തിരിച്ചറിയാൻ പഠിപ്പിക്കും…ഈ ലോകത്തിന്റെവലിയ തിരക്കുകൾക്കിടയിൽആരുടെയും ശ്രദ്ധയിൽപ്പെടാതെ,ആരുടെയും ജീവിതത്തിൽഒരിക്കലും ഭാരമാകാതെ,നിശ്ശബ്ദമായ ഒരു…

നോവും ഹൃദയം

രചന : പി.കെ.രവി പുത്തൻപറമ്പിൽ ✍️ ഹൃദയ നൊമ്പരങ്ങൾഇതൾ വിരിയും നേരംമാരിക്കാർമുകിലുകൾപെയ്തൊഴിയുന്നു.ഓർമ്മകൾ മേയുംതാഴ്‌വരയിൽജലകണങ്ങൾ ഒത്തുകൂടിനിറഞ്ഞൊഴുകുംകുഞ്ഞരു വികളെനിങ്ങളറിയുന്നുവോഎൻ്റെ ഹൃദയവേദന.?മധുരമുള്ളൊരോർമ്മകൾവിടചൊല്ലിപിരിഞ്ഞ കാലംമലരുകൾ കൊഴിഞ്ഞമനസ്സുമായ്ഞാനലയും തീരങ്ങളിൽചിത്രശലഭങ്ങളൊന്നുമേമധു തേടി വന്നില്ല.മഴവില്ലിൻ ഏഴുനിറങ്ങളുംമാഞ്ഞു പോയീ സന്ധ്യയിൽഅലകളിരമ്പുംകടലായ് മാറുമെൻ ഹൃദയം.മൺമറഞ്ഞൊരുവസന്തകാലം ഇനിയുംപരിമളം പരത്തി വരുമോ.?ഈശ്രാവണ പുലരിയിൽപ്രാർത്ഥനയോടെകാത്തിരിക്കാം ഞാൻ.ഒരിക്കൽ കൂടിഎൻ്റെ തിരുമുറ്റത്തൊരുഅത്തപൂക്കളംതീർക്കുവാനൊരു…

പ്രാർത്ഥനാലയം

രചന : സഫൂ വയനാട് ✍️ പാതി ഛേദിച്ചയെൻഖൽബാണെനിക്ക്പ്രാർത്ഥനാലയംഇഷ്‌കുരുകുംവേളയിൽഞങ്ങൾക്ക്സ്വസ്ഥംഇഹ്തികാഫിരിക്കാനുള്ളഹദീഖവേറെയില്ലശംസുണരുമ്പോൾഞങ്ങളിരുവരുംധ്യാനനിരതരാവും,ഖമറൊളി പെയ്യുമ്പോൾനിലാവിന്റെ മുസല്ലയിൽഇരുന്ന്ഖവാലികൾ ആലപിക്കുംസിറാത്തിനുമപ്പുറംസ്നാനം ചെയ്യാൻപ്രേമ പൂർവ്വം അവൻസമ്മാനിച്ച നിലാ പൊയ്കയുണ്ട്ഏഴഭ്രപാളിക്കുമപ്പുറംറൈഹാൻ പൂക്കളിൽനിന്നിറ്റ് വീഴുന്ന ചഷകമരന്ദകമുണ്ട്അവന്റെ അസാന്നിധ്യങ്ങൾമറികടക്കാൻ അഭേരീ രാഗംമുഴക്കുന്ന വിപഞ്ചികയുണ്ട്,താളം മുറുകുമ്പോഴെല്ലാം ഞാൻചിന്തകൾ ചിരാത് കൊളുത്തിഅവനെ തവാഫ് ചെയ്യുന്നുണ്ട്അറിയുമോ ഞാനെത്രആഹ്ലാദവതിയാണെന്ന്,എന്റെ ഹിജ്…

സ്നേഹലത റെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആന്ധ്രക്കാരിയായ അഭിനേത്രി.

രചന : ഡോ. ഷിംന അസീസ് ✍️ സ്നേഹലത റെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആന്ധ്രക്കാരിയായ അഭിനേത്രിയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് പറഞ്ഞു തന്നത് അന്നാട്ടിൽ നിന്നുമുള്ള അടുത്ത സുഹൃത്ത്‌ ഡോ. മാധുരിയാണ്‌. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ഏകാധിപത്യം വാണ…