അപൂനി മോർ സുവാലി നെ…!!!’

രചന : ശ്രീജിത്ത് ഇരവിൽ ✍️ യോനി പിളർത്തിയിരിക്കുന്ന ദൈവത്തെ കാണാൻ കുടുംബസമേതം ഗുവഹാട്ടിയിലേക്ക് പോയതായിരുന്നു. ഭക്തിസാന്ദ്രമായ റോഡരികിലെ ചെറു ഉയർച്ചയിലേക്ക് ഞങ്ങൾ നടന്നു.‘അപൂനി മോർ സുവാലി നെ…?’എന്റെ പ്രായത്തിലുള്ളയൊരു പെൺകുട്ടിയെ തടഞ്ഞ് നിർത്തി ഒരു സ്ത്രീ ചോദിച്ചതാണ്. ആ കുട്ടി…

പക

രചന : സുരേഷ് പൊൻകുന്നം ✍️ പക, പുക പോലെ, പുകഞ്ഞു പുകഞ്ഞു മൂടൽമഞ്ഞു പോലെ,കാഴ്ച്ചയെ മറച്ചു അസത്യാങ്കിതമായപുകമറ സൃഷ്ടിച്ചു അധർമ്മത്തിന്റെ തടങ്കൽ പാളയത്തിലടയ്ക്കുന്നു,പക…….വിശുദ്ധരെന്നു നാം നിരൂപ്പിക്കും അധമ മാധ്യമ, മത, പുരോഹിതർ പോലെ….നമ്മെ അനുനയിപ്പിച്ച് നയിച്ചു വിരുദ്ധ വേഴ്ചകളിൽ അഭിരമിപ്പിക്കുന്നു,നമ്മെ…

നീ പോയത് നന്നായി.

രചന : ജിബിൽ പെരേര ✍️ സകല തേപ്പത്തികൾക്കുള്ള സാർവ്വദേശീയമായ ഒരു മറുപടിക്കത്ത് നീ പോയത് നന്നായി.ഞാനിപ്പോ തനിച്ചിരിക്കാൻ പഠിച്ചു.ആരുടെയും ശബ്ദം കേൾക്കാതെയുംഉറങ്ങാൻ പറ്റുന്നുണ്ട്ഇപ്പോൾപിണങ്ങിയും വഴക്കിട്ടുംഭക്ഷണം കഴിക്കാതെ ഇരിക്കാറില്ല.ഓൺലൈനിലെ പച്ചവെളിച്ചം തിരക്കികണ്ണും നട്ട് അലയാറില്ലസിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആകുന്നതുംഅത് ബ്ലൂ…

വിത്തിന്റെ രോദനം!

രചന : റാഷി നാസ് ✍️ മണ്ണ് മൗനമായ് ഞാനാകും,വിത്തിനെ മാറിലുറക്കി.ഞരമ്പിൽ വെള്ളവും വളവും പകർന്നു..സൂര്യകിരണങ്ങളേറ്റു കഴിഞ്ഞു ഞാൻ…മെല്ലെയെൻ മിഴികൾകൗതുകത്താൽതുറന്നുകുഞ്ഞുചെടിയായെ ന്നെ കുഞ്ഞിളംകാറ്റ് തലോടി,കാലക്കൊഴിച്ചിലിൽമാമരമായ് മാറവേ…മറന്നില്ല ഞാനെന്നെമാറോടണച്ചകരങ്ങളെ!മുറുകെ പുണർന്നു വേരുകളെൻതനുവിനെ…തരാനെന്നിലൊന്നു മില്ലേലും തണലും,താങ്ങാൻ താഴുന്നചില്ലയും,ജീവവായുവും പകരട്ടെ ഞാൻ!കൂടുവെയ്ക്കാൻപൈങ്കിളികളെൻചില്ലയിലെത്തി, പറക്കമുറ്റെ പറന്നുപോവുന്നു..അനന്തമാം നീലവാനംഅവരെകാത്തിരിയ്…

“പവിത്രയുടെ പ്രൈവസി “

രചന : ലത്തീഫ് പത്തനാപുരം ✍️ “സ്മാർട്ട്‌ഫോണിന്റെ ഡിജിറ്റൽ ലോകത്തിരുന്ന് പ്രൈവസിയെക്കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ തലമുറയും, മനുഷ്യബന്ധങ്ങൾക്ക് മുൻഗണന നൽകുന്ന പഴയ തലമുറയും തമ്മിലുള്ള ഒരു കുഞ്ഞു കഥ. ഒരു അടഞ്ഞ മുറിക്കുള്ളിൽ തെരഞ്ഞാൽ കിട്ടാത്തത് പുറത്തെ മനുഷ്യർക്കിടയിലുണ്ടെന്ന തിരിച്ചറിവ്. രണ്ടു…

🖤 ബാധ്യതകൾ . .

രചന : ജയശ്രീ രാജേഷ് ✍️ സ്വപ്നങ്ങൾമടക്കി വെച്ച്ദിവസങ്ങളെതുറന്നുവെക്കുന്നചില മനുഷ്യരുണ്ട് . . .അലാറം മുഴങ്ങുന്നതിന് മുമ്പേഅവർ ഉണർന്നുകിടക്കും . . .അടുക്കളയിൽതിളയ്ക്കുന്ന ചായ;മേശപ്പുറത്ത്അടയ്ക്കാനുള്ള ബില്ലുകൾ;ഫോണിൽതുറക്കാതെ കിടക്കുന്നസന്ദേശങ്ങൾ;ഓരോ പ്രഭാതവുംആരുടെയൊക്കെയോആവശ്യങ്ങളുമായി തുടങ്ങും;ഓരോ രാത്രിയുംപറയാതെ മാറ്റിവെച്ചസ്വന്തം ആഗ്രഹങ്ങളുമായിഅവസാനിക്കും;ബാധ്യതകൾചിലപ്പോൾ ചുമലിലല്ല . . .നമ്മൾ തന്നെയറിയാതെമനസ്സിനുള്ളിൽഒരു…

പളുങ്കുപാത്രമാണ് നമ്മുടെ മക്കൾ; കരുതലോടെ ചേർത്തുപിടിക്കുക..

രചന : പിപ്പി അബു ✍️ ”ഇപ്പോൾ വരുന്ന വാർത്തകളിൽ നിറയുന്ന ചില സംഭവങ്ങൾ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിലിട്ട് പണം സമ്പാദിച്ച വാർത്തയും, ബീച്ചിളും പാർക്കിലും മറ്റും…

വിശ്വാസം, അതല്ലേ എല്ലാം.

രചന : ലാൽ രഞ്ചൻ ✍️ വിശ്വാസo, അതല്ലേ എല്ലാം’വന്നു തൊടുന്നൊരു പരസ്യവാചകം.പറഞ്ഞു പരത്തിയ പരസ്യമല്ലോവിശ്വാസ,’മെന്ന് കുതറി മാറുന്നു.വിശ്വാസം വരാതെമാറ്റിമാറ്റിപ്പിടിക്കുന്നു ചാനലുകൾ.ചലിതനേത്രങ്ങൾ വിജൃoഭിതമാവുന്നു.നുരഞ്ഞു ചുവന്ന് ഫ്ലാഷ് ന്യൂസുകൾ .കവിഞ്ഞൊഴുന്ന സ്‌ക്രീനുകൾ .കാഴ്ചയുടെ വിഭവപ്രത്യായനങ്ങൾ!കറുത്ത മുഖംമൂടികളണിഞ്ഞ്,കൈകൾ പിന്നിൽ വരിഞ്ഞു കെട്ടി,മുട്ടിന്മേൽ നിരന്നിരിക്കുന്നപച്ചമനുഷ്യരുടെ പിടയ്ക്കുന്നചങ്കറുത്ത്…

നന്ദിനി

രചന : പ്രിയ ബിജു ശിവകൃപ ✍️ ശ്രീദേവി ഉമ്മറത്തിരിക്കുന്നത് കണ്ടു..” രണ്ടീസായി ഈ കുട്ടിയെ ഇവിടേയ്ക്ക് കൊണ്ടന്നിട്ട്… ഇതുവരെ അതൊന്ന് വായ തുറന്നു കണ്ടില്ല… അതെന്തേ അങ്ങനെ “സുഭദ്ര ഇളയ മകൻ ഗിരീശന്റെ വേളി നീലിമയോട് ചോദിച്ചു.” ആവോ നിയ്ക്ക്…

ഞാനിപ്പോൾ…

രചന : സന്തോഷ് മലയാറ്റിൽ ✍️ ഞാനിപ്പോൾആകാശത്തെവരികളിൽ പകർത്താറില്ല.എത്ര പെട്ടന്നാണ്വാക്കുകളുടെഎരിതീയിലിട്ട്അവയെന്റെ കല്പനകളെകരിച്ചുകളയുന്നത്.അപൂർണ്ണമായചിത്രങ്ങൾ ഞാൻവരച്ചിട്ടിരുന്നത്ഈ ആകാശത്താണ്.എന്തിനാണ്അവയിലെല്ലാം കടുത്തനിറങ്ങൾകോരിയൊഴിയ്ക്കുന്നത്..?സായാഹ്നത്തിൽവായിച്ചു മതിവരാത്തകവിതകൾ ഉറക്കെ ചെല്ലുമ്പോൾആവേശത്താൽ ആകാശംചുവന്നു തുടുത്തിരുന്നു.അലസമായി മുടിയഴിച്ചിട്ടപാതിരാക്കാറ്റ് ഓർമ്മകളിലൂടെവഴിതിരഞ്ഞെത്തിയത്ആകാശത്ത്നിലാവുമ്മവെച്ചപ്പോഴാണ്.ഇപ്പോൾ ആകാശംനിറയെനക്ഷത്രങ്ങളാണ്.അവയുടെ മിഴികളിൽഅവസാനിക്കാത്തചോദ്യങ്ങളുണ്ട്.ഞാനിപ്പോൾആകാശത്ത്മുഷ്ടിചുരുട്ടിയെറിഞ്ഞ്മുദ്രാവാക്യങ്ങൾവിളിയ്ക്കാറില്ല.പൂത്തുലയുമെന്നപ്രതീക്ഷയിൽ എത്രയെത്രസ്വപ്നങ്ങളെയാണ്ഞാൻ ഹൃദയത്തിൽകരുതിവെച്ചിരുന്നത്.ബാക്കിയാവുന്നമഴമേഘങ്ങൾക്ക്നിറം കൊടുത്ത്മഴവില്ലുകൾ തീർക്കുന്നആകാശത്തിന്ഇനിയുമെൻ്റെപ്രണയത്തിന്റെവേവലാതികൾഅറിയില്ലെങ്കിലോ..?